m k stalin

  • News

    തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സിനിമാതാരങ്ങൾക്കും ബോംബ് ഭീഷണി

    തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സിനിമാതാരങ്ങളായ അജിത് കുമാര്‍, അരവിന്ദ് സ്വാമി, ഖുഷ്ബു എന്നിവര്‍ക്ക് ബോംബ് ഭീഷണി. ഞായറാഴ്ച രാത്രിയാണ് ഇവരുടെ വീടുകള്‍ക്ക് നേരെ ഭീഷണി സന്ദേശം ലഭിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) ഓഫീസിലേക്കാണ് ഭീഷണി ഇ-മെയില്‍ ലഭിക്കുന്നത്. ഇതിനു പിന്നാലെ നാല് സ്ഥലങ്ങളിലും പൊലീസ് അടിയന്തരമായി സുരക്ഷാ പരിശോധനകള്‍ നടത്തി. കഴിഞ്ഞയാഴ്ചയും ചെന്നൈയിലെ ഇഞ്ചമ്പാക്കത്തുള്ള അജിത് കുമാറിന്റെ വീടിനു നേരെ അജ്ഞാതനില്‍ നിന്നും ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് അടക്കം പരിശോധന നടത്തിയെങ്കിലും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

    Read More »
  • News

    ‘ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ നിർബന്ധിക്കുന്നു’; കേന്ദ്രസർക്കാരിനെതിരെ ഹർജിയുമായി തമിഴ്നാട്

    കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി തമി‍ഴ്നാട് സര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനത്തെ നിർബന്ധിക്കുന്നുവെന്നും കേന്ദ്രം സാമ്പത്തികമായി സമ്മർദ്ദം ചെലുത്തതുന്നുവെന്നുമാണ് ഡിഎംകെ സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ വിസമ്മതിക്കുന്നതിനാല്‍ വിദ്യാഭ്യാസ ഫണ്ട്‌ കേന്ദ്രം തടഞ്ഞുവെക്കുന്നു എന്നും തമിഴ്നാട് സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്. വിദ്യാഭ്യാസ ഫണ്ടിൽ നിന്ന് 2291 കോടി രൂപ കേന്ദ്രം നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുന്നതായി ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

    Read More »
Back to top button