LPST Rank Holders

  • News

    ച‍ർച്ച പരാജയം; സമരം കടുപ്പിക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്; ഇന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധം

    സര്‍ക്കാരിനെതിരെ സമരം കടുപ്പിക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍. മന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. നിരാഹാര സമരമിരിക്കുന്ന എം ജയകൃഷ്ണനാണ് തല മുണ്ഡനം ചെയ്യുക. നിലവില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരം 138 ആം ദിവസത്തിലാണ്. അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യം മന്ത്രിസഭ അംഗീകരിക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആരോപണം. അനുപാതം കുറയ്ക്കുകയെന്ന ആവശ്യം പരിഗണിക്കാതെ പിന്നോട്ടില്ലെന്നാണ് സമരസമിതിയുടെ നിലപാട്. അനുപാതം കുറയ്ക്കാന്‍ കഴിയില്ലെങ്കില്‍ ബദല്‍ മാര്‍ഗ്ഗം സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയണമെന്നും…

    Read More »
Back to top button