LPG price
-
News
വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി
രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറിന് 62 മുതല്‍ 71 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 2810 രൂപയായി. ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ വിവിധ ആഘോഷങ്ങളും വിശേഷ ദിനങ്ങളും വരാനിരിക്കെയാണ് വിലകുതിച്ചുയര്‍ന്നിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ 2747.50 ആയിരുന്നു ഡല്‍ഹിയില്‍ ഒരു വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില. 62.50 രൂപയാണ് ഡല്‍ഹിയില്‍ വര്‍ധിച്ചത്. അതേസമയം സിലിണ്ടര്‍ ഒന്നിന് മുംബൈയില്‍ വര്‍ധിച്ചിരിക്കുന്നത് 63 രൂപയാണ്. 2701 രൂപയില്‍ നിന്ന് 2764 രൂപയായി സിലിണ്ടര്‍ വില കുതിച്ചുയര്‍ന്നു. ചെന്നൈയില്‍ 65.50 രൂപയുടെ…
Read More » -
News
പശ്ചിമേഷ്യൻ സംഘർഷം; ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി
ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 60 രൂപയാണ് കൂടിയത്. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധനവ്. മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 29 രൂപ വർദ്ധിപ്പിച്ചിരുന്നു. വാണിജ്യ സിലിണ്ടറിന് വീണ്ടും വിലകൂടി. 115 രൂപയാണ് വർദ്ധിച്ചത്. പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് എണ്ണക്കമ്പനികൾ ഊർജ്ജ വില വർദ്ധിപ്പിച്ചതിനെത്തുടർന്നാണ് വിലവർധനവ് ഉണ്ടായിരിക്കുന്നത്. 11 മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വില വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് അവസാനമായി വില 50 രൂപ വർദ്ധിപ്പിച്ചത്. ഐഒസി വെബ്‌സൈറ്റ് പ്രകാരം, മുംബൈയിൽ…
Read More » -
National
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ വർധന; 16 രൂപ കൂട്ടി
വാണിജ്യാവശ്യത്തിനുളള പാചകവാതക വിലയിൽ വർധന. വാണിജ്യ സിലിണ്ടറിന് 16 രൂപയാണ് കൂട്ടിയത്. ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. 19 കിലോ സിലിണ്ടറിന് വില 1603 രൂപയായി. തിരുവനന്തപുരത്ത് 1,623.5 രൂപ. കഴിഞ്ഞ 6 മാസങ്ങളിൽ തുടർച്ചയായി വില കുറച്ചശേഷമാണ് ഇന്നു പ്രാബല്യത്തിൽ വന്നവിധം വില വർധിപ്പിച്ചത്. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനായിരുന്നു.
Read More » -
News
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കുറച്ചു: ഇന്ന് മുതൽ പ്രാബല്യത്തിൽ
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചതായി എണ്ണ വിപണന കമ്പനികൾ അറിയിച്ചു. എന്നാൽ ഗാർഹികോപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയിൽ മാറ്റമൊന്നുമില്ല. 19 കിലോ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായാണ് പ്രഖ്യാപനം. ആഗസ്ത് 31 ന് അർധരാത്രിയാണ് എണ്ണക്കമ്പനികളുടെ പ്രഖ്യാപനം. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. എന്നാൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് കമ്പനികൾ അറിയിച്ചു. ഇതോടെ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില 1,580 രൂപയായി. ജൂലൈ ഒന്നിന് 58.50 രൂപയും,…
Read More »