Lookout notice
-
News
ഖത്തര്‍ കെഎംസിസി കവര്‍ച്ച കേസ്; പ്രതികള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി
ഖത്തര്‍ കെഎംസിസി കവര്‍ച്ചക്കേസിൽ പ്രധാന പ്രതികളായ നാലുപേര്‍ക്കെതിരെ കൊയിലാണ്ടി പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ബോംബെ ഷാജി, റൊട്ടാന റസാഖ്, നിസാര്‍, ഹസ്സന്‍ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് പുറത്തുവിട്ടത്. പ്രതികള്‍ രാജ്യം വിടാതിരിക്കാനും വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനുമാണ് നടപടി. നേരത്തെ കെഎംസിസി അടക്കമുള്ള എല്ലാ ലീഗ് പോഷക സംഘടനകളില്‍ നിന്നും റൊട്ടാന റസാഖിനെ പുറത്താക്കിയിരുന്നു. ഖത്തര്‍ കെഎംസിസി ഓഫീസിലെ ലോക്കറില്‍ നിന്ന് 31 ലക്ഷം റിയാല്‍ കവര്‍ന്നുവെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതി ബോംബെ ഷാജിയുടെ പുറത്തുവന്ന ശബ്ദ സന്ദേശത്തിലും റൊട്ടാന റസാഖിന്റെ പേര്…
Read More » -
Kerala
ആംസ്റ്റർ വിസ തട്ടിപ്പ്: പാർവതിയുടെ ഭർത്താവിനും കൂട്ടാളികൾക്കുമായി അന്വേഷണം ഊർജിതം; ലുക്ക്ഔട്ട് നോട്ടീസ് ഉടൻ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായാ ഷാജിയുടെ കൂട്ടാളികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസിൽ പ്രധാന പങ്കാളിയും വിദേശത്തുള്ള പാർവതിയുടെ ഭർത്താവുമായ അനീഷ് മേനോനെയും മറ്റു സഹായികളെയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇവർക്കെതിരെ ഇന്നോ നാളെയോ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ പാർവതിക്ക് ജാമ്യം ലഭിച്ചെങ്കിലും ഇവർക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നുവരികയാണ്. സ്ഥാപനം ആരംഭിച്ച കാലം മുതൽ തന്നെ ഇത്തരം തട്ടിപ്പുകൾ നടന്നിരുന്നു എന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.…
Read More » -
News
കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം: സഹോദരനായി ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട് ചേവായൂരിനടുത്ത് കരിക്കാംകുളത്ത് വാടകവീട്ടില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ സഹോദരനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തടമ്പാട്ടു താഴം മൂലക്കണ്ടി വീട്ടില്‍ പ്രമോദിനെ ( 63 ) കാണുന്നവര്‍ വിവരം പൊലീസിനെ അറിയിക്കണമെന്ന് ലുക്കൗട്ട് നോട്ടീസില്‍ നിര്‍ദേശിക്കുന്നു. സഹോദരിമാര്‍ മരിച്ചത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെയാണ് രണ്ടു സഹോദരിമാരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രമോദിനെ കാണാനില്ലായിരുന്നു. പ്രമോദിന് സുമാര്‍ 165 സെന്റിമീറ്റര്‍ ഉയരമുണ്ടെന്നും ഇരുനിറമാണെന്നും, മെലിഞ്ഞ ശരീരമാണെന്നും അടയാള വിവരങ്ങളായി ലുക്കൗട്ട് നോട്ടീസില്‍ പൊലീസ്…
Read More »