Loksabha
-
News
ബി ജി റാം ജി തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി; ബില്ല് വലിച്ചുകീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം
കേന്ദ്രസർക്കാർ അവതരിപ്പിച്ച വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബിൽ ലോക്സഭ പാസ്സാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ലിന് ലോക്സഭ അംഗീകാരം നൽകിയത്. സഭയിൽ ബിൽ വലിച്ചു കീറി പ്രതിപക്ഷം പ്രതിഷേധിച്ചു. മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ചത്. സർക്കാർ മഹാത്മാഗാന്ധിയെ അപമാനിക്കുകയാണ് പേര് ഒഴിവാക്കിയതിലൂടെ കേന്ദ്രസർക്കാർ ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ (എംജിഎൻആർഇജിഎ) വ്യവസ്ഥകളിൽ വെള്ളം ചേർക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ…
Read More » -
News
ആണവ ബില്‍ ലോക്‌സഭ പാസ്സാക്കി; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി
കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ആണവോര്‍ജ ബില്‍ ( ശാന്തി ബില്‍) ലോക്‌സഭ പാസ്സാക്കി. ശക്തമായ എതിര്‍പ്പിനൊടുവില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്കിനിടെയാണ് ബില്‍ പാസ്സാക്കിയത്. ആണവ സുരക്ഷയുമായി ബന്ധപ്പെട്ട് ബില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. രാജ്യത്തെ ആണവ മേഖല സ്വകാര്യ, വിദേശ കമ്പനികള്‍ക്ക് 100 ശതമാനവും തുറന്നുകൊടുക്കുന്ന ആണവോര്‍ജ ബില്‍ ആറു മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവിലാണ് പാസാക്കിയത്. ബില്ലില്‍ ആണവ ദുരന്തങ്ങളുടെ ബാധ്യതയില്‍ നിന്ന് വിതരണക്കാരെ പൂര്‍ണമായും ഒഴിവാക്കുകയും പരമാവധി നഷ്ടപരിഹാരം 410 മില്യന്‍ യു എസ് ഡോളറില്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. പരമാവധി നഷ്ടപരിഹാരം 300…
Read More » -
News
ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ഒരു മാസത്തിലധികം കസ്റ്റഡിയിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകും; സുപ്രധാന ബില്‍ ഇന്ന് ലോക്‌സഭയില്‍
പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ പാര്‍ലമെന്റില്‍ സുപ്രധാന ബില്ലുകളുമായി കേന്ദ്രസര്‍ക്കാര്‍. അഞ്ച് വര്‍ഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ക്കഴിഞ്ഞ മന്ത്രിമാരെ നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമാണ്. ഒരുമാസത്തിലധികം കസ്റ്റഡിയിലായാല്‍ മന്ത്രിമാര്‍ക്ക് സ്ഥാനംനഷ്ടമാകുമെന്നാണ് ബില്ലിലെ വ്യവസ്ഥ. തുടര്‍ച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ 31-ാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി…
Read More »