loka kerala sabha
-
News
ലോക കേരള സഭ മറ്റ് സംസ്ഥാനങ്ങള്‍ക്കു പരിചയപ്പെടുത്താന്‍ കേന്ദ്രം
ലോക കേരള സഭയുടെ മാതൃക മറ്റ് സംസ്ഥാനങ്ങള്‍ക്കും പരിചയപ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം. പരിപാടിയുടെ വിശദാംശങ്ങള്‍ തേടി ചീഫ് സെക്രട്ടറിക്ക് വിദേശകാര്യ മന്ത്രാലയം കത്തയച്ചു. പാര്‍ലമെന്ററി സ്ഥിരം സമിതി ശുപാര്‍ശ പ്രകാരമാണ് നടപടി. ഏപ്രിലില്‍ പാര്‍ലമെന്ററി സ്ഥിരം സമിതി പൂര്‍ത്തിയാക്കിയ റിപ്പോര്‍ട്ടില്‍ ലോക കേരള സഭയെ പ്രശംസിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളും സമാനമായ പ്രവാസി കൂട്ടായ്മകള്‍ നടത്താന്‍ വിദേശകാര്യമന്ത്രാലയം മുന്‍കൈയെടുക്കണം എന്നും ശുപാര്‍ശയുണ്ടായിരുന്നു. സംസ്ഥാന വികസനം, പ്രവാസി പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത് സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോകകേരള സഭ സ്ഥാപിക്കുന്നത്. 2018 ജനുവരി 12നാണ്…
Read More »