LEOPARD
-
News
ഉറങ്ങിക്കിടന്ന നാലു വയസ്സുകാരനെ വീട്ടില്‍ കയറി പുലി ആക്രമിച്ചു; കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
തൃശൂര്‍ മലക്കപ്പാറ ആദിവാസി ഉന്നതിയില്‍ നാലു വയസ്സുള്ള കുട്ടിയെ പുലി ആക്രമിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പം കുടിലില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. മലക്കപ്പാറ വീരന്‍കുടി ആദിവാസി ഉന്നതിയില്‍ പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം. ബേബി- രാധിക ദമ്പതികളുടെ മകന്‍ രാഹുലിനെയാണ് കുടിലില്‍ കയറി പുലി കടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ ബഹളം വെച്ചതോടെ പുലി ഓടി മറഞ്ഞു. ചെറിയ പരിക്കുകളോടെ നാലു വയസ്സുകാരന്‍ രാഹുല്‍ രക്ഷപ്പെട്ടു. കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.
Read More » -
News
മലപ്പുറത്ത് യുവാവിനെ പുലി കടിച്ചുകൊന്നു; മരിച്ചത് ടാപ്പിങ് തൊഴിലാളി
മലപ്പുറം കാളികാവില്‍ യുവാവിനെ പുലി കടിച്ചുകൊന്നു. ടാപ്പിങ്ങിനിടെ ഉള്‍ക്കാട്ടിലേക്ക് കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടാപ്പിങ് തൊഴിലാളിയായ ഗഫൂറാണ് മരിച്ചത്. പുലര്‍ച്ചെയാണ് ടാപ്പിങ് തൊഴിലാളികള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. ഗഫൂറിന്റെ കഴുത്തില്‍ കടിച്ച് പുലി ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. വനത്തോടു ചേര്‍ന്നുള്ള തോട്ടത്തില്‍ ടാപ്പിങ് നടത്തുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം. കരുവാരക്കുണ്ടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് കാളിയാര്‍. ഇത് ഒരു ഉള്‍പ്രദേശമാണ്. റോഡില്‍ നിന്ന് അഞ്ചാറു കിലോമീറ്റര്‍ ഉള്ളിലുള്ള പ്രദേശമാണിത്. വാഹനസൗകര്യം ഉള്ള സ്ഥലമല്ല. പെട്ടെന്നായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത് എന്ന് മറ്റു ടാപ്പിങ്…
Read More »