LDF
-
News
അബ്ദുള്‍ റഷീദിന്റെ മുന്നേറ്റം; ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നില്‍
നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂറിലേക്ക് അടുത്തപ്പോള്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍പ്പോയി. സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും കോട്ടയായ കണ്ണൂരിലെ ധര്‍മ്മടത്ത് ആദ്യ രണ്ടു റൗണ്ടിലും മുന്നിലായിരുന്ന പിണറായി വിജയന്‍ മൂന്നാം റൗണ്ടിലാണ് പൊടുന്നനെ പിന്നില്‍പ്പോയത്. യുഡിഎഫിന്റെ വി പി അബ്ദുള്‍ റഷീദാണ് മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിലാക്കിയത്. ചെമ്പിലോട് പഞ്ചായത്തിലെ വോട്ടെണ്ണുമ്പോഴാണ് പിണറായി വിജയന്‍ പിന്നിലേക്ക് പോയത്. 733 വോട്ടിന്റെ ലീഡാണ് അബ്ദുള്‍ റഷീദ് നേടിയത്. കഴിഞ്ഞ തവണ പിണറായി വിജയന്‍ 3500 ലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. ആദ്യ…
Read More » -
News
പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ വിജയം ഉറപ്പ്’; ശുഭപ്രതീക്ഷയെന്ന് രാജീവ് ചന്ദ്രശേഖർ
കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ശുഭപ്രതീക്ഷയിലാണെന്ന് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മൂന്നാം രാഷ്ട്രീയ ശക്തിയായി എന്‍ഡിഎയെ ജനങ്ങള്‍ അംഗീകരിച്ചുവെന്നും അപ്രതീക്ഷിത സീറ്റുകളില്‍ ബിജെപി വിജയമാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകുതിയിലേറെ മണ്ഡലങ്ങളില്‍ അതിശക്തമായ മത്സരം നടന്നുവെന്നും പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ വിജയം ഉറപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സ്വര്‍ണക്കൊള്ളയും ഇടതുഭരണത്തിന്റെ കെടുകാര്യസ്ഥതയും ചര്‍ച്ചയായെന്നും കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയം ചര്‍ച്ചയായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഇടതുപക്ഷത്തിന് ആശങ്കയില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ…
Read More » -
News
ഇനി മണിക്കൂറുകൾ മാത്രം; ജനവിധി കാത്ത് രാഷ്ട്രീയ കേരളം
കണക്കുകൂട്ടലുകളും ഉദ്വേഗവും നിറഞ്ഞ 25 ദിവസത്തെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. കേരളം ആര് ഭരിക്കുമെന്നു നാളെ അറിയാം. നാളെ രാവിലെ 8 മണി മുതൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക.ജനവിധി അറിയാൻ രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വോട്ടെണ്ണലിനായി 15000 ഉദ്യോഗസ്ഥർ സജ്ജം. 85നു മുകളിൽ സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്നു യുഡിഎഫ് ഉറപ്പിക്കുന്നു. തുടർ ഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ചുരുങ്ങിയത് 2 സീറ്റെങ്കിലും നേടുമെന്ന പ്രതീക്ഷയാണ് എൻഡിഎ ക്യാംപിന്.തരംഗമെങ്കിൽ 100 സീറ്റ് വരെ…
Read More » -
News
കേരളത്തില്‍ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; ബിജെപിക്കും മുന്നേറ്റം
കേരളത്തില്‍ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 140 നിയമസഭാ സീറ്റില്‍ യുഡിഎഫ് 70 മുതല്‍ 80 വരെ സീറ്റുകള്‍ നേടി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് CNN-News18 എക്‌സിറ്റ് പോള്‍ പ്രവചനം. എല്‍ഡിഎഫ് 58 മുതല്‍ 68 വരെ സീറ്റ് നേടുമെന്നും ബിജെപിക്ക് നാല് വരെ സീറ്റ് നേടുമെന്നും CNN-News18 പ്രവചിക്കുന്നു. യുഡിഎഫ് 78 മുതല്‍ 90 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ പ്രവചനം. എല്‍ഡിഎഫിന് 49 മുതല്‍ 62 സീറ്റുകളാണ് ഇന്ത്യാ ടുഡേ Axis My…
Read More » -
News
ഇനി മണിക്കൂറുകള്‍ മാത്രം ; കേരളം നാളെ പോളിങ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം
കൊട്ടിക്കയറിയ ആവേശ പ്രചാരണത്തിന് ഒടുവിൽ ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണം. വിട്ടു പോയ വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. അക്രമ സാധ്യതയുള്ള മണ്ഡലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 2500 പ്രശ്നബാധിത ബൂത്തുകൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. 140 കമ്പനി കേന്ദ്ര സേനാ അംഗങ്ങളും 20 കമ്പനി തമിഴ്നാട് പൊലീസും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഉണ്ട്. സംസ്ഥാനത്തെ പോളിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. രാവിലെ 8 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സാമഗ്രികൾ വിതരണം…
Read More » -
News
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ ; ഇന്ന് കൊട്ടിക്കലാശം
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരത്തന് ഇന്ന് കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ടുനിന്ന വലിയ പ്രചാരണ കോലാഹലത്തിനാണ് ഇന്ന് ക്ലൈമാക്സ് ഒരുങ്ങുന്നത്. ഓരോ മണ്ഡലത്തിന്‍റെയും വിവിധ കേന്ദ്രങ്ങളിൽ ആവേശം വാനോളം ഉയർത്താൻ സ്ഥാനാർത്ഥികളും നേതാക്കളും അണികളും എത്തും. ദേശീയ നേതാക്കൾ അവസാന നിമിഷം വരെ കേരളത്തിൽ നടത്തിയ പടയോട്ടമായിരുന്നു ഇത്തവണത്തെ പ്രത്യേകത. നാളെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. തെക്കൻ കേരളത്തിലെ മുന്നേറ്റത്തിലൂടെ ഭരണത്തുടർച്ച ഉറപ്പാക്കാനാകുമെന്നും വികസനം വോട്ടാകും എന്ന് എൽഡിഎഫ് പ്രതീക്ഷിക്കുമ്പോൾ, ശബരിമലയും ഭരണവിരുദ്ധ…
Read More » -
News
ധർമ്മടത്ത് യുഡിഎഫ് ഫ്ളക്സ് ബോർഡുകൾ മോഷ്ടിച്ചതായി പരാതി
കണ്ണൂർ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ മോഷ്ടിച്ച് കൊണ്ടുപോകുന്നുവെന്ന് പരാതി. സിപിഐഎം പ്രവർത്തകർ എടുത്തുകൊണ്ടു പോകുന്നതായാണ് പരാതി. യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുൾ റഷീദ് തന്നെയാണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചത്. മുഴപ്പാല അനെനിമെട്ട ബൂത്ത് 31ൽ സ്ഥാപിച്ച ഫ്ളക്സാണ് കൊണ്ടുപോയത്. ഇതുവരെ ആയിരത്തോളം പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായും അബ്ദുൽ റഷീദ് പറയുന്നുണ്ട്. ഇത് കൊണ്ടൊന്നും പിണറായി രക്ഷപ്പെടും എന്ന് കരുതേണ്ട. കേരളത്തിൽ ആദ്യം യുഡിഎഫ് ജയിക്കുന്ന മണ്ഡലം ധർമടമായിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നീതികേട് കാണിക്കുകയാണ് എന്നും ജനങ്ങൾ പ്രതികരിക്കും എന്നും വി…
Read More » -
News
നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
നടന്‍ സലിം കുമാറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ച് സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റ്‌സ് ഓഫ് ദി ഡിസേബിള്‍ഡ് ആണ് പരാതി നല്‍കിയത്. യുഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു സലിം കുമാറിന്റെ വിവാദ പരാമര്‍ശം. മാനസിക വെല്ലുവിളി നേരിടുന്നവരുടെ അന്തസ്സിനെ ഹനിക്കുന്നതാണ് പരാമര്‍ശമെന്നാണ് പരാതിയില്‍ പറയുന്നത്. സലിം കുമാര്‍ പരാമര്‍ശം നടത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് എന്‍പിആര്‍ഡി പരാതി നല്‍കിയത്.കേരളത്തില്‍ വികസനമുണ്ടെന്ന് പറയുന്നവരെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് അയയ്ക്കണമെന്നായിരുന്നു സലിം കുമാര്‍ പറഞ്ഞത്. രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്നതിനായി മാനസികാരോഗ്യ…
Read More » -
News
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് ; മുഖ്യമന്ത്രി ഇന്ന് പാലക്കാട്, തലസ്ഥാനത്ത് വി ഡി സതീശന്റെ നൈറ്റ് റോഡ് ഷോ
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് കടുക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലക്കാട് ജില്ലയിലെ എല്‍ഡിഎഫിന്റെ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും. പകല്‍ 11 ന് മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളി പാറയില്‍ എല്‍ഡിഎഫ് റാലി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് ഒറ്റപ്പാലം മണ്ഡലത്തിലെ കടമ്പഴിപ്പുറത്തും വൈകിട്ട് അഞ്ചിന് പട്ടാമ്പി മണ്ഡലത്തിലെ കൊപ്പത്തും ആറിന് തൃത്താല മണ്ഡലത്തിലെ കൂറ്റനാടും റാലികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സിപിഐഎമ്മില്‍ ഉണ്ടായിരുന്ന പി കെ ശശിയും വിഎസിന്റെ പിഎയായിരുന്ന എ സുരേഷും യുഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന ഒറ്റപ്പാലം, മലമ്പുഴ മണ്ഡലങ്ങളിലെ എല്‍ഡിഎഫ്…
Read More » -
News
മന്ത്രി വി അബ്ദുറഹിമാന്‍ തിരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും
മന്ത്രി വി അബ്ദുറഹിമാന്‍ തിരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. താനൂര്‍ മണ്ഡലത്തില്‍ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും അബ്ദുറഹിമാന്റെ ആവശ്യം പരിഗണിച്ച് തിരൂര്‍ സീറ്റ് നല്‍കുകയാണെന്നാണ് വിവരം. താനൂരില്‍ സ്ഥാനാര്‍ഥിഥ്വം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം പ്രചാരണത്തിനിറങ്ങാത്തത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് ശേഷമാണ് ഇതില്‍ ഇങ്ങനെയൊരു ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും വന്നിട്ടുണ്ട്. കോട്ടയ്ക്കലില്‍ കെ പ്രീതിയാകും സ്ഥാനാര്‍ഥിയെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കൊണ്ടോട്ടിയില്‍ ഡോ പി ജിജിയാകും സ്ഥാനാര്‍ഥി. ഇന്ന് വി അബ്ദുറഹിമാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച്ച നടത്തും. താനൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്ന് സിപിഐഎം…
Read More »