Ldf Government

  • News

    ‘വയനാട് ടൗണ്‍ഷിപ്പ് നാടിൻ്റെ ഒരുമയുടെ പ്രതീകം’, ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

    മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിൻ്റെ ഐക്യവും ഒരുമയും ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തമാണ് ഉണ്ടായത്. ഒരുമിച്ച് കഴിയണമെന്ന ദുരന്തബാധിതരുടെ ആഗ്രഹത്തിനൊപ്പമാണ് സർക്കാർ നിന്നത്. കുഞ്ഞുങ്ങൾ മുതൽ മുതിർന്ന പൗരൻമാർ വരെ സഹായിക്കാൻ സന്നദ്ധരായെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന വേളയിൽ സന്തോഷത്തോടൊപ്പം തന്നെ മൺമറഞ്ഞ് പോയവരെ ഓർത്തുള്ള സങ്കടവമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുകയാണ്. അടുത്ത മഴക്കാലത്തിന് മുൻപ്…

    Read More »
  • News

    പൗരത്വം ഇനി സുരക്ഷിതം; നേറ്റിവിറ്റി കാർഡ് ബിൽ പാസ്സാക്കി

    പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പരിഹാരമായി നേറ്റിവിറ്റി കാർഡ് നിയമമാക്കുമെന്ന ഇടത്പക്ഷ സർക്കാരിന്റെ വാ​ഗ്ദാനം നിറവേറ്റിയിരിക്കുകയാണ്. അരക്ഷിത ബോധമില്ലാതാക്കാൻ കേരള നിയമസഭ പതിനാറാം സമ്മേളനത്തിൽ കേരള നേറ്റിവിറ്റി കാർഡ് ബിൽ 2026 പാസ്സാക്കി. ഈ ബിൽ പ്രകാരം, സംസ്ഥാനത്ത് ജനിച്ചവർക്കും ദീർഘകാല താമസമുള്ളവർക്കും നിയമപരമായി അംഗീകരിക്കാവുന്ന നേറ്റിവിറ്റി കാർഡ് നൽകും. കേരള സർക്കാർ നിലവിൽ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പോലുള്ള മാതൃകയിൽ, ബിൽ പ്രകാരം ജനനം, സ്ഥിരം മേൽവിലാസം, ഫോട്ടോ എന്നിവ രേഖപ്പെടുത്തി കാർഡ് നൽകും. ഇത് സർക്കാർ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന അധികാരിക…

    Read More »
  • News

    പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ച് സംസ്ഥാന സർക്കാർ

    സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ആണ് ചെയര്‍മാന്‍. അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷണല്‍ സെക്രട്ടറി ശ്രീലത സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍. സംസ്ഥാന ബജറ്റില്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി വി ആർ ശോഭ കമ്മീഷൻ സെക്രട്ടറിയായി പ്രവർത്തിക്കും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മീഷനോട് നിര്‍ദ്ദേശിച്ചതായി ധനകാര്യ…

    Read More »
  • News

    ഇടത് സർക്കാറിന്‍റെ മുൻഗണന അടിസ്ഥാന വിഭാഗങ്ങൾക്ക് പരിഗണന നൽകുക എന്നതാണെന്ന് മന്ത്രി കെഎൻ ബാലഗോപാൽ

    അടിസ്ഥാന വിഭാഗങ്ങൾക്ക് പരിഗണന കൊടുക്കുക എന്നതാണ് ഇടത് സർക്കാരിന്‍റെ മുൻഗണനയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഡിഗ്രി വിദ്യാർഥികൾക്ക് വരെ സൗജന്യ വിദ്യാഭ്യാസം ഏർപ്പെടുത്താനായെന്നും ജനക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാനായെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്‍റെ സംസ്ഥാനത്തോടുള്ള അവഗണനയെയും അദ്ദേഹം വിമർശിച്ചു. കേരളം എത്ര ആവശ്യങ്ങൾ കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ട്. ഒന്ന് പോലും പരിഗണിക്കപ്പെട്ടില്ല. കഴിഞ്ഞ തവണ താമരക്കുരുവായിരുന്നു, ഇത്തവണ ആമ സംരക്ഷണമെന്നും അദ്ദേഹം പരിഹസിച്ചു. വളം സബ്സിഡി അടക്കം എല്ലാ മേഖലകളിലും കേന്ദ്രം പണം വെട്ടിക്കുറച്ചു. യുഡിഎഫിന് കേരളത്തിലെ ജനങ്ങളോട് എന്തെങ്കിലും…

    Read More »
  • News

    രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ജനുവരി 29-ന് അവതരിപ്പിച്ചേക്കും; നിയമസഭ സമ്മേളനം 20 മുതൽ

    പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 15-ാം നിയമസഭയുടെ 16-ാം സമ്മേളനം ഈ മാസം 20 മുതല്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജനുവരി 20 മുതല്‍ നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. 20ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുക. അന്തരിച്ച പ്രമുഖര്‍ക്കും മുന്‍ നിയമസഭാംഗങ്ങള്‍ക്കുമുള്ള…

    Read More »
  • News

    സംസ്ഥാന സർക്കാറിന്‍റെ വികസന സദസ്സുകള്‍ക്ക് ഇന്ന് തുടക്കം ; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

    സംസ്ഥാന സർക്കാറിന്‍റെ വികസന സദസ് ഇന്ന് മുതൽ. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനും ഭാവിപ്രവർത്തനങ്ങൾക്കായി പൊതുജനാഭിപ്രായം തേടാനുമാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവ്വഹിക്കും. മന്ത്രി എംബി രാജേഷ് അധ്യക്ഷത വഹിക്കും സംസ്ഥാന സർക്കാർ ഇതുവരെ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് പൊതുജനാഭിപ്രായം തേടുകയും ഭാവി വികസന പ്രവർത്തനങ്ങൾക്കുള്ള ആശയങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുകയുമാണ് വികസന സദസ്സുകളുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിങ്ങനെ തദ്ദേശസ്ഥാപനങ്ങളിലാണ് വികസന സദസ്സുകൾ സംഘടിപ്പിക്കുക.…

    Read More »
Back to top button