Latest News
-
News
അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും പിഴയും
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി. സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണ് ടോമിൻ തച്ചങ്കരിയെന്നും അതുകൊണ്ട് ശിക്ഷ ഇളവ് അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി പുറപ്പെടുവിച്ചിരുന്നത്. 2007ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ…
Read More » -
News
കോവിഡ് മരണം; കുടുംബങ്ങൾക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ; 9.96 കോടി രൂപ അനുവദിച്ചു
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കായി അനുവദിച്ച സാമ്പത്തിക സഹായ പദ്ധതിയിലേക്ക് 9.96 കോടിയുടെ അധിക തുക അനുവദിച്ച് സംസ്ഥാന സർക്കാർ. കോവിഡ് മൂലം കുടുംബനാഥൻ അല്ലെങ്കിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതം നൽകുന്ന പദ്ധതിയിലേക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക വകയിരുത്തിയിരിക്കുന്നത്. അർഹരായ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക എത്തുക. തുടർച്ചയായി മൂന്ന് വർഷത്തേക്കാണ് അർഹരായ ബിപിഎൽ കുടുംബങ്ങൾക്ക് ഈ ധനസഹായം ലഭിക്കുന്നത്.
Read More » -
News
മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കളമശേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു
മുഖ്യമന്ത്രി വി ഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ കളമശേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം സൈബർ സെൽ രജിസ്റ്റർ ചെയ്ത കേസാണ് കളമശേരിയിലേക്ക് മാറ്റി എഫ്ഐആർ ഇട്ടത്. മാനഹാനി വരുത്താൻ വ്യാജരേഖ ഉണ്ടാക്കൽ, വ്യാജമാണെന്ന് അറിഞ്ഞിട്ടും അത് യഥാർത്ഥമാണെന്ന് വരുത്തി കൈവശം വെക്കലും ഉപയോഗിക്കലും, അപകീർത്തിപ്പെടുത്തൽ, വാർത്ത പ്രചരിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശൻ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തുവെന്ന ആരോപണത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി ആണ്…
Read More » -
News
20 മണിക്കൂർ നീണ്ട റെയ്ഡ് ; റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്ത് എസ്ഐടി
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയ കേസിൽ കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. 20 മണിക്കൂർ നീണ്ട റെയ്ഡിനിടെ 6300 അമേരിക്കൻ ഡോളറും കണ്ടെടുത്തു. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ പരിശോധന വ്യാഴാഴ്ച പുലർച്ചെ 2:30 ഓടെയാണ് അവസാനിപ്പിച്ചത്. തെളിവുകൾ ശേഖരിച്ചതായും റെയ്ഡ് സംബന്ധിച്ച വിവരങ്ങൾ…
Read More » -
Kerala
പരീക്ഷാ ക്രമക്കേട് ഗൗരവമായി; പിഎസ്സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി
പിഎസ്സി പരീക്ഷ തട്ടിപ്പ് അന്വേഷണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാൻ പിഎസ്സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. കമ്മീഷൻ അന്വേഷണവുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. അതേസമയം, ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന പിഎസ്സിയുടെ നിലപാടിൽ നിയമോപദേശത്തിന് ശേഷമായിരിക്കും ക്രൈംബ്രാഞ്ച് തീരുമാനം. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിന് പോകില്ലെന്ന് പിഎസ്സിയുടെ നിലപാട്. എന്നാല് വന്നേ പറ്റൂ എന്ന് ക്രൈംബ്രാഞ്ച് അറിയിക്കുന്നത്. തർക്കം തുടരുന്നതിടെയാണ് പിഎസ്സി നിലപാട് മുഖ്യമന്ത്രി തള്ളിയത്. നിയമസഭ സമിതി വിളിച്ച യോഗത്തിൽ കമ്മീഷൻ സെക്രട്ടറി പേകേണ്ടതില്ലെന്ന മുൻ ഹൈക്കോടതി ഉത്തരവ്…
Read More » -
News
മുഖ്യമന്ത്രിയെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിച്ചു, രണ്ടാംവിവാഹ ആരോപണത്തിൽ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തിൽ പൊലീസ് കേസെടുത്തു. റിപ്പോർട്ടർ ചാനൽ മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ ഒന്നാംപ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. കെ.പി.സി.സി വക്താവ് രാജു പി.നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡി.ജി.പി നേരത്തെ നിർദ്ദേശിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപ് ഒരു ചടങ്ങിൽ വച്ചാണ് ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രിക്കെതിരെ പരാമർശം നടത്തിയത്. മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ രണ്ട് യുവാക്കൾ കൊണ്ടുവന്നുവെന്നും കോടികൾ…
Read More » -
News
മാസപ്പടി കേസിൽ നിർണായക നീക്കവുമായി സിഎംആർഎൽ സിഎഫ്ഒ: ഇഡിക്ക് നൽകിയ മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി
മാസപ്പടി കേസിൽ നിർണ്ണായക വഴിതിരിവ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി പിൻവലിക്കാൻ സിഎംആർഎൽ സിഎഫ്ഒ (ചീഫ് ഫിനാൻഷ്യൽ ഓഫീസർ) സുരേഷ്കുമാർ സത്യവാങ്മൂലം നൽകി. ഇത് സംബന്ധിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പ് പുറത്ത്. ഗുരുതര ആരോപണങ്ങളാണ് ഇഡിക്കെതിരായ സത്യവാങ്മൂലത്തിലുള്ളത്. ഇഡി ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തതെന്ന് സുരേഷ്കുമാർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. താൻ പറഞ്ഞ മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ മുഖവിലക്കെടുക്കാൻ തയ്യാറായില്ലെന്ന് സത്യവാങ്മൂലത്തിൽ സുരേഷ്കുമാർ ആരോപിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പറയാൻ ഇഡി തന്നെ നിർബന്ധിച്ചതായും അദ്ദേഹം ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിലിരിക്കെ, അദ്ദേഹത്തിന്റെ മകൾ…
Read More » -
News
മെസ്സിയുടെ പേരിലെ തട്ടിപ്പ്: കൊച്ചിയിലും വയനാട്ടിലും എസ്ഐടി റെയ്ഡ്
മെസ്സിയുടെ പേരിലെ തട്ടിപ്പിൽ വ്യാപക പരിശോധനയുമായി എസ്ഐടി. കൊച്ചിയിലും വയനാട്ടിലും വ്യാപക റെയ്ഡ്. ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, ജോസ്കുട്ടി അഗസ്റ്റിന്റെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസ്, GOTAD കമ്പനി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. പുലർച്ചെ നാല് മണിക്കാണ് പരിശോധന ആരംഭിച്ചത്. 5 വാഹനങ്ങളിലായിട്ടാണ് പൊലീസ് സംഘം എത്തിയത്. എഡിജിപി പി വിജയൻ്റെ നേതൃത്വത്തിലുള്ള എസ്ഐടിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എസ്ഐടി കേസെടുത്തിട്ടുണ്ട്. കളമശ്ശേരി സ്റ്റേഷനിലാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തിരിക്കുന്നത്.…
Read More » -
News
‘പവർകട്ട് എന്നുവരെ തുടരുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ല’; വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി
നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻടിപിസി) നിന്ന് 30 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനമായില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇത്രയും വില നൽകി വൈദ്യുതി വാങ്ങിയാൽ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന് എല്ലാവർക്കുമറിയാം. ഇതിന് മന്ത്രിസഭയുടെ അനുമതി വേണമെന്നും മന്ത്രി അറിയിച്ചു. എല്ലാ വഴികളിലൂടെയും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പവർകട്ട് എന്നുവരെ തുടരുമെന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല. എത്രയും വേഗത്തിൽ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.30 രൂപയ്ക്ക് വൈദ്യുതി വാങ്ങേണ്ട അവസ്ഥയാണ് സംസ്ഥാനത്തെന്ന് കഴിഞ്ഞദിവസം സണ്ണി ജോസഫ് പറഞ്ഞിരുന്നു. ‘പണത്തെക്കുറിച്ച് ആലോചിച്ച് വിഷമിച്ചിട്ട് കാര്യമില്ല, പവറാണ്…
Read More » -
News
കണ്ണൂർ ജനശതാബ്ദി ഭാഗികമായി റദ്ദാക്കി; 17-നും 30-നും ട്രെയിൻ സർവീസുകളിൽ നിയന്ത്രണം
പാലക്കാട് ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി കാരണം തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. സെപ്റ്റംബർ 17, 30 തീയതികളിലാണ് ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയത്. മലബാർ എക്സ്പ്രസ്, രാജധാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ:- തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്(12082) സെപ്റ്റംബർ 17-ന് എലത്തൂരിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 17-ന് ട്രെയിൻ എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. സെപ്റ്റംബർ 30-ന് ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ കോഴിക്കോട് സർവീസ് അവസാനിപ്പിക്കും.…
Read More »