Latest News

  • News

    ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിന് ആശ്വാസം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

    മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണമില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് വിലയിരുത്തിയ ഹൈക്കോടതി പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കുകയായിരുന്നു. അഭിഭാഷകനായ ജോജോ ജോസാണ് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 25പേരെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.…

    Read More »
  • News

    ശേഷാദ്രിനാഥന്റെ നിയമനം! മറുപടി പറയാതെ സണ്ണി ജോസഫ്

    സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി ശേഷാദ്രിനാഥനെ നിയമിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുന്നിൽ കൃത്യമായ മറുപടി പറയാതെ മന്ത്രി സണ്ണി ജോസഫ്. ഈ നിയമനത്തിനെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് നൽകിയ കടുത്ത പരാതിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. ഇതിന് പിന്നാലെ, കെ. സുധാകരന്റെ നേതൃത്വത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ പങ്കെടുത്ത രഹസ്യ യോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നപ്പോഴും മന്ത്രി പ്രതിരോധത്തിലായി. ‘തൂഫാൻ’ ക്യാമ്പയിനുമായി ബന്ധപ്പെട്ട യോഗമാണോ നടന്നതെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ചിലപ്പോൾ താനടക്കമുള്ളവർ യോഗങ്ങളിൽ പങ്കെടുക്കുന്നത് അവിടെ വരുന്നവർ ആരൊക്കെയാണെന്ന് പൂർണ്ണമായി മനസ്സിലാക്കാതെയായിരിക്കാം…

    Read More »
  • News

    അദാനി ഗ്രൂപ്പ് എംഎസ്‌സി കമ്പനിയുമായി ധാരണയുണ്ടാക്കിയത് സർക്കാരിനോട് ചോദിക്കാതെയെന്ന് വിശ്വസിക്കുന്നില്ല: രാജീവ് ചന്ദ്രശേഖർ

    അദാനി ഗ്രൂപ്പ് സർക്കാരിനോട് ചോദിക്കാതെയാണ് എംഎസ്‌സി കമ്പനിയുമായി ധാരണയുണ്ടാക്കിയതെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ‘ഞാനും ഇവിടെ ബിസിനസ് ചെയ്തിട്ടുള്ള ആളാണ്. സർക്കാരിനെ അറിയിക്കാതെ ഇത്തരമൊരു കാര്യം ചെയ്യാൻ ധൈര്യമുള്ള ഒരു കോർപ്പറേറ്റും ഇന്ത്യയിലില്ല. ഒന്നുകിൽ സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്, അല്ലെങ്കിൽ അവർ അത്രമാത്രം അപ്രാപ്തരാണ്’ – എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തുറമുഖത്തിന്റെ നടത്തിപ്പ് ഒരു സ്വകാര്യ വ്യക്തിക്കോ ഗ്രൂപ്പിനോ ആണെങ്കിലും അവിടുത്തെ കസ്റ്റംസ് പരിശോധനയും സുരക്ഷാ ചുമതലകളും ഉൾപ്പെടെയുള്ള നിർണ്ണായക കാര്യങ്ങൾ പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ്.…

    Read More »
  • News

    വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് ; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം

    കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വടകര ഒന്നാം ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് ജിതിൻ ഭാസ്കർ ജില്ലാ സെക്ഷൻ കോടതിയെ സമീപിച്ചത്. വടകര സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ട വടകര സ്ക്വഡ് ഗ്രൂപ്പിന്റെ അഡ്മിൻ ആണ് ഡി വൈ എഫ് ഐ നേതാവായ ജിതിൻ. നടന്നത് രാഷ്ട്രീയ വേട്ടയെന്നായിരുന്നു ജിതിന്റെ വാദം .ഫോൺ റീസെറ്റ് ചെയ്യുന്നതിനെ തെളിവ് നശിപ്പിക്കലാക്കി കണക്കാക്കാനാകുമോ. സ്ക്രീൻഷോട്ട് പ്രചരിച്ചതല്ലാതെ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും…

    Read More »
  • News

    വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറം; ആദ്യം അതൃപ്തി അറിയിച്ചു, ഇനി അദാനിയുടെ നടപടിയിൽ നിയമോപദേശം തേടാൻ സർക്കാർ

    വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും. ഒപ്പം വിദഗ്ധ പരിശോധനയും നടത്തും. കരാറിന് സർക്കാർ അതിവേഗം അനുമതി നൽകില്ല. എല്ലാം വ്യവസ്ഥകൾ അനുസരിച്ചാണ് നടക്കുന്നതെന്നും സർക്കാരിന്റെ അനുമതിക്ക് ശേഷം മാത്രമേ അന്തിമ കരാറിലേക്ക് പോകൂ എന്നുമാണ് അദാനിയുടെ നിലപാട്. അതേസമയം, വിവാദം സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി തന്നെ മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിഴിഞ്ഞത്തെ എംഎസ്‍സി-അ​ദാനി ഓഹരി കൈമാറ്റത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ രം​ഗത്തെത്തിയിരുന്നു. മുൻകൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തിൽ അദാനി ഗ്രൂപ്പിനെയാണ്…

    Read More »
  • News

    നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ല; പ്രതികരണവുമായി ശ്വേത മേനോന്‍

    താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേതാ മേനോന്‍. നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ലെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും അമ്മയെ അനാഥമാക്കി എന്നുമാണ് അവര്‍ ഇന്ന് പറഞ്ഞത്. താന്‍ ആരെയും വഞ്ചിച്ചിട്ടോ അനാഥമാക്കിയിട്ടോ ഇല്ലെന്നും അവര്‍ വ്യക്തമാക്കി. കമ്മിറ്റി രാജിവയ്ക്കണമെന്ന അജണ്ടയുമായാണ് ചിലര്‍ ജനറല്‍ ബോഡി യോഗത്തിന് എത്തിയത്. അമ്മയുടെ ബൈലോയില്‍ എവിടെയാണ് അഡ്‌ഹോക്ക് കമ്മിറ്റി എന്നതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും ഒരു കമ്മിറ്റി പൂര്‍ണ്ണമായും രാജി വെച്ചാല്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തെരഞ്ഞെടുക്കപ്പെട്ട പഴയ…

    Read More »
  • News

    വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

    വിഴിഞ്ഞത്തെ എം എസ് സി – അ​ദാനി ഓഹരി കൈമാറ്റത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മുൻകൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തിൽ അദാനി ഗ്രൂപ്പിനെയാണ് അതൃപ്തി അറിയിച്ചത്. ഓഹരി ഘടനയിൽ മാറ്റം വേണമെങ്കിൽ സർക്കാർ അനുമതി വേണമെന്നും തുടർ തീരുമാനം കർശന പരിശോധനക്ക് ശേഷമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ സര്‍ക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ (എ.വി.പി.പി.എല്‍) 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന…

    Read More »
  • News

    സംസ്ഥാനത്ത് 6 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് നാലും, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഓരോ കേസുകളും ആണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം മുതൽ 216 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 294 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം മുതൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (76), വയനാട് (26), തൃശൂർ (14) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ്…

    Read More »
  • News

    ന്യൂസിലാൻഡിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട് കോങ്ങാടിൽ രണ്ട് പേർ പിടിയിൽ

    വിസാ തട്ടിപ്പ് കേസിൽ പാലക്കാട് കോങ്ങാട് രണ്ട് പേർ പിടിയിൽ. മുണ്ടൂർ സ്വദേശികളായ അഭിലാഷ്, അനൂപ് എന്നിവരാണ് പിടിയിലായത്. ന്യൂസിലാൻഡിലേക്ക് വിസ വാഗ്ദാനം ചെയ്ത പ്രതികൾ 350-ലധികം പേരിൽ നിന്നാണ് പണം തട്ടിയത്. 13,000 രൂപ വീതമാണ് ഇരകളിൽ നിന്ന് ഇവർ തട്ടിയതെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരിലെ ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.

    Read More »
  • News

    കൊട്ടാരക്കര ടിപ്പർ അപകടം: ഇടപെട്ട് ആരോ​ഗ്യമന്ത്രി, 13 വയസുകാരൻ കൗശികിന്റെ ചികിത്സ ഏറ്റെടുത്ത് സർക്കാർ

    കൊട്ടാരക്കര അപകടത്തിൽ പരിക്കേറ്റ് 13 വയസ്സുകാരൻ കൗശൽ തീവ്രപരിചണ വിഭാഗത്തിൽ തുടരുകയാണ്. കുട്ടിയുടെ ചികിത്സക്ക് സർക്കാർ ധനസഹായം നൽകിയില്ലെന്ന് ഇന്നലെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയ കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ്. കുടുബത്തിൻെറ പരാതി പുറത്തുവന്നതിന് പിന്നാലെ ആരോഗ്യ മന്ത്രി കെ.മുരളീധരൻ വിഷയത്തിൽ ഇടപെട്ടു. ചില സാങ്കേതിക കാരണങ്ങളാൽ ആരോഗ്യകിരണം പദ്ധതിയിൽ കുട്ടിയെ ഉള്‍പ്പെടുത്താൻ കഴിയുന്നില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ പറയുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ജയചന്ദ്രൻ കുട്ടിയുടെ അച്ഛനെയും അമ്മയെ നേരിട്ട് കണ്ടു. മുഴുവൻ ചികിത്സ…

    Read More »
Back to top button