Latest News

  • News

    പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

    പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന. കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ന് കേരളത്തിലെത്തും. തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായി പി വി അൻവർ മത്സരരംഗത്ത് എത്തുന്നതോടെ നിലമ്പൂരിലെ മത്സരം കടുക്കും. തൃണമൂൽ കോൺഗ്രസിനെ സംബന്ധിച്ച് ദീർഘകാലമായുള്ള കേരള…

    Read More »
  • News

    ബിജു വധക്കേസ്: 8 പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും

    സിപിഎം പ്രവര്‍ത്തകന്‍ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 8 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ഓരോരുത്തരും 1,44,000 രൂപ പിഴയും നല്‍കണം. തൃശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ എം രതീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐയുടെ സജീവ സംഘാടകനുമായിരുന്ന വടക്കാഞ്ചേരി വില്ലേജ് കുമ്പളങ്ങാട് ദേശത്ത് ചാലയ്ക്കല്‍ വീട്ടില്‍ തോമസ് മകന്‍ ബിജു (31 വയസ്സ്)വിനെ വെട്ടിക്കൊലപ്പെടുത്തുകയും, സിഐടിയു ചുമട്ടുതൊഴിലാളിയായ കുമ്പളങ്ങാട് ദേശത്ത് പന്തലങ്ങാട്ട് രാജന്‍ മകന്‍ ജിനീഷിനെ (39 വയസ്സ്) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് വിധി.…

    Read More »
  • News

    രാജ്യത്ത് കോവിഡ് ജാഗ്രത; 2,710 പേര്‍ രോഗബാധിതര്‍, കൂടുതല്‍ കേരളത്തില്‍

    രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. നിലവില്‍ രാജ്യത്ത് 2,710 പേര്‍ കോവിഡ് ബാധിതരാണെന്നും സജീവ കേസുകളില്‍ കേരളമാണ് മുന്നിലെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. സംസ്ഥാനം തിരിച്ചുള്ള കോവിഡ് റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്രയും ഡല്‍ഹിയുമാണ് തൊട്ടുപിന്നില്‍. 1147 കോവിഡ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 424 പേര്‍ക്കും ഡല്‍ഹിയില്‍ 294 പേര്‍ക്കും ഗുജറാത്തില്‍ 223 പേര്‍ക്കും തമിഴ്‌നാട്ടിലും കര്‍ണാടകയിലും 148 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 116 പേര്‍ക്കും കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2025 ജനുവരി മുതലുള്ള കണക്കുകള്‍…

    Read More »
  • News

    നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജ്

    നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരില്‍ മത്സരം കടുക്കും. രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടക്കാൻ പോകുന്നതെന്നും പി വി അൻവർ പാർട്ടിയെ ഒറ്റുകൊടുത്ത യൂദാസ് ആണെന്നും എം വി ഗോവിന്ദൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചു. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ് നിലമ്പൂര്‍. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പി വി അന്‍വര്‍ ഇടതുമുന്നണിയെ വഞ്ചിച്ചു. കാല് പിടിക്കുമ്പോള്‍ മുഖത്ത്…

    Read More »
  • News

    മെയ് 31ന് കൂട്ടവിരമിക്കൽ; ഇത്തവണയും പടിയിറങ്ങുക പതിനായിരത്തോളം സർക്കാർ ജീവനക്കാർ

    ഇത്തവണയും മെയ് 31ന് സംസ്ഥാന സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കും. പതിനായിരത്തോളം പേരായിരിക്കും ഇത്തവണയും പടിയിറങ്ങുക. കഴിഞ്ഞ വർഷങ്ങളിലെ ചിലകണക്ക് പരിശോധിച്ചാൽ കഴിഞ്ഞ മെയ് 31ന് 10,560 പേരും, 2023ൽ 11,800 പേരും വിരമിച്ചിരുന്നത്. ഇത്തവണ കെഎസ്ഇബിയിൽ നിന്ന് മാത്രം വിരമിക്കുക 1022 പേരായിരിക്കും. 22 ലൈന്‍മാന്‍, 326 ഓവര്‍സീയര്‍ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. അതിനാൽ കെഎസ്ഇബിയില്‍നിന്ന് 1022 പേര്‍ വിരമിക്കും. 122 ലൈന്‍മാന്‍, 326 ഓവര്‍സീയര്‍ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. ഫീല്‍ഡ് തലത്തില്‍ ജീവനക്കാര്‍ കുറവായതിനാല്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്കയും ഇവിടെ നിലനിൽക്കുന്നുണ്ട്. ഒരു…

    Read More »
  • News

    അതിതീവ്ര മഴ: നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു, ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടും

    ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മൈസൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം. നാഗര്‍ഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടാന്‍ വനംവകുപ്പ് തീരുമാനിച്ചു. വനപാതകളിലൂടെ സഫാരി വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടായതിനാലാണ് വനംവകുപ്പിന്റെ തീരുമാനം. ഇന്നലെ മുതല്‍ കേന്ദ്രത്തിലെ നാനാച്ചി, വീരനഹോസഹള്ളി ഗേറ്റുകളില്‍നിന്ന് സഫാരി നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍, ദമ്മനക്കട്ടെ(കബിനി)യില്‍ നിന്നുള്ള സഫാരി പതിവുപോലെ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിരിക്കുന്നത്. മൈസൂരു ജില്ലയിലെ ഒന്‍പത് താലൂക്കുകളിലും മേയ് ഒന്നുമുതല്‍ 27 വരെ സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. മേയില്‍ ശരാശരി 102.5 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന സ്ഥാനത്ത് ഇത്തവണ ഇതുവരെയായി ആകെ…

    Read More »
  • News

    മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീന് ജാമ്യം

    മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ റിമാൻഡിലായിരുന്ന ഭർത്താവ് സിറാജുദ്ധീന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പ്രതിക്ക് മുൻ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും പ്രതിയെ കസ്റ്റഡിയിൽ നിർത്തി വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യമുന്നയിക്കാത്തതും പരിഗണിച്ചായിരുന്നു പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി സിറാജുദ്ധീന് ജാമ്യം അനുവദിച്ചത്. പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ തന്റെ അഞ്ചാമത്തെ പ്രസവത്തിനിടെ അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. പ്രസവ സമയത്തുതന്നെ അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് സിറാജുദ്ദീന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാന്‍ തയ്യാറായില്ല. കുഞ്ഞിന് ജന്മം…

    Read More »
  • News

    അതിശക്തമായ മഴ: നാളെ രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

    അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടാണുള്ളത്. വയനാട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അതേസമയം റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല. കോഴിക്കോട് ജില്ലയില്‍…

    Read More »
  • News

    കുളത്തില്‍ മുങ്ങിയ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കവേ പത്തുവയസ്സുകാരന് ദാരുണാന്ത്യം

    തൃശൂര്‍ ചേരുംകുഴിയില്‍ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പത്ത് വയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. ചേരുംകുഴി സ്വദേശി സുരേഷിൻ്റെ മകന്‍ സരുണ്‍ സുരേഷാണ് മരിച്ചത്. ചേരുംകുഴി മൂഴിക്കുകുണ്ടിലെ കുളത്തിൽ ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. മീന്‍പിടിക്കാനായി അടുത്തുള്ള കുളത്തിലേക്ക് സഹോദരനൊപ്പം പോയതായിരുന്നു സരുണ്‍. എന്നാല്‍ ഇതിനിടയില്‍ സഹോദരന്‍ കാല്‍വഴുതി കുളത്തില്‍ വീണു. സഹോദരനായ വരുണിനെ രക്ഷിക്കാനായി സരുണ്‍ കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ സരുണും കുളത്തിൽ മുങ്ങി. ഉടന്‍ തന്നെ നാട്ടുകാരെത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും സരുണിൻ്റെ ജീവന്‍ രക്ഷിക്കാനായില്ല. സഹോദരൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

    Read More »
  • News

    സ്ഥാനാര്‍ത്ഥിത്വത്തില്‍ യുഡിഎഫ് ഒന്നുകൂടി ആലോചിക്കണം: പി വി അൻവർ

    നിലമ്പൂരിൽ സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്ന ബിജെപി തീരുമാനം സിപിഐഎമ്മിനെ സഹായിക്കാനെന്ന് പി വി അൻവർ. സിപിഐഎം-ബിജെപി കൂട്ടുകെട്ട് നിലമ്പൂരിൽ പുറത്തുവരുമെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മതം പരിശോധിക്കുകയാണ് സിപിഐഎം. കമ്മ്യൂണിസ്റ്റ് പാർട്ടി രാഷ്ട്രീയാധിഷ്ഠിതമായി തെരഞ്ഞെടുപ്പിനെ നേരിട്ട കാലം കടന്നുപോയി. ജാതി സമവാക്യങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് എങ്ങനെ ജയിക്കാമെന്നാണ് ആലോചന. 2031-ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെയും അടിച്ചിട്ട് ബിജെപി അധികാരത്തിലെത്താനാണ് ശ്രമിക്കുന്നത്. രാജീവ് ചന്ദ്രശേഖറിനെ കൊണ്ടുവന്നത്പിണറായിയെ മറികടക്കാനുളള ബിജെപിയുടെ ശ്രമത്തിന്റ ഭാഗമാണ്. സ്ഥാനാര്‍ത്ഥിത്വത്തില്‍ യുഡിഎഫ് ഒന്നുകൂടി ആലോചിക്കണം. വി എസ് ജോയിയെ നിർദേശിച്ചത് കുടിയേറ്റ കർഷകരെ പ്രതിനിധാനം…

    Read More »
Back to top button