Latest News
-
News
ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും
ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. പറ്റ്ന അടക്കം18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് മറ്റന്നാൾ വോട്ടെടുപ്പ് നടക്കുക. തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ഈ ഘട്ടം ഏറെ നിർണ്ണായകമാണ്. 2020ൽ 121ൽ 61 സീറ്റ് മഹാസഖ്യം നേടിയിരുന്നു. ബിഹാറിൽ എൻഡിഎയ്ക്ക് മുൻതൂക്കമെന്നാണ് ദൈനിക് ഭാസ്കർ സർവേയിൽ പറയുന്നത്. 153 മുതൽ 160 സീറ്റ് വരെ എൻഡിഎ നേടിയേക്കാമെന്നാണ് പ്രവചനം.രാഹുൽ ഗാന്ധി ഇന്ന് ബിഹാറിൽ മൂന്ന് യോഗങ്ങളിൽ പങ്കെടുക്കും. അവസാനവട്ട പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ കെസി വേണുഗോപാലും ബിഹാറിലുണ്ട്. അമിത് ഷായുടെ രണ്ട് യോഗങ്ങളാണ്…
Read More » -
News
ബിഹാറിലെ ജൻ സുരാജ് പ്രവർത്തകന്റെ കൊലപാതകം; ജെഡിയു സ്ഥാനാർത്ഥി അറസ്റ്റിൽ
ബിഹാറില്‍ നിയമസഭാ പ്രചാരണങ്ങള്‍ക്കിടെ ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജെഡിയു സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. മൊകാമയിലെ ജെഡിയു സ്ഥാനാര്‍ത്ഥി ആനന്ദ് സിങ്ങാണ് അറസ്റ്റിലായത്. ആനന്ദിന് പുറമേ ജെഡിയു നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ജെഡിയു സ്ഥാനാര്‍ത്ഥിയുടെ അറസ്റ്റോടെ വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് മഹാസഖ്യം. ജെഡിയു ഗുണ്ടാ സംഘമാണെന്ന് മഹാസഖ്യം ആരോപിച്ചു. നിതീഷ് കുമാര്‍ ഭരണത്തില്‍ ക്രമസമാധാനനില തകര്‍ന്നുവെന്നും മഹാസഖ്യം ആരോപിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു മുന്‍ എംഎല്‍എ കൂടിയായ ആനന്ദ് സിങ്ങിന്റെ അറസ്റ്റ്. പുലര്‍ച്ചെ ആനന്ദ് സിങ്ങിന്റെ ബര്‍ഹിലെ വീട്ടിലെത്തിയ പൊലീസ് കസ്റ്റഡിയില്‍…
Read More » -
News
രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും ; ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് കെജിഎംഒഎ
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ ഇന്ന് മുതല്‍ ജീവന്‍ രക്ഷാ സമരം ആരംഭിക്കും. താമരശ്ശേരി താലൂക്ക് ആശുപത്രി ഡോക്ടര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സമരം. സമരത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ നാളെ മുതല്‍ സംസ്ഥാനവ്യാപകമായി രോഗീപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികളില്‍ നിന്ന് വിട്ടു നിന്നുകൊണ്ട് നിസ്സഹകരണ സമരം ആരംഭിക്കുമെന്ന് കെ ജി എം ഒഎ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ ജീവന് സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍…
Read More » -
News
എസ്ഐആറുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഇന്നാരംഭിക്കും
രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെ എസ്ഐആര്‍ നടത്തിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്. ഇന്ന് എസ്ഐആറിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് ഇന്നലെ തുടക്കം കുറിച്ചിരുന്നു. രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് എസ്‌ഐആറിന് തുടക്കം കുറിച്ചത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന്‍ ഫോം ഗവര്‍ണര്‍ക്ക് നല്‍കിയാണ് എസ്ഐആറിന് തുടക്കം കുറിച്ചത്. യോഗ്യരായ…
Read More » -
Kerala
തിരുവനന്തപുരത്ത് അമ്മയെ മകന്‍ മദ്യക്കുപ്പികൊണ്ട് കഴുത്തറുത്ത് കൊന്നു
തിരുവനന്തപുരത്ത് അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു. നേമത്ത് കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കല്ലിയൂര്‍ സ്വദേശിനി വിജയകുമാരി(71)യാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായതോടെയായിരുന്നു കൊലപാതകം. മദ്യക്കുപ്പികൊണ്ട് വിജയകുമാരിയുടെ കഴുത്തറുത്തും കൈ ഞരമ്പ് മുറിച്ചുമായിരുന്നു കൊലപാതകം. വീട്ടിലെ ബഹളവും നിലവിളിയും കേട്ട് സമീപവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും വിജയകുമാരി മരിച്ചിരുന്നു. സ്ഥിരം മദ്യപാനിയായിരുന്നു ഇയാളെന്നാണ് വിവരം. മുന്‍ സൈനികനാണ് അജയകുമാര്‍.
Read More » -
News
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യും
ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ചോദ്യം ചെയ്യൽ തുടരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെയും ഇന്നലെ കസ്റ്റഡിയിൽ ലഭിച്ച മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. നാളെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് നീക്കം. കൂടാതെ പോറ്റിയുടെ കസ്റ്റഡി നീട്ടി ചോദിക്കാനും പ്രത്യേക അന്വേഷണസംഘം ശ്രമിച്ചേക്കും. കസ്റ്റഡി കാലാവധി തീരും മുൻപ് ഇരുവരെയും കൊണ്ട് ഒന്നിച്ച് തെളിവെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് എസ്ഐടി 29 ന് മുമ്പ് മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ദ്വാരപാലകശില്പങ്ങളിലെ പാളികളിലെ സ്വർണം കവർച്ച ചെയ്ത കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബു, സ്വർണം…
Read More » -
News
കർണാടക ഭൂമി കുംഭകോണം :ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടി രാജീവ് ചന്ദ്രശേഖര്‍, മാധ്യമങ്ങളോട് കയര്‍ത്ത് ബിജെപി ജനറല്‍ സെക്രട്ടറി
കുംഭകോണത്തില്‍ അടിപതറി ബിജെപി സംസ്ഥാന നേതൃത്വം. വാര്‍ത്താസമ്മേളനത്തില്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ കൃത്യമായ മറുപടി പറയാനാകാതെ വലഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോടികളുടെ അഴിമതി ആരോപണത്തില്‍ മറുപടി പറയാന്‍ കഴിയാതെ ആയതോടെ രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളെ അധിക്ഷേപിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. അധ്യക്ഷനെ രക്ഷിക്കാനിറങ്ങിയ ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷ് മാധ്യമങ്ങളോട് കയര്‍ക്കുകയും ചെയ്തു. ഒടുവില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മോശം ആംഗ്യം കാണിച്ചാണ് രാജീവ് ചന്ദ്രശേഖര്‍ ഇറങ്ങിപ്പോയത്. അതേസമയം എത്ര ഭീഷണിപ്പെടുത്തിയാലും പരാതിയുമായി മുന്നോട്ട് പോകുമെന്ന് അഡ്വ.…
Read More » -
News
സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യത: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഇടി മിന്നലിനും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്കും തുടരുകയാണ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ…
Read More » -
News
കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, ഒരാള്‍ മരിച്ചു
കോട്ടയം കുറുവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എംസി റോഡ് വഴി തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ ഇരിട്ടിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഇരിട്ടി സ്വദേശി സിന്ധുവാണ് അപകടത്തില്‍ മരിച്ചത്. കണ്ണൂര്‍ സ്വദേശികള്‍ ആണ് ബസില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച വെളുപ്പിന് രണ്ട് മണിയോടെ ആയിരുന്നു അപകടം. ചെങ്കലയില്‍ പള്ളിക്ക് സമീപമായിരുന്നു അപകടം. വളവ് തിരിഞ്ഞെത്തിയ ബസ് നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിയിയുകകയായിരുന്നു. ബസ് ചെരിഞ്ഞുവീണ വശത്തുണ്ടായവരാണ് പരിക്കേറ്റവരില്‍ ഭൂരിഭാഗവും. സിന്ധുയും ഈവശത്തിരുന്നായിരുന്നു യാത്ര ചെയ്തിരുന്നത് എന്നാണ് വിലയിരുത്തല്‍. 49 ഓളം…
Read More » -
News
അടിമാലി മണ്ണിടിച്ചിൽ: ‘ബിജുവിന്റെ കുടുംബത്തോടൊപ്പം സർക്കാരുണ്ടാകും: മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി അടിമാലി മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടമായ ബിജുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ സഹായമുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും പ്രദേശവാസികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡ് നിർമാണത്തിൽ അപകടസാധ്യത ഉള്ള സ്ഥലങ്ങൾ കണ്ടെത്താൻ പരിശോധന നടത്തുമെന്നും റിപ്പോർട്ട് ലഭിക്കുന്നത് വരെ നിർമാണം നടത്തരുതെന്ന് എൻഎച്ച്എഐ ക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. ‘രാവിലെ ആറ് മണി വരെ എല്ലാവരും അവിടെയുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്. എല്ലാവരുടെയും കൂട്ടായ രക്ഷാപ്രവര്‍ത്തനത്തിലാണ് ഒരാളെ രക്ഷിക്കാനായത്. വിശദമായ പരിശോധന നടത്തേണ്ടതുണ്ട്.…
Read More »