Latest News
-
News
ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്
സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. നിയമസഭാംഗമായതിനാൽ വാർഡ് മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് 8 തദ്ദേശസ്ഥാപനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് ആദ്യം നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ആർക്ക് അനുകൂലമാകും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ തദ്ദേശ സ്വയംഭരണ വാർഡുകളിലായി 126 സ്ഥാനാർഥികൾ ജനവിധി തേടുന്നുണ്ട്. രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ,ഏഴ് ബ്ലോക്ക്…
Read More » -
News
രാഹുൽ ഗാന്ധി പറഞ്ഞതെല്ലാം സത്യമായി; ഗ്യാനേഷ്കുമാർ ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാൾ മുഖ്യമന്ത്രി
ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറെന്ന് ആഞ്ഞടിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതെന്നും ബിജെപി ഏജന്റായി പ്രവർത്തിച്ചതിന് ഇനിയും തെളിവ് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്യാനേഷ്കുമാർ സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ഉയർന്ന ഭരണഘടന പദവിയിൽ ഗ്യാനേഷ് കുമാർ ഒരു നിമിഷം പോലും തുടരരുതെന്നും മുഖ്യമന്ത്രിയുടെ വിമർശനം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഏജന്റായിരുന്നു ഗ്യാനേഷ് കുമാറെന്നു തെളിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ബിജെപിക്ക് കച്ചവടം…
Read More » -
News
ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ മൂന്ന് ദിവസം പണിമുടക്ക്
രാജ്യത്ത് നാളെ മുതൽ മൂന്ന് ദിവസം പണിമുടക്കായതിനാൽ ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും. അടുത്ത മൂന്നു ദിവസം എടിഎം ഉപയോഗിക്കാൻ ചാർജ് ഇല്ല. എത്ര തവണ വേണമെങ്കിലും സൗജന്യമായി എടിഎം ഉപയോഗിക്കാം. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനും പ്രശ്നമില്ല. പണിമുടക്ക് ദിവസങ്ങളിൽ ഓൺലൈൻ ഇടപാടുകൾ തടസമില്ലാതെ നടക്കും.വായ്പ തവണകൾ കൃത്യമായി ഓൺലൈനായി അടയ്ക്കണം. ഒക്ടോബർ രണ്ട് അവധി ആയതിനാൽ ഈ ആഴ്ച ബാങ്കുകൾ രണ്ടു ദിവസം മാത്രമേ പ്രവർത്തിക്കൂ. തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകളുടെ പ്രവർത്തനം സ്തംഭിക്കുന്നത് ഒഴിവാക്കാനായി കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് ഞായറാഴ്ച…
Read More » -
News
ആറളത്ത് ജനവാസമേഖലയിൽ ഭീതി പടർത്തി മോഴയാന; മയക്കുവെടി ദൗത്യം ഇന്ന് മുതൽ
കണ്ണൂർ ആറളത്ത് ജനവാസമേഖലയിൽ തുടർച്ചയായി ഭീഷണി സൃഷ്ടിക്കുന്ന കെഎം1 മോഴയാനയെ പിടികൂടാനുള്ള ദൗത്യം ഇന്ന് തുടങ്ങും. പുത്തങ്ങ, വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ആറളത്ത് എത്തിച്ചിട്ടുണ്ട്. വയനാട്ടിൽനിന്ന് ഉണ്ണികൃഷ്ണൻ എന്ന കുങ്കിയാനയെയും ഉടൻ എത്തിക്കും. നിലവിൽ ആന ഉൾവനത്തിലാണ്. ആനയെ ലൊക്കേറ്റ് ചെയ്യുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് തിരച്ചിൽ നടത്തും. ജനവാസമേഖലയ്ക്ക് സമീപത്തേക്ക് ആനയെ എത്തിച്ച ശേഷമായിരിക്കും മയക്കുവെടി വെക്കുക. തുടർന്ന് ആനയെ പിടികൂടി സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനാണ് പദ്ധതി. ആനയെ പിടികൂടിയ ശേഷം പാർപ്പിക്കാനുള്ള ആനക്കൊട്ടിലിന്റെ നിർമാണം വൈകിയതാണ് ദൗത്യം ആരംഭിക്കാൻ താമസമുണ്ടാകാൻ കാരണമായത്.…
Read More » -
Kerala
ദേവസ്വം മന്ത്രിയുടെ നിസ്സഹകരണത്തിൽ അമർഷം; കെ. ജയകുമാർ മുഖ്യമന്ത്രിയെ കാണും
ദേവസ്വം മന്ത്രിയുടെയും വകുപ്പിന്റെയും ഭാഗത്തുനിന്നുള്ള കടുത്ത നിസ്സഹകരണത്തിൽ അമർഷമറിയിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇന്ന് മുഖ്യമന്ത്രിയെ കാണും. സർക്കാരിന്റെ പിന്തുണയില്ലാതെ ബോർഡിന് മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന വിഷയം അദ്ദേഹം മുഖ്യമന്ത്രിയോട് വിശദീകരിക്കും. അരവണ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്ന വിപുലീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട വിമർശനങ്ങളാണ് നിലവിലെ അതൃപ്തിക്ക് കാരണം. പ്ലാന്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സർക്കാരിനും മുഖ്യമന്ത്രിക്കും നേരത്തെ തന്നെ അറിവുണ്ടായിരുന്നു. എന്നിട്ടും മന്ത്രിയുടെ ഓഫീസ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതിലാണ് ബോർഡ് പ്രസിഡന്റ് അമർഷവും നിരാശയും പ്രകടിപ്പിക്കുന്നത്. ശബരിമലയിൽ ചെയ്ത കാര്യങ്ങളെല്ലാം കെ. ജയകുമാർ മുഖ്യമന്ത്രിയോട്…
Read More » -
News
‘പ്രവാസികൾക്കായി ബദൽ പദ്ധതി കൊണ്ടുവരും’; ലോക കേരള സഭ പിരിച്ചു വിടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
ലോക കേരളസഭ പിരിച്ചു വിടുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്. പകരം ബദൽ കൊണ്ട് വരുമെന്നും പ്രവാസികൾക്ക് പുതിയ പദ്ധതി വരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംങ്ങൾക്ക് 8 ലക്ഷം രൂപ ആശ്വാസ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. റോഡ് അപകടങ്ങൾ കുറക്കാൻ ക്യാമ്പയിൻ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിമാരുടെ യാത്ര വിവാദത്തിലും വിവാദ വിമാനയാത്രയിലും മുഖ്യമന്ത്രി പ്രതികരിച്ചു. മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതിന് ആരാണ് പണം മുടക്കിയതെന്ന് പറയാതെ മുഖ്യമന്ത്രിയായിരുന്നു…
Read More » -
News
മാസപ്പടിക്കേസിൽ പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മുൻ മന്ത്രി മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാർ. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപി റവാഡ ചന്ദ്രശേഖരന് നിർദ്ദേശം നൽകി. അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കും.
Read More » -
News
പ്രോസിക്യൂഷന് തിരിച്ചടി; അനധികൃത മദ്യക്കേസില്‍ ആന്റാ അഗസ്റ്റിന് ജാമ്യംഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച കേസില്‍ കഴിഞ്ഞ പതിനേഴിനാണ് ആന്റോ അറസ്റ്റിലായത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ആന്റോയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നുമായിരുന്നു ആന്റോയുടെ വാദം. എന്നാല്‍ ഏറ്റവും ഒടുവില്‍ നികുതി അടച്ചതു…
Read More » -
News
സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം
സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി. 900 മെഗാവാട്ടിൻ്റെ കുറവ് പ്രതീക്ഷിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ദീർഘകാല കരാറിൻ്റെ ഭാഗമായി ലഭിക്കേണ്ട 380 മെഗാവാട്ട് ഇന്ന് ലഭിക്കില്ല. മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ടും മുടങ്ങും. പല ജില്ലകളിലും മഴയുണ്ടെങ്കിലും ഉപഭോഗത്തിൽ കാര്യമായ കുറവില്ല. മഴയും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയും കാരണം ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ല. അതിരൂക്ഷമാണ് സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി. സർക്കാർ പലതരത്തിലുള്ള പരിഹാരമാർഗ്ഗങ്ങൾ തേടുന്നുണ്ടെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല.ആണവ താപനിലയങ്ങളിൽ നിന്ന് വൈദ്യുതി ലഭിക്കുന്നതിലും അനിശ്ചിതത്വം…
Read More » -
News
‘ഹൈക്കോടതിയിൽ ആശങ്ക അറിയിക്കും, നട തുറന്നിരിക്കുമ്പോൾ പ്രസാദം ലഭിക്കണം’; അരവണ ക്ഷാമത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരൻ
കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും ക്ഷാമം നേരിട്ടതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ. വേണ്ടിവന്നാൽ ഹൈക്കോടതിയിൽ ആശങ്ക അറിയിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇനിയൊരു പരീക്ഷണത്തിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ളാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്ന പണികൾക്കായി പ്രസാദ നിർമ്മാണം നിർത്തിവച്ചതാണ് അരവണ ക്ഷാമത്തിന് കാരണമായത്. സാധാരണയായി നട അടയ്ക്കുന്ന സമയങ്ങളിലാണ് പ്ളാന്റിൽ പണികൾ നടത്തുന്നത്. എന്നാൽ നട തുറന്ന സമയത്ത് തന്നെ ഇത്തരത്തിൽ പ്ലാന്റിൽ പണികൾ നടത്തുന്നത് ശരിയല്ല. അതിനാലാണ് അരവണ ക്ഷാമം വന്നത്. ഒരു കാര്യം…
Read More »