Latest News

  • News

    മൂന്ന് വർഷത്തിനുശേഷം നഷ്ടപരിഹാരം; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നൽകാൻ ഉത്തരവ്

    വാഹനാപകടത്തിൽ അന്തരിച്ച നടൻ കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടി രൂപ ഇൻഷുറൻസ് നഷ്ടപരിഹാരം അനുവദിച്ച് കോടതി. കോട്ടയം മോട്ടോർ ആക്‌‌സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണൽ (എംഎസിടി) ആണ് ഉത്തരവിട്ടത്. 1,41,09,840 രൂപയാണ് ട്രൈബ്യൂണൽ വിധിച്ചത്. കേസ് ഫയൽ ചെയ്ത ദിവസം മുതൽ തുക കെട്ടിവയ്ക്കുന്ന നാൾ വരെയുള്ള 8.5 ശതമാനം പലിശയും ചേരുമ്പോഴാണ് ആകെത്തുക ഒരു കോടി 77 ലക്ഷം രൂപയാണ് ഉയർന്നത്. കേസിൽ മൂന്നാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി 30 ദിവസത്തിനകം തുക കോടതിയിൽ കെട്ടിവയ്ക്കണമെന്നാണ് നിർദേശം. കൊല്ലം സുധി…

    Read More »
  • News

    കയ്യാങ്കളി തിരിച്ചടിച്ചു, രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി, തലസ്ഥാന ജില്ലയിൽ എൽഡിഎഫിന് നേട്ടം

    യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി. കയ്യിലുള്ള പല സീറ്റുകളും എൽഡിഎഫിന് മുന്നിൽ അടിയറ വയ്ക്കേണ്ടിവന്നു. നിലനിറുത്തിയവയിലാകട്ടെ ഭൂരിപക്ഷവും കാര്യമായി കുറഞ്ഞു. തലസ്ഥാന ജില്ലയിൽ വർഷങ്ങളായി എൽഡിഎഫിന്റെ കുത്തകയായിരുന്ന ചിറയിൻകീഴ് മണ്ഡലം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രമ്യാഹരിദാസ് അട്ടിമറിയിലൂടെയാണ് പിടിച്ചെടുത്തത്. രമ്യയുടെ ജയം യുഡിഎഫ് കേന്ദ്രങ്ങൾപോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അധികാരമേറി കേവലം നൂറുദിവസം പിന്നിട്ടപ്പോൾ തന്നെ മണ്ഡലത്തിലെ ജനങ്ങൾ യുഡിഎഫിനെ കൈവിടുന്ന കാഴ്ചയാണ് കാണുന്നത്. മണ്ഡലത്തിലുൾപ്പെട്ട മംഗലപുരവും അഞ്ചുതെങ്ങും യുഡിഎഫിന് നഷ്ടമായി. രമ്യാഹരിദാസിന്റെ കയ്യാങ്കളി വിവാദമാണ് യുഡിഎഫിന് ഇവിടെ ശവക്കുഴി…

    Read More »
  • News

    സര്‍ക്കാരിന് തിരിച്ചടി; കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി

    കേരള പൊലീസ് സംഘടനാ പുനക്രമീകരണത്തില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. സംഘടന രൂപീകരിക്കുന്നതില്‍ മാത്രമല്ല അവകാശം. സംഘടനാ പ്രവര്‍ത്തനം ഭരണഘടനാ അവകാശമാണ്. അംഗീകാരമുള്ള സംഘടനകള്‍ ആയാണ് പൊലീസ് സംഘടനകളുടെ പ്രവര്‍ത്തനമെന്നുമാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. പൊലീസ് സംഘടനകള്‍ പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച ഉത്തരവും ഹൈക്കോടതി റദ്ദാക്കി. കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ്…

    Read More »
  • Sports

    ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണം ; പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വർണം

    ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് ട്രാപ് വനിതാ വിഭാഗത്തിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണം. ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമാണിത്. ഷൂട്ടിങ്ങിൽ നീരു ദണ്ഡയാണ് ഇന്ത്യയ്ക്കായി സ്വർണം വിജയിച്ചത്. 28 പോയിന്റുകളുമായി നീരു ഒന്നാമതെത്തിയപ്പോൾ ചൈനയുടെ സൺ യുനോങ്ങിനാണ് വെള്ളി. കുവൈത്തിന്റെ അബ്ദുൽ മാലിക് ഹജർ വെങ്കലവും വിജയിച്ചു. വനിതാ ഷൂട്ടിങ് ട്രാപ് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് വെള്ളി. 328 പോയിന്റുകളുമായാണ് ഇന്ത്യ രണ്ടാമത് ഫിനിഷ് ചെയ്തത്. വനിതാ വിഭാഗത്തില്‍ ചൈന സ്വർണവും കുവൈത്ത് വെങ്കലവും സ്വന്തമാക്കി. ഷൂട്ടിങ് ട്രാപ് പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ ശപത്…

    Read More »
  • News

    മൂവാറ്റുപുഴയില്‍ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം

    മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം. പരുമ്പല്ലൂര്‍ സ്വദേശി അക്ഷയ് കൃഷ്ണന്‍ (19) ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകര്‍ന്നുവീണാണ് അപകടമുണ്ടായത്. വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു മരിച്ച അക്ഷയ്. വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം പുതുതായി നിര്‍മിച്ച മൂന്നുനില കെട്ടിടത്തിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ അക്ഷയിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • News

    മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

    മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണങ്ങള്‍ കൊണ്ടുവരാന്‍ നീക്കം. ചോദ്യം ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മൈക്ക് നല്‍കും. ബഹളം ഒഴിവാക്കാന്‍ മൈക്കിലൂടെയുള്ള ചോദ്യങ്ങള്‍ക്ക് മാത്രമാകും മറുപടി. ക്ഷോഭപ്രകടനം മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് ദോഷം ഉണ്ടാക്കുമെന്ന ആശങ്കയിലാണ് പുതിയ ആലോചനകള്‍. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നീങ്ങള്‍ തുടങ്ങി. പിആര്‍ഡിയുമായി ആലോച്ചായിരിക്കും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക. മാധ്യമപ്രവര്‍ത്തകര്‍ എല്ലാം ഒരുമിച്ച് ചോദ്യം ചോദിക്കുന്നത് ബഹളം സൃഷ്ടിക്കുന്നുവെന്നൊരു പ്രതീതി സൃഷ്ടിക്കുന്നുണ്ട്. ബഹളം മൂലം തനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നില്ലെന്നടക്കം മുഖ്യമന്ത്രി പറയുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, അസുഖകരമായ ചോദ്യങ്ങള്‍ വരുന്നത് കൊണ്ടാണ് ഇത്തരമൊരു നടപടി…

    Read More »
  • News

    നവരാത്രി; തിരക്കു നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ അനുവദിച്ചു

    നവരാത്രി പൂജയോടനുബന്ധിച്ചുള്ള തിരക്കു നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ അനുവദിച്ചു. ലോകമാന്യ തിലക് – തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ (01463) 15 മുതൽ നവംബർ 19 വരെ എല്ലാ വ്യാഴാഴ്ചയും വൈകിട്ട് 4ന് പുറപ്പെടും. ഇത് വെള്ളിയാഴ്ച രാത്രി 11.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. പാലക്കാട് ഡിവിഷനിലെ സ്റ്റോപ്പുകൾ: കാസർകോട് (10.30), കണ്ണൂർ (11.47), കോഴിക്കോട് (01.12), തിരൂർ (2.25), ഷൊർണൂർ (3.00). തിരുവനന്തപുരം നോർത്ത്– ലോകമാന്യതിലക് സ്പെഷൽ എക്സ്പ്രസ് (01464) 17 മുതൽ നവംബർ 21 വരെ എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 2.15ന്…

    Read More »
  • Business

    സംസ്ഥാനത്ത് സ്വര്‍ണത്തിന് വിലയിടിവ് തുടരുന്നു ; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

    സ്വര്‍ണത്തിന് വിലയിടിവ് തുടരുന്നു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 1,09,120 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,640 രൂപയുമായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. 18 കാരറ്റ് സ്വര്‍ണത്തിന് 89,640 രൂപയാണ് പവന്‍ വില. വെള്ളിക്ക് ഗ്രാമിന് 245 രൂപയിലേക്ക് കുറഞ്ഞു. ഇന്നലെ രണ്ട് തവണയായി 2640 രൂപ സ്വര്‍ണത്തിന് കുറഞ്ഞിരുന്നു. പിന്നാലെയാണ് ഇന്നത്തെയും ഇടിവ്. പശ്ചിമേഷ്യയിലെ സംഘര്‍ഷം വീണ്ടും ശക്തമാകുന്നത് ആഗോള വിപണികളിലുണ്ടാക്കിയ സമ്മര്‍ദമാണ് വിലയിടിവിന് കാരണം.ആഗോള വിപണിയില്‍ സ്വര്‍ണവില ഇന്ന് നാല് ഡോളറിലേറെ ഇടിഞ്ഞ് ട്രോയ്…

    Read More »
  • Uncategorized

    മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായില്ല

    വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ ഉടൻ ഹർജി നൽകും എന്നും ആന്‍റോയുടെ അഭിഭാഷകൻ അറിയിച്ചു. ആന്‍റോ അഗസ്റ്റിൻ സ്ഥലത്തില്ലെന്നാണ് വക്കീല്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ചാനൽ ലേഖകനോടും സ്റ്റേഷനില്‍ ഹാജരാകാൻ പൊലീസ് നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങിൽ സംസാരിക്കവേ ആന്‍റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്.…

    Read More »
  • Business

    സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി

    കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 230 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 1840 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന് 13,765 രൂപയിലും പവന് 1,10,120 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുകയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഗ്രാമിന് 13,995 രൂപയിലും പവന് 1,11,960 രൂപയുമായിരുന്നു വ്യാപാരം നടന്നിരുന്നത്. സംസ്ഥാനത്ത് വെള്ളി വിലയും ഇടിഞ്ഞിട്ടുണ്ട്. ഇന്ന് വെള്ളി ഗ്രാമിന് 240 രൂപയിലും പവന് 2,400 രൂപയിലുമാണ് വ്യാപാരം…

    Read More »
Back to top button