Latest News
-
News
മൈസൂരുവിൽ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾ മരിച്ചു
മൈസൂരു ചന്നപ്പട്ടണയ്ക്ക് സമീപം ഉണ്ടായ ബസ് അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോയ പി കെ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപെട്ടത്. മുഹമ്മദ് ഫർഹാൻ, സക്കീർ, റഷീദ്. സുൽഫിക്കർ എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് സൂചന.
Read More » -
News
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം നേരിടാൻ അടിയന്തര പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം വിശദമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ചേർന്ന ഉന്നത തല യോഗത്തിൽ പശ്ചിമേഷ്യൻ സാഹചര്യം നേരിടാൻ അടിയന്തരമായി ഹ്രസ്വ കാല, ദീർഘ കാല പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. അവശ്യവസ്തുക്കളുടെ ക്ഷാമം ഒഴിവാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മോദി ഉറപ്പ് നൽകി. രാസവള ലഭ്യത ഉറപ്പാക്കുന്നതും ഉന്നത യോഗം ചർച്ച ചെയ്തു. വ്യവസായങ്ങൾക്കും ഔഷധമേഖലയക്കുമുള്ള അസംസ്കൃത വസ്തുക്കൾക്ക് ബദൽ വഴികൾ തേടാനും നിർദ്ദേശമുണ്ട്. എല്ലാ ഊർജ്ജ നിലയങ്ങളിലും ആവശ്യത്തിന് കൽക്കരി ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. പുതിയ…
Read More » -
News
നിയമസഭാ തെരഞ്ഞെടുപ്പ് ; വി ഡി സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍ രാവിലെ 11 മണിയോടെയാകും പത്രികാ സമര്‍പ്പണം. വി ഡി സതീശൻ നേരിടുന്ന ഏഴാമത്തെ തെരഞ്ഞെടുപ്പാണിത്. നാമനിർദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നൽകുന്നത് പ്ലാച്ചിമട സമരസമിതി നേതാക്കളാണ്. അടുത്തിടെ പ്ലാച്ചിമടയിലെത്തി പ്രതിപക്ഷ നേതാവ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. 1996ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു പറവൂരിൽ ആദ്യമായി വി ഡി സതീശൻ പറവൂരിൽ മത്സരിക്കാനെത്തിയത്. ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐയിലെ പി രാജുവിനോട് പരാജയപ്പെട്ടു. പക്ഷേ 2001 പി രാജുവിനെ തന്നെ തോൽപിച്ചു. നിയമസഭാ…
Read More » -
News
സി.പി.എം ബന്ധം അവസാനിപ്പിച്ചു; കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗില്‍
ഇടതു എംഎല്‍എയായിരുന്ന കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗിലേക്ക് തിരിച്ചെത്തി. പാണക്കാട് വീട്ടിലെത്തി ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നാണ് റസാഖ് വീണ്ടും ലീഗ് അംഗത്വം സ്വീകരിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. 2016 ലാണ് കാരാട്ട് റസാഖ് മുസ്ലിം ലീഗ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറിയത്. ഇടതുപക്ഷത്ത് കടുത്ത അവഗണന നേരിട്ടതായി കാരാട്ട് റസാഖ് പറഞ്ഞു. പൊതുവെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ചേര്‍ത്തുപിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരുപാട് മുന്‍ എംഎല്‍എമാരും മന്ത്രിമാരും അതുക്കൊണ്ടാണ് ഇവിടെ…
Read More » -
News
നാമനിർദ്ദേശപത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി ; പ്രചാരണം സജീവമാക്കാൻ സ്ഥാനാര്‍ത്ഥികള്‍
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ നാളെ ഒരു പ്രവർത്തി ദിവസം മാത്രം ബാക്കി. തെരഞ്ഞെടുപ്പിനെ നേരിടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ കഴിഞ്ഞദിവസം പത്രിക സമർപ്പിച്ചിരുന്നു. ബാക്കിയുള്ള സ്ഥാനാർത്ഥികൾ നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും. മാർച്ച് 15 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം 6 പ്രവർത്തി ദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പിക്കാനായി സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്. ചൊവ്വാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. കൂടാതെ വോട്ടർപട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതിയും നാളെയാണ്. അവധി ദിനമായ ഇന്ന്…
Read More » -
News
മെഡിക്കൽ കോളേജ് തീപിടുത്തം: തീപിടുത്തമുണ്ടായപ്പോള്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മാറ്റി, മണിക്കൂറുകള്‍ക്കുള്ളില്‍ 5 രോഗികള്‍ മരിച്ചു; ഗുരുതര ആരോപണം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ. ബൈക്ക് അപകടത്തെ തുടർന്ന് മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ ബന്ധുകളാണ് പരാതി ഉന്നയിക്കുന്നത്. തീപിടുത്തത്തിന് ശേഷമാണ് സനേഷിന്റെ നില വഷളായത് എന്നാണ് ബന്ധുകളുടെ പരാതി. ഓയൂർ സ്വദേശി കൃഷ്ണകുട്ടിയുടെ നില വഷളായതും ഐസിയു മാറ്റത്തിന് ശേഷമെന്ന് ബന്ധു ആരോപിക്കുന്നു. അതേസമയം, ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് അധികൃതർ രംഗത്തെത്തി. മാര്‍ച്ച് 17 നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായത്.…
Read More » -
News
പക്ഷിപ്പനി ഭീതിയിൽ കോഴിക്കോട്; 15,000 പക്ഷികളെ കൊന്നൊടുക്കും
കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി പടരുന്നത് തടയാൻ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം എന്നീ അഞ്ച് പഞ്ചായത്തുകളിലായി ഇന്ന് 15,000 പക്ഷികളെ കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയും കോഴികളെയുമാണ് കൊന്നൊടുക്കുന്നത്.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ അതീവ ജാഗ്രത പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസമാണ് കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ എച്ച്5 എന്‍ 1 വകഭേദമാണെന്നാണ് സ്ഥിരീകരിച്ചത്.
Read More » -
News
സംസ്ഥാനത്ത് ചൂട് കൂടും ; 11 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ചൂട് കൂടും. പതിനൊന്ന് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽസ്യസിലേക്ക് ഉയരാൻ സാധ്യത. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽസ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ (മലയോര മേഖലകളിലൊഴികെ) ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടുത്ത…
Read More » -
News
‘പെരുമ്പാവൂരിൽ അനുകൂല സാഹചര്യം’ ; താനും എൽദോസും സുഹൃത്തുക്കളെന്ന് മനോജ് മൂത്തേടൻ
സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ എൽദോസ് കുന്നപ്പിള്ളി അതൃപ്തി തുടരുന്നതിനിടെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സജീവമാകാൻ പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മനോജ് മൂത്തേടൻ. പെരുമ്പാവൂരിൽ അനുകൂലമായ സാഹചര്യമാണെന്നും എൽദോസ് കുന്നപ്പിള്ളി തന്‍റെ സുഹൃത്താണെന്നും മനോജ് മൂത്തേടൻ പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുപ്പമുള്ള പ്രവർത്തകരുമായി സംസാരിച്ച ശേഷം മത്സരിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. അനുനയനീക്കവുമായി കാണാനായി വന്ന പെരുമ്പാവൂരിലെ സ്ഥാനാർത്ഥി മനോജ് മൂത്തേടനെ ഇന്നലെ കാണാൻ എൽദോസ് തയ്യാറായിരുന്നില്ല. കടുത്ത നീക്കങ്ങളിലേക്ക് എൽദോസ് കടക്കില്ലെന്ന വിശ്വാസത്തിലാണ് മുതിർന്ന നേതാക്കൾ. തന്നെ…
Read More » -
News
ജി സുധാകരന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ്; വീട്ടിലെത്തി ചര്‍ച്ച നടത്തി ജില്ലാ നേതാക്കള്‍
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുൻ നേതാവ് ജി.സുധാകരന് വീട്ടിൽ എത്തി കോൺഗ്രസ് പ്രാദേശിക നേതൃത്വം പിന്തുണ അറിയിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്, കോൺഗ്രസ് ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ എന്നിവരാണ് ഇന്നലെ രാത്രി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്. അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ നേതാക്കൾ പൂർണ പിന്തുണ സുധാകരനെ അറിയിച്ചു. ഇന്ന് മുതൽ സുധാകരനൊപ്പം പ്രചരണത്തിനുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കോൺഗ്രസ് നേതാക്കൾ അറിയിച്ചു. അവസാന വട്ട അനുനയ നീക്കത്തിന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയും…
Read More »