Latest News

  • News

    മുതിര്‍ന്ന അഭിഭാഷകൻ പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റര്‍ ജനറലായി നിയമിച്ചു

    കേരള ഹൈക്കോടതിയിലെ അഡീഷണൽ സോളിസിറ്റർ ജനറലായി മുതിർന്ന അഭിഭാഷകൻ പി ശ്രീകുമാറിനെ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറത്തിറക്കി. രാജ്യത്തെ ഹൈക്കോടതികളിൽ എ എസ് ജി പദവി സൃഷ്ടിച്ചശേഷമുള്ള ആദ്യ നിയമനമാണിത്. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്ര സര്‍ക്കാരിനായുള്ള കോടതി വ്യവഹാരങ്ങള്‍ സുഗമമാക്കുന്നതിനായാണ് ഹൈക്കോടതികളിൽ അഡീഷണൽ സോളിസിറ്റര്‍ ജനറൽമാരുടെ തസ്തികള്‍ സൃഷ്ടിച്ചത്. ഇതുവരെ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലിനായിരുന്നു ഹൈക്കോടതികളിലെ വ്യവഹാരങ്ങളുടെ ചുമതല. 1994ൽ അഭിഭാഷകനായി ഔദ്യോഗികജീവിതംആരംഭിച്ച പി ശ്രീകുമാര്‍ 2024ലാണ് കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാകുന്നത്. നിലവിൽ കേരള ഗവർണറുടെ നിയമ ഉപദേഷ്ടാവാണ്.…

    Read More »
  • News

    സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ ഇന്നറിയാം; വിറ്റുപോയത് 41 ലക്ഷത്തിലധികം ടിക്കറ്റുകള്‍

    പത്തു കോടി ഒന്നാം സമ്മാനത്തുകയുള്ള കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കിഭവനിലാണ് നറുക്കെടുപ്പ്. 41,73,410 ടിക്കറ്റുകളാണ് വിറ്റുപോയത്. ആകെ അച്ചടിച്ചത് 42 ലക്ഷം ടിക്കറ്റുകളായിരുന്നു. സമ്മര്‍ ബമ്പറിന്‍റെ ടിക്കറ്റ് വിൽപ്പനയിൽ റെക്കോഡാണിത്. കഴിഞ്ഞ വര്‍ഷം 36 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. എന്നാൽ, ഇത്തവണ കൂടുതൽ ടിക്കറ്റുകള്‍ അച്ചടിക്കുകയായിരുന്നു. ഒരു കോടിയാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനത്തിന് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. സമ്മർ ബമ്പറിന്‍റെ സമ്മാന…

    Read More »
  • News

    ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

    കേസില്‍ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിജിലൻസിന്‍റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.കൊച്ചി: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടില്‍ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. വിജിലൻസിന്‍റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസില്‍ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊടിമര പുനർനിർമ്മാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിച്ചു. സംഭവാന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴി വിജിലന്‍സ് എടുത്തിരുന്നു. മോഹൻലാൽ, രഞ്ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ്…

    Read More »
  • News

    എറണാകുളത്ത് ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരു മരണം

    എറണാകുളം എടയാർ വ്യവസായ കേന്ദ്രത്തിലെ ഓയിൽ കമ്പനിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സി ജി ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് വൻ തീപിടിത്തം ഉണ്ടായത്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. തീ പിടിത്തത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയും ഉണ്ടായെന്ന് പ്രദേശവാസികൾ പറയുന്നു.

    Read More »
  • News

    ‘ഏത് സാഹചര്യവും നേരിടാൻ രാജ്യം സജ്ജം, 5 കപ്പലുകള്‍ കൂടി ഉടനെത്തും’; സര്‍വകക്ഷി യോഗത്തിൽ കേന്ദ്രം

    ഏത് സാഹചര്യവും നേരിടാൻ രാജ്യം തയ്യാറാണെന്ന് പശ്ചിമേഷ്യൻ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിൽ യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു.നിലവിൽ എൽപിജി ക്ഷാമം ഇല്ലെന്നും കൂടുതൽ കപ്പലുകൾ എത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം യോഗത്തിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഒന്നേമുക്കാൽ മണിക്കൂര്‍ നീണ്ടു. ഗൾഫിലുള്ള പ്രവാസികളുടെ സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും രാജ്യത്ത് ഊർജ്ജക്ഷാമമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ യോഗത്തിൽ അറിയിച്ചു. അഞ്ച് കപ്പലുകൾ കൂടി ഒരാഴ്ച്ചക്കുള്ളിൽ ഇന്ത്യയിൽ എത്തും. സാഹചര്യം നിയന്ത്രണവിധേയമാണെന്നും ആശങ്ക പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും കേന്ദ്രം…

    Read More »
  • News

    കേരളത്തിൽ എൽഡ‍ിഎഫ്-ബിജെപി ‘ഡീൽ’ സജീവം; ‘യുഡിഎഫ് അധികാരത്തിലേറും, എല്ലാ ഗ്യാരന്‍റിയും നടപ്പാക്കും’ മല്ലികാർജുൻ ഖർഗെ

    കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സി പി എമ്മിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. കേരളത്തിൽ എൽ ഡി എഫും ബി ജെ പിയും തമ്മിൽ ശക്തമായ അന്തർധാരയുണ്ടെന്നാണ് ഖർഗെ പറഞ്ഞുവച്ചത്. സി പി എമ്മിന് വോട്ട് ചെയ്യുന്നത് ബി ജെ പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും സി പി എമ്മിനെ ജയിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ടാണ് പല മണ്ഡലങ്ങളിലും ബി ജെ പി ശക്തരായ സ്ഥാനാർഥികളെ നിർത്താത്തത്. എൽ…

    Read More »
  • News

    എം കെ മുനീറിൻ്റെ വായ്പ അടച്ച് തീർത്തു; 49 ലക്ഷം രൂപ അടച്ചത് മുസ്ലീം ലീഗ്

    മുസ്ലിം ലീ​ഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിൻ്റെ വായ്പ അടച്ച് തീർത്തു. മുസ്ലീം ലീഗ് നേതൃത്വമാണ് 49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീർത്തത്. ലീഗിൻ്റെ അക്കൗക്കിൽ നിന്നാണ് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ പണം അടച്ചത്. പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നാലെയാണ് മുസ്ലീം ലീഗ് പണം അടച്ചത്. 30 വർഷത്തിലധികം നീണ്ട പാർലമെന്ററി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന ലീഗ് നേതാവ് എം കെ മുനീറിന് ബാക്കിയാകുന്നത് കടവും ജപ്തി നോട്ടീസും മറ്റു ബാധ്യതകളുമാണ്. 58…

    Read More »
  • Business

    സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്: ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 2160 രൂപ

    ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചുകയറി വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് ഒറ്റയടിക്ക് 2160 രൂപയാണ് കുറഞ്ഞത്. 1,02,920 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 270 രൂപയാണ് കുറഞ്ഞത്. 12,865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാസങ്ങള്‍ക്ക് ശേഷം ഇന്നലെ ഒരു ലക്ഷത്തിന് താഴെയെത്തിയ സ്വര്‍ണവില വൈകിട്ടോടെയാണ് തിരിച്ച് ഒരു ലക്ഷത്തിന് മുകളില്‍ എത്തിയത്. തുടര്‍ന്ന് രാത്രിയോടെ വീണ്ടും ഉയര്‍ന്ന് 1,05,000ന് മുകളില്‍ എത്തി. ഇന്നലെ വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് വിപണിയില്‍…

    Read More »
  • News

    സണ്ണി ജോസഫിന് വഴങ്ങി ഹൈക്കമാന്‍ഡ് ; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ല

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ പദവിയില്‍ തുടരും. പേരാവൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമ്പോഴും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് അറിയിച്ചതോടെ, അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തന്നെ തുടരട്ടെ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സണ്ണി ജോസഫിനെ മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക സമിതിക്കും രൂപം നല്‍കി. കെപിസിസി വൈസ് പ്രസിഡന്റ് പാലോട് രവി, കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്, എം എ വാഹിദ്, മര്യാപുരം ശ്രീകുമാര്‍ എന്നിവര്‍ അടങ്ങിയ നാലംഗ സമിതിക്കാണ്…

    Read More »
  • Business

    സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് : ഒറ്റയടിക്ക് നാലായിരം രൂപ

    സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 4360 രൂപയാണ് കുറഞ്ഞത്. 1,02,680 രൂപയാണ് പുതിയ സ്വര്‍ണവില. സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. മൂന്നാഴ്ചയ്ക്കിടെ പവന് 24,000 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 545 രൂപയാണ് കുറഞ്ഞത്. 12,835 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.…

    Read More »
Back to top button