Latest News
-
News
കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനം: സിപിഐഎം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം ഉന്നയിച്ച് പാർട്ടിയെ വെട്ടിലാക്കിയ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനം സിപിഐഎം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതിനായി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നിർണ്ണായക യോഗം ഇന്ന് ചേരും. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിരുന്നു. ഈ റിപ്പോർട്ട് ഇന്ന് ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കും. പാർട്ടി അന്വേഷിച്ചു തള്ളിയ വിഷയങ്ങൾ പരസ്യമായി ഉന്നയിച്ച് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി എന്ന വിലയിരുത്തലിൽ ആണ് വി കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ തീരുമാനിച്ചത്. അതിനിടെ…
Read More » -
News
കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു
ജസ്റ്റിസ് സിരിജഗൻ(74) അന്തരിച്ചു. ദീര്‍ഘകാലം കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു സിരിജഗന്‍. മൂന്നാഴ്ച്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് അന്ത്യം. കേരളത്തിലെ തെരുവുനായപ്രശ്നം പഠിക്കാനും നഷ്ടപരിഹാര അപേക്ഷകൾ പരിഗണിക്കാനുമായി ജസ്റ്റിസ് എസ് സിരിജഗന്റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയെ സുപ്രീംകോടതി 2016ൽ നിയമിച്ചിരുന്നു. 2005 മുതല്‍ 2014 വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു സിരിജഗന്‍. നിയമരംഗത്ത് അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടലുകള്‍ ശ്രദ്ധേയമാണ്. കൊല്ലം മയ്യനാട് സ്വദേശിയായ അദ്ദേഹം ഔദ്യോഗിക ജീവിതത്തിന് ശേഷവും സാമൂഹിക പ്രസക്തമായ ഒട്ടനവധി ചുമതലകള്‍ നിറവേറ്റിയിരുന്നു. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ശേഷം സുപ്രീം…
Read More » -
News
തിരുവല്ലയിൽ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട തിരുവല്ല കുറ്റൂരിൽ കൈ കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. തിരുവല്ല കുറ്റൂർ റെയിൽവേ ക്രോസിന് സമീപം വീടിനോട് ചേർന്ന ചായക്കടയിൽ ഉപേക്ഷിച്ച നിലയിൽ ആയിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. കടയുടമ ജയരാജൻ രാവിലെ ചായക്കട തുറക്കാൻ വന്നപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ജയരാജൻ സമീപവാസികളെ വിവരമറിയിക്കുകയും തിരുവല്ല പൊലീസ് എത്തി കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ജനിച്ച് ദിവസങ്ങൾമാത്രം പ്രായമായ ആൺ കുഞ്ഞാണിത്.ജയരാജന്റെ കടയുടെ അകത്ത് തണുത്ത വിറച്ച നിലയിലായിരുന്നു കുഞ്ഞിനെ കണ്ടത്. പുലർച്ചെ കടയിൽ ലൈറ്റ് ഇട്ടപ്പോഴാണ് കുഞ്ഞിന്റെ കരച്ചിൽ ശ്രദ്ധയിൽപ്പെട്ടതെന്നും ഉടൻതന്നെ പൊലീസിനെ വിവരം…
Read More » -
News
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തൽ; വി കുഞ്ഞികൃഷ്ണനെതിരെ നടപടി ഇന്നുണ്ടായേക്കും
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പടെ ക്രമക്കേടുകൾ വെളിപ്പെടുത്തിയ സി പി ഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ പാർട്ടി അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. ഇന്ന് ചേരുന്ന കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം നടപടി തീരുമാനിക്കും. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് സാധ്യത. മേൽ കമ്മിറ്റിയുടെ അനുമതിയോടെ ആകും നടപടി പ്രഖ്യാപിക്കുക. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം അടക്കം പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിൽ ക്രമക്കേട് നടന്നിട്ടില്ല എന്ന് വരുത്തിതീർക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. അന്വേഷണ കമ്മിഷൻ തള്ളിയ ആരോപണം വീണ്ടും ഉന്നയിച്ചതിന്…
Read More » -
News
‘വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും’; സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു
സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും. കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കും. 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. കർശന നിയമം പാലിച്ച് മുന്നോട്ട് പോകണമെന്നും മുന്നറിയിപ്പ് നൽകി. പിഴയടക്കാൻ 45 ദിവസത്തെ സാവകാശം അതിനുശേഷം കർശന നടപടി. പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും. ബ്ലാക്ക്‌ലിസ്റ്റിലുള്ള വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ് തുടങ്ങിയ സേവനങ്ങൾ തടയും. എല്ലാ നിയമനടപടികളും വാഹനത്തിൻ്റെ ആർസി…
Read More » -
News
പെൺകുട്ടിയെ പൊതുസ്ഥലത്ത് വെച്ച് കയറിപ്പിടിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ
കണ്ണൂർ കാട്ടാമ്പള്ളിയിൽ പെൺകുട്ടിയെ പൊതുസ്ഥലത്ത് കയറിപ്പിടിക്കാൻ ശ്രമം.തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തടഞ്ഞ നാട്ടുകാരെ പ്രതി കൈയ്യേറ്റം ചെയ്തു.വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രിയിലും പ്രതി പരാക്രമം നടത്തുകയും ചെയ്തു. ഡോക്ടറുടെ ക്യാബിൻ തകർത്തു. പെൺകുട്ടി ബഹളം വെച്ചതോടെയാണ് നാട്ടുകാർ വിവരമറിയുന്നതും പ്രതിയെ പിടികൂടുന്നതും. വളപട്ടണം പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുന്നതിനിടെ വാഹനത്തിൻ്റെ ചില്ലും ഇയാൾ തകർത്തുകളഞ്ഞു. തമിഴ്നാട്ടിലെ ക്രിമിനൽ കേസുകളിൽ ഉൾപ്പടെ പ്രതിയാണ് പരമശിവം. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
Read More » -
News
നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൻ്റെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എം പിമാരുൾപ്പെടെ സ്ഥാനാർഥിയാകാൻ നീക്കങ്ങൾ നടത്തുന്നതിനിടെ കോൺഗ്രസിൻ്റെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്. യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെ ഒരു ഡസൻ എം പിമാരാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നീക്കം നടത്തുന്നത്. അതേസമയം, ഒരാൾക്ക് ഇളവ് നൽകിയാൽ മറ്റ് എംപിമാർ പ്രതിസന്ധി സൃഷ്ടിക്കുമെന്ന സാഹചര്യമാണ് ഹൈക്കമാൻഡിന് മുന്നിൽ. അതിനിടെ രാഹുൽ ഗാന്ധി പങ്കെടുത്ത മഹാപഞ്ചായത്തിൽ അവഗണിച്ചതിനെ തുടർന്ന് അതൃപ്തി പരസ്യമാക്കി ശശി തരൂർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ല. അതിനിടെ കഴിഞ്ഞ തവണ പ്രകടനം മോശമായ…
Read More » -
News
താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം
ദേശീയപാത 766 ൽ താമരശ്ശേരി ചുരത്തിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ക്രമീകരണം നടപ്പാക്കുന്നത്. ഈ ദിവസങ്ങളിൽ 9 മുതൽ വൈകീട്ട് 6 വരെ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്. യാത്രക്കാർ സൗകര്യപ്രദമായ രീതിയിൽ യാത്രകൾ പുനക്രമീകരിക്കണം. ആറാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്ത് മാറ്റുന്നതിനാലും ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവച്ച ഏഴാം വളവ് മുതൽ ലക്കിടി വരെയുള്ള പാച്ച് വർക്ക് പുനഃരാംഭിക്കുന്നത് കണക്കിലെടുത്തുമാണ് നിയന്ത്രണം. മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി…
Read More » -
News
ശബരിമല സ്വർണ്ണക്കൊള്ള ഇന്ന് നിയമസഭയിൽ ; സർക്കാർ – പ്രതിപക്ഷ പോരിന് സാധ്യത
ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയമസഭയിൽ ഇന്ന് സർക്കാർ പ്രതിപക്ഷ പോരിന് സാധ്യത. സ്വർണ്ണക്കൊള്ള അടിയന്തര പ്രമേയേ നോട്ടീസ് ആയി കൊണ്ട് വരാൻ ആണ് പ്രതിപക്ഷ നീക്കം. അറസ്റ്റിൽ ആയവരുടെ സിപിഎം ബന്ധവും കടകംപള്ളി സുരേന്ദ്രനെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയും ആയുധമാക്കാൻ ആണ് പ്രതിപക്ഷ ശ്രമം. പോറ്റി സോണിയ ഗാന്ധി കൂട്ടിക്കാഴ്ച്ച ഫോട്ടോ യും വാജി വാഹന കൈ മാറ്റവും ഭരണ പക്ഷം ഉന്നയിക്കും. ഇന്ന് ചോദ്യോത്തര വേള ഇല്ലാത്തതിനാൽ സഭ തുടങ്ങുന്ന 9 മണി മുതൽ പ്രക്ഷുബ്ധമായേക്കും. ഗവർണ്ണരുടെ നയ പ്രഖ്യാപന പ്രസംഗതിന് മേലുള്ള നന്ദി…
Read More » -
News
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും
ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേൾക്കും. എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം തള്ളിയുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് രാഹുലിന് പ്രതികൂലം ആകാൻ ആണ് സാധ്യത. ആദ്യ കേസിലെ പരാതിക്കാരി ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജാമ്യ ഹർജിയെ എതിർക്കാൻ ആണ് പ്രോസിക്യൂഷൻ നീക്കം. അതേ…
Read More »