Latest News
-
News
ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍; അന്വേഷണത്തിന് നിര്‍ദേശം
ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നു. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ആണ് ക്ഷേത്രത്തിന്റെ മുകളിലൂടെ പറന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന് നിര്‍ദ്ദേശം നല്‍കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി ജി 821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് പറന്നത്. കൊടിമരത്തിന് അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ ഹെലികോപ്റ്റര്‍ പറന്നിട്ടുണ്ട്. ഹെലികോപ്റ്ററില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. 30 സെക്കന്‍ഡ് സമയം സന്നിധാനത്തിന് സമീപം ഹെലികോപ്റ്റര്‍…
Read More » -
News
ബാറിൽ നിന്ന് തുടങ്ങിയ തർക്കം ; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കാട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു സംഭവം. രാഹുലും മറ്റൊരാളും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നു. ബാറിൽ വെച്ചും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. താക്കോൽ കൊണ്ട് ഒപ്പമുണ്ടായിരുന്നയാൾ രാഹുലിൻ്റെ വാരിയെല്ലിന് സമീപത്തായി കുത്തുകയായിരുന്നു. തുടർന്ന് രാഹുലിനെ കാട്ടാക്കട മമൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്തിയ ആളെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ…
Read More » -
News
സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം മെയ് രണ്ടുമുതല്‍; ജൂണ്‍ ഒന്നിന് പ്രവേശനോത്സവം
സംസ്ഥാന സിലബസുള്ള സ്‌കൂളുകളില്‍ 2026-27 അധ്യയനവര്‍ഷം എല്ലാ ക്ലാസിലേക്കുമുള്ള പ്രവേശനം മെയ് രണ്ടിന് ആരംഭിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ ക്ലാസ് തുടങ്ങും. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ പ്രായപരിധി ആറ് വയസ്സാണ്. എന്നാല്‍, സംസ്ഥാനത്ത് കേരള വിദ്യാഭ്യാസ ചട്ടം (കെഇആര്‍) പ്രകാരം പ്രായപരിധി അഞ്ച് വയസ്സായി 2026-27 അധ്യയനവര്‍ഷത്തേക്കുകൂടി തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം ഉറപ്പാക്കണം. രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക് താല്‍ക്കാലിക പ്രവേശനം നല്‍കാം. പ്രവേശനത്തിന് പരീക്ഷ നടത്തരുത്. ഒന്നുമുതല്‍…
Read More » -
News
പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം: റിട്ടേണിംഗ് ഓഫീസർക്കെതിരെ കലക്ടർ നടപടിയെടുത്തില്ലെന്ന് യുഡിഎഫ്
കോഴിക്കോട് സ്ട്രോങ്ങ് റൂമിലെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർക്കെതിരെ യുഡിഎഫ്. നാളെ കോടതിയെ സമീപിക്കും. വീഴ്ച വ്യക്തമായിട്ടും റിട്ടേണിംഗ് ഓഫീസർക്കെതിരെ കലക്ടർ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്‍ററിലെ സ്ട്രോങ്ങ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന ആരോപണം. എന്നാൽ, തുറന്നത് റിസർവ് റൂം അല്ലെന്ന വാദവുമായി റിട്ടേണിംഗ് ഓഫീസര്‍ രംഗത്തെത്തിയിരുന്നു. മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്…
Read More » -
News
അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചു ; പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസ്
പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചതിന് കൊല്ലങ്കോട് പൊലീസ് ആണ് കേസെടുത്തത്. കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കേസ്. മുതലമട വെള്ളാരംകടവിലെ പടക്കനിർമാണശാലയുടെ ഉടമയാണ് ബിനോയ് ജേക്കബ്. ലൈസൻസിൽ അനുവദിച്ചതിനെക്കാൾ കൂടുതൽ പടക്കങ്ങളും വെടിമരുന്നും സൂക്ഷിക്കുന്നതായി ചിറ്റൂർ തഹസിൽദാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. നിലവിൽ പടക്കനിർമാണശാല പോലീസ് സീൽ ചെയ്തിട്ടുണ്ട്. തുടർപരിശോധനകൾ നടത്തുമെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു.
Read More » -
News
വാല്‍പ്പാറ അപകടം: ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു, മരണം പത്തായി
തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു. കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. കോയമ്പത്തൂരില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്നു നൗഷാദ് അലി ചികിത്സയില്‍ കഴിഞ്ഞത്. നൗഷാദ് അലിയുടെ ആരോഗ്യനില വഷളായിട്ടും ഡോക്ടര്‍മാര്‍ എത്താന്‍ വൈകിയതാണ് മരണം സംഭവിക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തില്‍ പരിക്കേറ്റ ഷഹദിന്‍, മുഹമ്മദ് ഫായിസ് എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലുള്ള മുഹമ്മദ് ഫായിസിന്റെ…
Read More » -
News
രാജ്യം നടുങ്ങിയ പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം
കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്. വാര്‍ഷികത്തിന് മുന്നോടിയായി കശ്മീരില്‍ സുരക്ഷ ശക്തമാക്കി. 2025 ഏപ്രില്‍ 22-നായിരുന്നു തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ പഹല്‍ഗാം ടൗണില്‍നിന്നും 7 കിലോമീറ്ററോളം അകലെയുള്ള ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന ബൈസരന്‍ പുല്‍മേട്ടില്‍ മൂന്ന് ഭീകരര്‍ വിനോദസഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. നേപ്പാള്‍ സ്വദേശിയടക്കം 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കു തിരിച്ചടി നല്‍കിയത്. കൊല്ലപ്പെട്ടവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശിയായ എന്‍ രാമചന്ദ്രനുമുണ്ടായിരുന്നു. ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ ഹിമാന്‍ഷി നര്‍വാള്‍, തന്റെ…
Read More » -
News
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് ; 12 ജില്ലകളില്‍ ജാഗ്രത നിർദ്ദേശം
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 °C വരെയും കൊല്ലം ജില്ലയില്‍ 39 °C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം ജില്ലയില്‍ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 °C വരെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നാണ് പ്രവചനം. തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും…
Read More » -
News
തൃശ്ശൂർ വെടിക്കെട്ടപകടം: 11 പേർ ചികിത്സയിൽ, 5 പേരുടെ നില ഗുരുതരം, 13 പേർക്ക് ജീവൻ നഷ്ടമായി
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് 11 പേർ ചികിത്സയിലെന്ന് കളക്ടർ. 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേർ വെന്റിലേറ്ററിലാണുള്ളത്. ആറു പേരുടെ നില തൃപ്തികരമാണെന്നും മൂന്ന് മൃതദേഹങ്ങൾ വിട്ടുനൽകിയതായും കളക്ടർ അറിയിച്ചു. അഞ്ചു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞങ്കിലും രണ്ടു പേരുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ഈ രണ്ടു മൃതദേഹത്തിന്റ ഡിഎൻഎ പരിശോധന നടത്തുമെന്നും കളക്ടർ പറഞ്ഞു. ഒരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പാലക്കാട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ നിന്നും ഡോക്ടർമാർ എത്തിയിട്ടുണ്ട്. ആകെ 14പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ രണ്ടുപേർ ഡിസ്ചാർജ്…
Read More » -
News
തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ്; കേരള അതിര്‍ത്തിയിലെ മദ്യ നിയന്ത്രണത്തിന് സ്റ്റേ ഏര്‍പ്പെടുത്തി ഹൈക്കോടതി
കേരള അതിര്‍ത്തിയിലെ മദ്യ നിയന്ത്രണത്തിന് സ്റ്റേ ഏര്‍പ്പെടുത്തി ഹൈക്കോടതി. തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു സംസഥാന സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ഡ്രൈ ഡേ ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അബ്കാരി നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. ഏപ്രില്‍ 23ന് നടക്കാനിരിക്കുന്ന തമിഴ്നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള-തമിഴ്നാട് അതിര്‍ത്തി മേഖലകളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച ഉത്തരവാണ് ഹൈക്കോടതി ചോദ്യം ചെയ്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് വോട്ടെടുപ്പ് പ്രദേശത്ത് മാത്രമാണ് നിയന്ത്രണം. പോളിങ് പ്രദേശത്തിന് പുറത്ത് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കമ്മീഷനും അധികാരമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കുമളിയിലെ ബാറുടമയുടെ…
Read More »