Latest News
-
News
നെടുങ്കണ്ടത്ത് വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. സംഭവം ഇരട്ട കൊലപാതകമാണെന്ന് സംശയമുണ്ട്. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതല്‍ കാണാതായിരുന്നു. ഇരുവരെയും കൊന്നു കുഴിച്ചു മൂടിയതാണോയെന്നാണ് സംശയിക്കുന്നത്. പാന്റിട്ട നിലയില്‍ കാലിന്റെ ഒരു ഭാഗമാണ് കണ്ടെടുത്തിട്ടുള്ളത്. എന്നാല്‍ ശാസ്ത്രീയപരിശോധന നടത്തിയശേഷമെ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാനാകൂ എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത് മേരിക്കുട്ടിയെയും മകനെയും കാണാതായതില്‍ മകളാണ് പൊലീസില്‍ പരാതി…
Read More » -
News
തച്ചങ്കരി കാറിൽ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച സംഭവം; ഒറ്റ ദിവസത്തെ നിയമലംഘനം മാത്രമെന്ന് റിപ്പോർട്ട്
സര്‍വീസില്‍ നിന്ന് വിരമിച്ചിട്ടും മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ ഉപയോഗിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടന്നത് ഒറ്റ ദിവസത്തെ നിയമലംഘനം മാത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. ടോമിന്‍ ജെ തച്ചങ്കരി ചിഹ്നം ഉപയോഗിച്ചത് ഒറ്റ ദിവസം മാത്രമാണെന്നും മറ്റ് ദിവസങ്ങളില്‍ ചിഹ്നം ഉപയോഗിച്ചതായി കണ്ടെത്താനായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നടന്നത് നിയമലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം എസ്പിയും സ്‌പെഷ്യല്‍ ബ്രാഞ്ചും ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ഗതാഗത നിയമലംഘനം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഉടന്‍ കേസെടുക്കും. ഗുരുതര വകുപ്പുകള്‍…
Read More » -
News
കവർച്ച കേസ് പ്രതികൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവം: ഒരാൾ പിടിയിൽ
കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിലൊരാൾ പിടിയിലായി. ആലപ്പുഴ സ്വദേശി സൂരജിനെയാണ് കസ്റ്റഡിയിലെടുത്തത്. പത്തനതിട്ട സ്വദേശി റസലിനായി അന്വേഷണം തുടരുകയാണ്. ചെന്ദമംഗലത്ത് വെച്ചാണ് സൂരജിനെ പിടികൂടിയത്. കനാലിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം തിരികെ വരുമ്പോഴാണ് കവര്‍ച്ചാ കേസ് പ്രതികളായ ഇവർ കടവന്ത്ര പൊലീസിൽ നിന്നും രക്ഷപ്പെട്ടത്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പൊലീസ് പ്രതികളുടെ കൈ വിലങ്ങ് ആഴിച്ചു കൊടുത്തു. അടുത്ത നിമിഷം ഓടി രക്ഷപ്പെടുകയായിരുന്നു.
Read More » -
News
വട്ടിയൂർക്കാവ് മാർച്ചിൽ നടപടി ; ആർ. ശ്രീലേഖയ്ക്കെതിരെ ഡിജിപി റവാഡ ചന്ദ്രശേഖർ
തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ മുൻ ഡിജിപിയും എൻഡിഎ സ്ഥാനാർഥിയുമായ ആർ ശ്രീലേഖയെ വിമർശിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ. ശ്രീലേഖ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയും സഹപ്രവർത്തകയുമാണ്. സേനയോട് അനുഭാവപൂർവ്വം പെരുമാറണമായിരുന്നു, ശ്രീലേഖക്കെതിരായ കേസ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. കേസിലെ അഞ്ചാം പ്രതിയാണ് ആർ ശ്രീലേഖ. ഡെപ്യൂട്ടി മേയർ ആശാനാഥ് കേസിൽ ആറാം പ്രതിയാണ്. ഇരുവർക്കും എതിരായ നടപടി ‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെയാണ്. കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരത്തെ ഏറെ വിവാദമായ സംഭവങ്ങളിൽ ഒന്നായിരുന്നു നെട്ടയത്തുണ്ടായ സംഘർഷം. അതേസമയം,…
Read More » -
News
മുണ്ടത്തിക്കോട് അപകടം; വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി
കോട്ടയം മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി. മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്താണ് തീരുമാനം. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളില്‍ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു. ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ചന്ദനപ്പള്ളിയും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. ചന്ദനപള്ളി വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടാണ് ഉപേക്ഷിച്ചത്. തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനാണ് തീരുമാനം. ആഗോള ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് ചന്ദനപ്പള്ളി വലിയ പള്ളി. മെയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാള്‍ നടക്കുന്നത്. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആർപ്പൂക്കര കല്ലുങ്കത്ര മണലേല്‍…
Read More » -
News
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ‘പരുക്കേറ്റവരെ ചൊവ്വാഴ്ച സന്ദർശിക്കും’; ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരെ ചൊവ്വാഴ്ച സന്ദർശിക്കുമെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ. ജില്ല പൊലീസ് മേധാവി, കളക്ടർ തുടങ്ങിയവരെ നേരിൽ കാണുമെന്നും അപകട സ്ഥലം നേരിട്ട് സന്ദർശിക്കുമെന്ന് അദ്ദേഹം അറിയിച്ചു. റിപ്പോർട്ട് തയ്യാറാക്കാൻ ആറു മാസം സമയം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അത്രയും സമയം വേണമെന്ന് അദ്ദേഹം പറഞ്ഞു. വെടിക്കെട്ട് അപകടരഹിതമായി നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മുൻകരുതൽ വേണം. മറ്റ് രാജ്യങ്ങളിൽ വർണശബളമാണ് വെടിക്കെട്ട്. ഇവിടെ അങ്ങനെയല്ല. ആരും വരുത്തി വെക്കുന്നതല്ലിത്. അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതാണ്. ഏറ്റവും മോശം കാലാവസ്ഥയിലാണ് തൃശൂർ പൂരം…
Read More » -
News
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്; നാളെ മുതൽ വേനൽ മഴ ശക്തമാകും
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും. വേനൽ മഴയെത്തി താപനില കുറയുന്നത് വരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. ബുധനാഴ്ച നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ…
Read More » -
News
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്‍റെ മൊഴി
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന ഗണ്‍മാന്‍റെ പരാതി ഇതോടെ പൊളിയുകയാണ്. കേസില്‍ കെഎസ്‍യുക്കാരായ അഞ്ച് പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് രണ്ടാഴ്ചയിലധികം ജയിലില്‍ അടച്ചത്. പ്രമാദമായ കേസില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ മൊഴി നല്‍കാതിരുന്ന മന്ത്രി രണ്ടുദിവസം മുമ്പാണ് വിശദമായ മൊഴി നല്‍കിയത്. അന്ന് കണ്ണൂരിലെത്തിയ ആരോഗ്യമന്ത്രിക്ക് നേരെ അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് മന്ത്രിക്ക് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇക്ബാലിനെ സിപിഎമ്മുകാര്‍…
Read More » -
News
വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു
വട്ടിയൂർക്കാവ് സംഘർഷത്തിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ആർ ശ്രീലേഖയെ പ്രതി ചേർത്തത്. പോടാ പുല്ലേ പൊലീസേ മുദ്രാവാക്യം വിളിച്ചത് ഈ മാർച്ചിലായിരുന്നു. കേസിൽ ഡെപ്യൂട്ടി മേയർ ആശാനാഥിനെയും പ്രതി ചേർത്തു. പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. പൊലീസീനെ വലിയ രീതിയിൽ അധിക്ഷേപിക്കുന്ന തരത്തിൽ ആയിരുന്നു ശ്രീലേഖ അടക്കമുള്ള ബിജെപി നേതാക്കൾ പെരുമാറിയത്. ആർ ശ്രീലേ കേസിൽ അഞ്ചാം പ്രതിയാണ്. ഡെപ്യൂട്ടി മേയർ ആശാ നാഥാണ് ആറാം പ്രതി.
Read More » -
News
തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ച് പൂര വിളംബരം ഇന്ന്
തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ച് പൂര വിളംബരം ഇന്ന്. നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുരനട തുറക്കുന്നതോടെ ഈ വർഷത്തെ തൃശൂർ പൂരത്തിന് തുടക്കമാകും. രാവിലെ പ്രത്യേക ചടങ്ങുകൾക്കു ശേഷം കാവിൽ നിന്ന് എറണാകുളം ശിവകുമാറും തിടമ്പേറ്റി തൃശ്ശൂർ നഗരത്തിലേക്ക് എത്തും. തുടർന്ന് പ്രത്യേക ചടങ്ങുകൾക്ക് ശേഷം ആകും തെക്കേഗോപുരനട തുറക്കുക. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആർഭാടരഹിതമാണ് ഇത്തവണത്തെ തൃശ്ശൂര്‍ പൂരം. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങള്‍ മാത്രമായി പൂരം പരിമിതപ്പെടുത്തി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആഘോഷപൂര്‍വ്വമായ കുടമാറ്റം പതിനഞ്ച് മിനിറ്റ് മാത്രമാക്കി…
Read More »