Latest News
-
News
കെഎസ്ആര്‍ടിസിയ്ക്ക് 73.50 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ
കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 73.50 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനുള്ള പ്രതിമാസ തുകയാണ് ലഭ്യമാക്കിയത്. ഈ വര്‍ഷം ഇതിനകം 1,399 കോടി രൂപയാണ് കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പെന്‍ഷന്‍ വിതരണത്തിന് 879 കോടി രൂപയും പ്രത്യേക സഹായമായി 520 കോടി രൂപയുമാണ് ലഭിച്ചു. ഈ വര്‍ഷം ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ഇതിനുപുറമെ 499 കോടി രൂപയാണ് അധികമായി കെഎസ്ആര്‍ടിസിയ്ക്ക് ലഭ്യമാക്കിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ…
Read More » -
News
‘മന്ത്രിക്കുനേരെ നടന്നത് ഗുണ്ടായിസം’; ആസൂത്രിത ഗൂഢാലോചനയെന്ന് എംവി ഗോവിന്ദൻ
കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണാ ജോര്‍ജിനുനേരെ നടന്നത് ഗുണ്ടായിസമാണെന്നും ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. മന്ത്രിക്ക് അരികിലേക്ക് കെഎസ്‍യു പ്രവര്‍ത്തകര്‍ എത്തിയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. വിഡി സതീശന്‍റെ നുണയാത്രയുടെ പുതിയ നുണയാണിത്. സംഭവിച്ചത് കേരളം മുഴുവൻ കണ്ടതാണ്. കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരമാണ്. അത് തകർക്കാൻ ശ്രമത്തിന്‍റെ ഭാഗമായാണ് ഈ ഗുണ്ടായിസം. സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികൾക്ക് എതിരായ പ്രചരണം നടത്തുന്നത്. ചില സംഭവങ്ങളെ പാർവ്വതീകരിക്കുകയാണ്. ഇത് കനഗോലു സിദ്ദാന്തമാണ്. അതിനെ ജനം തിരിച്ചറിയും.…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. അഞ്ചു ദിവസത്തിനിടെ 3000 ലധികം രൂപ വര്‍ധിച്ച ശേഷം ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് ഉണ്ടായി. പവന് 160 രൂപയാണ് കുറഞ്ഞത്. 1,18,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 14,820 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 1,18,000ന് മുകളില്‍ എത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920…
Read More » -
News
മന്ത്രിയെ നേരിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇല്ല; എംആര്‍ഐ സ്‌കാനിങില്‍ ഗുരുതര പ്രശ്‌നമില്ല
കണ്ണൂരില്‍ ഇന്നലെ കെ എസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി വിണാ ജോര്‍ജിന്റെ കഴുത്തിന് നേരിയ ക്ഷതമമെന്ന് എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ട്. കഴുത്തിലേറ്റ പരിക്ക് മൂലം വലതുകൈയില്‍ മരവിപ്പ് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടതുകൈയിലും നേരിയ ക്ഷതമുണ്ട്. എന്നാല്‍ എംആര്‍ഐ സ്‌കാനിങില്‍ ഗുരുതര പ്രശ്‌നമില്ലന്നാണ് വിവരം. രാവിലെ എട്ട് മണിക്ക് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും അതിന് പിന്നാലെ പത്ത് മണിക്ക് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കും. അതില്‍ മന്ത്രിയുടെ ആരോഗ്യവിവരങ്ങള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ഉണ്ടാകും. ഇന്നലെ രാത്രി മന്ത്രിയെ എംആര്‍ഐ പരിശോധനയ്ക്ക് വിധേയമാക്കിയത്.…
Read More » -
News
ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം: അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ; ആറ് യൂത്ത് ലീഗ് പ്രവർത്തകരും ജയിലിൽ
ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസിൽ പിടിയിലായ അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ. ഇന്നലെ രാത്രിയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, അഹമ്മദ് യാസീൻ, സി എച്ച് മുബാസ്, വി വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തിൽ പരിക്കേൽപ്പിച്ചു എന്നാണ് കേസ്. കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്ത കെഎസ്‌യു പ്രവർത്തകരെ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. എകെജി…
Read More » -
News
മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചു; കാസര്‍കോട് യുവതി ജീവനൊടുക്കി
കാസർകോട് യുവതി ജീവനൊടുക്കി. നാലത്തടുക്ക സ്വദേശിനി ജസീലയാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മരിച്ചതെന്നാണ് പരാതി. അയൽവാസികളിൽ നിന്നും പൊലീസിൽ നിന്നും ജസീല മാനസിക പീഡനം നേരിട്ടെന്ന് കുടുംബം ആരോപിച്ചു. മാനസിക പീഡനത്തെ തുടർന്നാണ് ജസീല മരിച്ചതെന്ന് ചൂണ്ടികാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ചയാണ് ജസീല വിഷം കഴിച്ചത്. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സ്വർണ്ണം മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തെത്തുടർന്ന് അയൽവാസികളിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട മാനസിക പീഡനത്തിൽ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നാണ് പരാതി.…
Read More » -
News
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. രണ്ടുദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്കും…
Read More » -
News
എഡിഎം നവീൻ ബാബുവിന്‍റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ വാദം ഈ മാസം 26ലേക്ക് മാറ്റി
എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ വാദം ഈ മാസം 26ലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണത്തിൽ കണ്ടെത്തിയ ആറ് പ്രധാന രേഖകൾ ഹാജരാക്കിയില്ലെന്ന് വാദി ഭാഗം ഉന്നയിച്ചു. എന്നാൽ, കുറ്റപത്രത്തിൽ എല്ലാ വിവരങ്ങളും നൽകിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിഭാഗത്തിന്‍റെ വാദം 26ന് തലശ്ശേരി സെഷൻസ് കോടതി കേള്‍ക്കും. എസ്ഐടി അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടികാണിച്ചുമാണ് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ തലശ്ശേരി സെഷൻസ് കോടതിയിൽ ഹര്‍ജി നൽകിയത്. കുറ്റപത്രത്തിലെ 13 പിഴവുകള്‍ ഹര്‍ജിയിൽ ചൂണ്ടികാണിക്കുന്നുണ്ട്. കണ്ണൂർ…
Read More » -
News
ശബരിമല സ്വർണക്കൊള്ള കേസ് : തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പ്രതിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷൻ്റെ ആവശ്യം. എന്നാൽ, ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.
Read More » -
News
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തിന് പുറത്തായതിനാൽ ഓൺലൈനായിട്ടായിരിക്കും ഇന്നത്തെ മന്ത്രിസഭാ യോഗം ചേരുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി കൈക്കൊളേളണ്ട തീരുമാനങ്ങൾ മന്ത്രിസഭായോഗത്തിലുണ്ടാകും. ശമ്പളപരിഷ്കരണ കമ്മീഷനെ നിയോഗിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമാണ് മന്ത്രിസഭാ യോഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന സുപ്രധാന തീരുമാനം.
Read More »