Latest News
-
News
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ അറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ശേഷിക്കുന്ന ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. നാളെ വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 km വരെ വേഗതയില്‍ ശക്തമായ കാറ്റിനും…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു: ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് പവന് 2200 രൂപയാണ് കുറഞ്ഞത്. 1,12,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 275 രൂപയാണ് കുറഞ്ഞത്. 14,000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പതിവായി പുറത്തുവരുന്ന ജോബ് ഡേറ്റയാണ് സ്വര്‍ണത്തിന് വിനയായത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ അമേരിക്കയില്‍ സൃഷ്ടിക്കാനായി എന്ന് വ്യക്തമാക്കുന്ന അനുകൂലമായ തൊഴില്‍ കണക്കുകളാണ് പുറത്തുവന്നത്. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ പലിശനിരക്ക് കൂട്ടാന്‍ ഇത് അമേരിക്കന്‍ കേന്ദ്രബാങ്കിന് ആത്മവിശ്വാസം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് ഡോളര്‍…
Read More » -
News
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ CPIMന് തിരിച്ചടി; പ്രഥമ ദൃഷ്ടിയാ തെളിവുണ്ടെന്ന് PLMA കോടതി
കരുവന്നൂർ കള്ളപണക്കേസിൽ സിപിഐഎമ്മിന് തിരിച്ചടി. കേസിൽ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് അറിയിച്ച് സമൻസ് അയച്ച് കോടതി. പിഎൽഎംഎ കോടതിയുടെതാണ് വിധി. പ്രഥമ ദൃഷ്ടിയാ തെളിവുണ്ടെന്നാണ് കോടതി നിരീക്ഷണം. സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണൻ, എസി മൊയ്തീൻ, എം എം വർഗീസ് അടക്കമുള്ള മുഴുവൻ പ്രതികൾക്കും കോടതി സമൻസ് അയച്ചു. അടുത്തമാസം നാലിന് കോടതിയിൽ നേരിട്ട് ഹാജരാകണം. പ്രതി പട്ടികയിലെ 28 പേർക്കാണ് സമൻസ് അയച്ചത്.
Read More » -
News
ആരോഗ്യവകുപ്പില്‍ അടിമുടി മാറ്റം ; മെഡിക്കല്‍ കോളേജുകളിലെ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി ഉത്തരവിറക്കി സര്‍ക്കാര്‍
ആരോഗ്യവകുപ്പില്‍ അടിമുടി മാറ്റം. മെഡിക്കല്‍ കോളേജുകളിലെ സൂപ്രണ്ടുമാരെ മാറ്റി ഉത്തരവിറക്കി. 25 ഉദ്യോഗസ്ഥരെയാണ് മാറ്റി നിയമിച്ചത്. സൂപ്രണ്ടുമാര്‍ക്ക് പുറമേ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ക്കും ആര്‍എംഒമാര്‍ക്കും മാറ്റമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോ. ജയചന്ദ്രനെ സൂപ്രണ്ടായി നിയമിച്ചു. അനസ്‌തേഷ്യ വിഭാഗം പ്രൊഫസറായിരുന്നു ജയചന്ദ്രന്‍. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഡോ. അനൂപ് ജോസഫിനെയും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോ. ലിജോ കൊല്ലനൂരിനെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോ. ടിഗ്ഗി തോമസിനെയും സൂപ്രണ്ടുമാരായി നിയമിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഡോ. ഹരീഷ് ചന്ദ്രനെയാമ് സൂപ്രണ്ടായി നിയമിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍…
Read More » -
News
പെരുമ്പാവൂരില്‍ ബസിനുളളില്‍ മോഷണം നടത്തിയ സ്ത്രീയും സുഹൃത്തും പിടിയില്‍
പെരുമ്പാവൂരില്‍ ബസിനുളളില്‍ മോഷണം നടത്തിയ സ്ത്രീയും സുഹൃത്തും പിടിയില്‍. കര്‍ണാടക സ്വദേശി രാധ, ഇവരുടെ ആണ്‍സുഹൃത്ത് രതീഷ് എന്നിവരാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച്ച വൈകുന്നേരം നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. കാക്കനാടുളള ഇവരുടെ വാടക മുറിയില്‍ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ബസ് പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് പ്രതി രാധ മോഷണം നടത്തിയത്. യാത്രക്കാര്‍ കൂട്ടമായി ഇറങ്ങുന്ന തിരക്കിനിടെ ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കൈ മറച്ചുപിടിച്ചാണ് രാധ സഹയാത്രികയായ സ്ത്രീയുടെ ബാഗ് തുറന്ന് പേഴ്‌സ് കവര്‍ന്നത്. പേഴ്‌സിനുളളില്‍ സൂക്ഷിച്ചിരുന്ന…
Read More » -
News
മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നേമം മണ്ഡലത്തിന്റെ വികസനാവശ്യങ്ങളെക്കുറിച്ചും ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു. മലയാളികളുടെ നന്മ ലക്ഷ്യമാക്കിയുള്ള എല്ലാ തീരുമാനങ്ങളെയും ബിജെപി/എന്‍ഡിഎ പിന്തുണയ്ക്കുകയും, ജനവിരുദ്ധ നയങ്ങളെ ശക്തമായി എതിര്‍ക്കുകയും ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അടുത്തിടെ എന്‍ഡിഎ ഘടകക്ഷി നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി ഡി…
Read More » -
News
പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി
പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി. വീട്ടുവളപ്പിലെ കോഴിക്കൂട്ടില്‍ നിന്നാണ് മദ്യം പിടികൂടിയത്. കൊല്ലമുള ചാത്തന്‍തറ സ്വദേശി നസീര്‍ ആണ് പിടിയിലായത്. വീട്ടുപറമ്പിലെ കോഴിക്കൂട്ടില്‍ 86 കുപ്പി വിദേശമദ്യമാണ് വില്‍പനക്കായി സൂക്ഷിച്ചിരുന്നത്. ഓര്‍ഡര്‍ അനുസരിച്ച് ഓട്ടോയില്‍ മദ്യം എത്തിച്ചു നല്‍കുകയായിരുന്നു രീതി. ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് എക്‌സൈസ് ഷാഡോ സംഘം പ്രതിയെ പിടികൂടിയത്. കുറച്ചുനാളായി എക്‌സ്‌സൈസ് ഷഡോ സംഘത്തിലന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ഇയാള്‍ വലിയ തരത്തിലുള്ള മദ്യവില്‍പ്പന നടത്തിയിരുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Read More » -
News
ബിജെപി വിട്ട് അണ്ണാമലൈ; രാജി സ്വീകരിച്ചെന്ന് പാര്‍ട്ടി
തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി ബിജെപി ദേശീയ നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് അണ്ണാമലൈ വാര്‍ത്താസമ്മേളനം നടത്താനിരിക്കെ, അതിന് തൊട്ടുമുമ്പാണ് ബിജെപിയുടെ നിര്‍ണായകനീക്കം ഉണ്ടായത്. നാല്പത്തിയൊന്നുകാരനായ അണ്ണാമലൈ ഡല്‍ഹിയിലെത്തി ചൊവ്വാഴ്ച ബിജെപി അധ്യക്ഷന്‍ നിതിന്‍ നവിനുമായി കൂടിക്കാഴ്ച നടത്തുകയും, പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അമിത് ഷാ, ബി.എല്‍. സന്തോഷ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ ബിജെപിയുടെ ശ്രദ്ധേയമുഖമായിരുന്നു…
Read More » -
News
എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ ശക്തമായി. 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. സാധാരണയേക്കാൾ മൂന്ന് ദിവസം വൈകിയാണ് ഇത്തവണ തെക്ക്-പടിഞ്ഞാറൻ കാലവർഷം കേരളാ തീരം തൊട്ടത്. ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. എല്ലാ ജില്ലകളിലും നാല് ദിവസത്തേക്ക്…
Read More » -
News
ഡല്‍ഹിയിലെ മാളവ്യ നഗറിൽ 21 പേർ കൊല്ലപ്പെട്ട തീപിടുത്തം: ഹോട്ടൽ ഉടമ അറസ്റ്റിൽ
ഡല്‍ഹിയിൽ 21 പേരുടെ മരണത്തിനിടയാക്കിയ മാളവ്യ നഗറിലുള്ള ഹോട്ടലിലെ തീപിടുത്തത്തിൽ പ്രധാന പ്രതിയായ ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. തീപിടുത്ത ദുരന്തത്തിൽ ഹോട്ടലുടമയെ പ്രതിചേർത്ത് പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അപകടത്തിനിനിടയിൽ ഹോട്ടലുടമ ഒളിവിൽ പോയിരുന്നു. ഇയാൾക്കായി പൊലീസ് ലുക്കഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലില്‍ തീപിടുത്തം ഉണ്ടായത്. അപകത്തിൽ 21പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. മരിച്ചവരില്‍ ലൈബീരിയ, നൈജീരിയ, മൊസാംബിക്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ…
Read More »