Latest News

  • Business

    സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു: ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 1520 രൂപയാണ് കുറഞ്ഞത്. 1,07,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 190 രൂപയാണ് കുറഞ്ഞത്. 13,375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതാണ് പ്രധാനമായി സ്വര്‍ണവില കുറയാന്‍ ഇടയാക്കുന്നത്. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി…

    Read More »
  • News

    ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

    ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയത് സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. വൈകീട്ട് നാലു മണിക്കാണ് കോടതി വിധി പ്രസ്താവിക്കുക. സ്ഥലംമാറ്റം സ്റ്റേ ചെയ്തുകൊണ്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റത്തില്‍ ചട്ടലംഘനം ഇല്ലെന്നും, ഡോ. റീനയെ ഡയറക്ടര്‍ പദവിയില്‍ നിന്നും മാറ്റിയത് കാലാവധി കഴിഞ്ഞതിനാലാണ് എന്നുമാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ തന്റെ സീനിയോറിറ്റി പൂര്‍ണ്ണമായി മറികടന്ന് എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായി തരംതാഴ്ത്തി ചട്ടവിരുദ്ധമായി…

    Read More »
  • News

    കൊല്ലത്ത് ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; 3 മരണം

    കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തില്‍ 3 പേർ മരിച്ചു. 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. അമിതവേഗതയിലായിരുന്ന ടിപ്പര്‍ ആദ്യം ബൈക്കിലിടിച്ച് നിയന്ത്രണം തെറ്റിയാണ് ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബസ് കാത്ത് നില്‍ക്കുകയായിരുന്ന ആളുകള്‍ക്ക് നേരെയാണ് ലോറി പാഞ്ഞുകയറിയത്. എട്ടു പേരാണ് അപകടസമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. മണ്ണ് കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയും മണ്ണുമടക്കം ഇവരുടെ മേല്‍ പതിക്കുകയാണ് ഉണ്ടായത്. പ്രദേശത്തെ…

    Read More »
  • News

    ‘സ്‌നേഹപൂര്‍വ്വം പടിയിറങ്ങുന്നു’; അമ്മയിൽ നിന്ന് രാജിവെച്ച് മല്ലിക സുകുമാരന്‍

    താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച് മല്ലിക സുകുമാരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക തന്റെ രാജി വിവരം അറിയിച്ചത്. സ്‌നേഹപൂര്‍വ്വം പടിയിറങ്ങുന്നുവെന്നും ശ്വേതയ്‌ക്കൊപ്പമാണ് താനെന്നും വ്യക്തമാക്കിയാണ് രാജി. ‘സ്‌നേഹപൂര്‍വ്വം പടിയിറങ്ങുന്നു, AMMയില്‍ നിന്നും. സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്‌ക്കൊപ്പം’, മല്ലിക സുകുമാരന്റെ പോസ്റ്റില്‍ പറയുന്നു. അമ്മയുടെ അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് നടി ലക്ഷ്മിപ്രിയയും രംഗത്തെത്തിയിരുന്നു. വൈകാരിക കുറിപ്പിലൂടെയായിരുന്നു രാജി. തനിക്ക് പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ടെന്ന് ലക്ഷ്മിപ്രിയ പറയുന്നു. തന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ…

    Read More »
  • News

    ‘മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്യേക്കാൾ ഭയക്കണം’ മുരളീധരനെതിരെ എരണംകെട്ടവൻ പരാമർശം ആയുധമാക്കി പ്രതിപക്ഷം

    പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ സര്‍ക്കാരിനെതിരെ നിയമസഭയില്‍ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും ആരോഗ്യവകുപ്പ് കുത്തഴിഞ്ഞെന്നും ആരോപിച്ച് പിഎ മുഹമ്മദ് റിയാസ് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആരോഗ്യമന്ത്രിയുടെ പഴയ പരാമര്‍ശങ്ങളടക്കം ആയുധമാക്കിയായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. എന്നാല്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ‘ആരോഗ്യവകുപ്പില്‍ ഏകോപനം ഇല്ല. ശബരിമല ഡ്യൂട്ടിക്ക് ഡോക്ടര്‍മാരെ വേണമെന്ന് പറഞ്ഞ് ദേവസ്വം വകുപ്പ് ആരോഗ്യവകുപ്പിന് കത്ത് നല്‍കി. ഡോക്ടര്‍മാരെ തരില്ലെന്ന് ആരോഗ്യവകുപ്പ് തിരിച്ചുപറഞ്ഞു. ദേവസ്വം വകുപ്പിന്റേയും ആരോഗ്യവകുപ്പിന്റേയും മന്ത്രിയുടെ പേര് കെ മുരളീധരന്‍…

    Read More »
  • News

    പാവയായി തുടരാന്‍ ഇല്ല, ‘അമ്മ’യില്‍ അംഗമല്ല; അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടന്നു; പൊട്ടിത്തെറിച്ച് ശ്വേത

    അമ്മ ഭരണസമിതി പിരിച്ചുവിട്ടതിന് പിന്നാലെ അമ്മയിലെ അംഗത്വം രാജിവച്ചതായി നടി ശ്വേത മേനോന്‍. തനിക്ക് ഒരു വ്യക്തിത്വം ഉണ്ടെന്നും എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. അജണ്ട വച്ച് താരങ്ങളെ പുറത്താക്കാന്‍ നീക്കം നടന്നതായും ശ്വേത പറഞ്ഞു. ഇന്നുമുതല്‍ അമ്മയില്‍ അംഗമല്ലെന്നും കുറ്റാരോപിതര്‍ സംഘടന തിരിച്ചുപിടിക്കുകയാണ് ചെയ്തതെന്നും ശ്വേത പറഞ്ഞു. പാവകളായിരുന്നെങ്കില്‍ മാത്രമേ ആ സംഘടന ഓടിക്കാന്‍ കഴിയുകയുള്ളു. തനിക്ക് പാവയായി തുടരാനാവില്ല. ബാബുരാജിന്റെ കാലത്ത് സംഘടനയുടെ കണക്കുകളില്‍ കുഴപ്പമുണ്ടെന്നും ശ്വേത യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു. അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേത…

    Read More »
  • News

    അമ്മയിൽ കൂട്ടരാജി; ശ്വേതാ മേനോൻ ഉൾപ്പെടെ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു

    അമ്മ ജനറൽ ബോഡി യോ​ഗത്തിലെ വിവാദങ്ങൾക്കും തർക്കങ്ങൾക്കുമിടയിൽ ശ്വേതാ മേനോൻ ഉൾപ്പെടെ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. ജനറൽ ബോഡി യോ​ഗത്തിനിടെ സ്റ്റേജിൽ കയറി രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ജനറൽ ബോഡി യോഗത്തിൽ വാക്കേറ്റവും തർക്കവും രൂക്ഷമായതിനെ തുടർന്ന് വാർഷിക റിപ്പോർട്ട് പാസാക്കാൻ താരങ്ങൾ സമ്മതിച്ചിരുന്നില്ല. തുടർന്ന് കണക്ക് അവതരിപ്പിക്കാൻ 45 ദിവസം സമയം വേണമെന്ന് ശ്വേത മേനോൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് ശേഷമുള്ള യോഗത്തിൽ റിപ്പോർട്ട് പാസാക്കാനായിരുന്നു നീക്കം, എന്നാൽ ഇതിനിടയിലാണ് വേദിയിൽ കയറി ശ്വേതാ മേനോൻ തന്റെ…

    Read More »
  • News

    മുല്ലപ്പെരിയാറിൽ കേരളത്തിന് തിരിച്ചടി, വിദ​ഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

    മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ നീക്കി. ഏകപക്ഷിയമായാണ് കേരള പ്രതിനിധി ടി.കെ. ശിവരാജനെ മാറ്റിയത്. പകരം ഉത്തർപ്രദേശ് സ്വദേശി എംഎൽ ശർമയെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജനെ ലഭ്യമാകുന്നില്ല എന്നാണ് ഉത്തരവിൽ പറയുന്നത്. അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി (CDSE) ദേശീയ ഡാം സുരക്ഷാ അതോറിറ്റി (NDSA) രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയെയാണ് പുനഃസംഘടിപ്പിച്ചത്. മുൻ സി.ഡബ്ല്യു.സി ചീഫ് എഞ്ചിനീയർ ടി.കെ. ശിവരാജനായിരുന്നു കേരളത്തെ പ്രതിനിധീകരിച്ചിരുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജൻ ഒഴിഞ്ഞുവെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഐ.ഐ.ടി റൂർക്കിയിലെ ഭൂകമ്പ എഞ്ചിനീയറിംഗ്…

    Read More »
  • News

    വീര്യം കുറഞ്ഞ മദ്യം : യുഡിഎഫിന്റെ മദ്യനയം നിലവിൽ വന്നിട്ടില്ലെന്ന് ; എക്സൈസ് മന്ത്രി

    വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ ആവിഷ്കരിച്ചത് എൽഡിഎഫ് സർക്കാർ ആണെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു . 2023 ൽ പുറത്തിറക്കിയ ഗവൺമെന്റ് ഉത്തരവ് പ്രകാരം അന്നത്തെ അബ്കാരി റൂൾസ് അമെൻഡ് ചെയ്ത് സെക്ഷൻ 3 ഉൾപ്പെടുത്തി. വീര്യമുള്ള മദ്യത്തിന്റെ വിൽപ്പനക്കായി കേരളത്തിൽ സാഹചര്യം ഒരുക്കിയത് എൽഡിഎഫ് സർക്കാർ 2025 ൽ മറ്റൊരു സർക്കുലർ പുറത്തിറക്കി. അതിൽ 20 – 30% വരെയുള്ള മദ്യത്തെ ഹോർട്ടി വൈൻസ് എന്നതായി ഉൾപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. വീര്യം കുറഞ്ഞ രണ്ട് മദ്യങ്ങൾക്ക് അനുമതി നൽകിയത് എൽഡിഎഫ്…

    Read More »
  • News

    പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

    പിഎം ശ്രീക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്. പിഎംശ്രീ പദ്ധതിക്കെതിരെ യൂത്ത് ലീഗ് പരിപാടിയില്‍ പ്രമേയം അവതരിപ്പിച്ചു. യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മറ്റിയുടെ പരിപാടിയിലാണ് പ്രമേയം അതവതരിപ്പിച്ചത്. ഭരണഘടന മൂല്യങ്ങള്‍ക്ക് ഘടകവിരുദ്ധമായ, ഭരണഘടന ബാധ്യത നിറവേറ്റാത്ത, ഫെഡറല്‍ തത്വങ്ങള്‍ ദുര്‍ബലപ്പെടുത്തുന്ന പിഎംശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കരുതെന്ന് പ്രമേയത്തിലൂടെ യൂത്ത് ലീഗ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള മാന്‍ഡേറ്റാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജനങ്ങള്‍ നല്‍കിയത്. രാജ്യത്ത് മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറണം. കേരളത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള…

    Read More »
Back to top button