Latest News
-
News
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന് പോറ്റി കസ്റ്റഡിയില്‍
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയെ കസ്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് ഉണ്ണികൃഷ്ണന് പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പുളിമാത്തുള്ള വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് സൂചന. ദ്വാരപാലകപാളികളിലെയും കട്ടിളപ്പാളിയിലെയും സ്വര്‍ണക്കവര്‍ച്ചയിലാണ് ചോദ്യം ചെയ്യല്‍. പരമാവധി തെളിവുകളും മൊഴികളും ശേഖരിച്ചതിന് ശേഷമാണ് എസ്ഐടിയുടെ ചോദ്യം ചെയ്യല്‍. രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന് പോറ്റി. ഉണ്ണികൃഷ്ണൻ പോറ്റിയെ പൊലീസ് ആസ്ഥാനത്ത് എത്തിക്കും. അതേസമയം ഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി മൊഴി ആവര്‍ത്തിച്ചിരുന്നു. ശില്പത്തില്…
Read More » -
News
അമലിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ തുടിക്കും ; സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ
സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എയര്‍ലിഫ്റ്റ് ചെയ്യുക. മസ്തിഷ്ക മരണം സംഭവിച്ച അമല്‍ ബാബുവിന്റെ (25) ഹൃദയമാണ് മറ്റൊരു രോഗിക്ക് നല്‍കുക. അല്‍പ്പസമയം മുന്‍പാണ് അമലിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. പതിനൊന്നുമണിയോടെ ഹൃദയം എയര്‍ലിഫ്റ്റ് ചെയ്യുമെന്നാണ് വിവരം. ഹൃദയം, കരള്‍, കിഡ്നി, പാന്‍ക്രിയാസ് എന്നിവയാണ് ദാനം ചെയ്യുന്നത്. കിംസില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് ഒരു കിഡ്നിയും കരളും പാന്‍ക്രിയാസും മാറ്റിവയ്ക്കും. ഒരു കിഡ്നി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും…
Read More » -
Business
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ് : ഒറ്റയടിക്ക് കൂടിയത് 2400 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. ഒറ്റയടിക്ക് ഇന്ന് സ്വർണവിലയിൽ ഉണ്ടായ വർദ്ധനവ് 2400 രൂപ ആണ്. ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ ഇന്ന് 94,360 രൂപ നൽകണം. ഗ്രാമിന് 300 രൂപ കൂടിയതോടെ 11795 രൂപയായി. ഇങ്ങനെ ആണ് സ്വർണത്തിന്റെ പോക്കെങ്കിൽ ഉടനെ തന്നെ വില ഒരു ലക്ഷത്തിൽ എത്തും. വില കൂടിയിരിക്കെ, കുറഞ്ഞ കാരറ്റിലുള്ള ആഭരണം വാങ്ങുന്നവര്‍ക്കും തിരിച്ചടിയാണ്. കാരണം എല്ലാ കാരറ്റിലുള്ള സ്വര്‍ണത്തിനും വില കുതിക്കുകയാണ്. സ്വര്‍ണത്തിന് മാത്രമല്ല, കേരളത്തില്‍ വെള്ളിയുടെ വിലയും കൂടുകയാണ്. ഇന്നലെ പത്ത് രൂപ കൂടിയ…
Read More » -
News
ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി ; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്
ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. പേരാമ്പ്ര ഡിവൈഎസ്പി സുനിൽ, വടകര ഡിവൈഎസ്പി ഹരിപ്രസാദ്, ഷാഫിയെ തല്ലിയ പൊലീസുകാരൻ എന്നിവരുടെ പേരിൽ നടപടി വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പ്രവീൺകുമാർ അറിയിച്ചു. എൽഡിഎഫ് കൺവീനറുടെ സന്തതസഹചാരിയായ ആറോളം പൊലീസുകാരുണ്ട്. ഇവരിലൊരാളാണ് എംപിയെ ആക്രമിച്ചതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജുവിന്റെ വീടിനു മുന്നിൽ കോൺഗ്രസ് ഉപരോധമിരിക്കുമെന്നും ഡിസിസി പ്രസിഡന്റ്…
Read More » -
Kerala
ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന
ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ ജസ്റ്റിസ് കെ ടി ശങ്കരൻ പരിശോധിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിടുണ്ടെങ്കിലും എത്തില്ലെന്നാണ് സൂചന. കേസിൽ നടപടികൾ വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് 10 പ്രതികൾക്കും ഇന്ന് തന്നെ നോട്ടീസ് നൽകും. സ്വർണക്കൊള്ളയിൽ കഴിഞ്ഞ ദിവസം എസ്ഐടി കേസെടുത്തിരുന്നു. ദ്വാരപാലക ശിൽപത്തിലെയും വാതിൽപടിയിലെയും സ്വർണ മോഷണത്തിൽ പ്രത്യേകം എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. ഇരു കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റി തന്നെയാണ് മുഖ്യപ്രതി. ഒൻപത് ദേവസ്വം ജീവനക്കാരെയും പ്രതി…
Read More » -
Kerala
സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ 10 പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം
സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ പത്ത് പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം. തിരുവനന്തപുരം പാറശാല സ്വദേശിയായ 38 കാരനാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. കാന്‍സര്‍ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയില്‍ കഴിയുന്നതിന് ഇടയിലാണ് 38 കാരന് രോഗബാധ കണ്ടെത്തിയത്. ഇയാള്‍ക്ക് രോഗം പിടിപ്പെട്ടതിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. നിലവില്‍ തിരുവനന്തപുരത്ത് നാല് ആക്ടീവ് കേസുകളാണുള്ളത്. ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് 98 പേര്‍ക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. 22 പേരുടെ മരണവും സ്ഥീരീകരിച്ചു.
Read More » -
News
കോഴിക്കോട് ഡോക്ടര്‍ക്ക് വെട്ടേറ്റു; ആക്രമിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച കുട്ടിയുടെ അച്ഛന്
കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. ഡോക്ടര്‍ വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. ഡോക്ടറെ ആക്രമിച്ച അനൂപ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോക്ടറുടെ തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ പിതാവാണ് ആക്രമിച്ച അനൂപ്. ആശുപത്രിയിലേക്ക് കടന്നുചെന്ന അനൂപ് വടിവാളുകൊണ്ട് ഡോക്ടറുടെ തലയില്‍ വെട്ടുകയായിരുന്നു. ‘എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ’ എന്നു ചോദിച്ചായിരുന്നു ആക്രമണം നടത്തിയത്. ‘എന്റെ കുട്ടിക്ക് നീതി ലഭിച്ചില്ലെന്നും’ അനൂപ് ആക്രോശിച്ചു. സാരമായി പരിക്കേറ്റ ഡോക്ടര്‍ വിപിനെ താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം…
Read More » -
Business
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇടിവ് ;ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇടിവ്. 400 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 87,040 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 50 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,880 രൂപയായി. ഇന്നലെ രണ്ടു തവണയായി പവന് 1320 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 86,760 എന്ന റെക്കോര്‍ഡ് ഭേദിച്ച് 87,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയായിരുന്നു. കഴിഞ്ഞ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്.…
Read More » -
News
ബാലരാമപുരം ദേവേന്ദു കൊലപാതക കേസിൽ അമ്മ അറസ്റ്റില്‍
ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസിൽ അമ്മ അറസ്റ്റില്‍. ശ്രീതുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ നിന്നാണ് ബാലരാമപുരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശ്രീതുവിനെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. നേരത്തേ ശ്രീതുവിനെ കൊലപാതകത്തില്‍ പ്രതി ചേര്‍ത്തിരുന്നില്ല. സഹോദരന് ഹരികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിനെ പ്രതി ചേര്‍ത്തത്. കേസില്‍ ഒന്നാം പ്രതിയാണ് ഹരികുമാര്‍. ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവെന്ന് ഹരികുമാർ കഴിഞ്ഞ ജൂണിൽ മൊഴി നൽകിയിരുന്നു. ജയില്‍ സന്ദര്‍ശനത്തിന് പോയപ്പോള്‍ പ്രതി ഉറക്കെ ഇക്കാര്യം വിളിച്ചു പറയുകയായിരുന്നു. ശ്രീതു…
Read More » -
News
ടി ജെ ഐസക് വയനാട് ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു
എന്‍ ഡി അപ്പച്ചന്റെ രാജിക്ക് പിന്നാലെ ടി ജെ ഐസക്കിനെ വയനാട് ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു. എഐസിസിയാണ് ഐസക്കിനെ ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തത്. നിലവില്‍ കല്പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാനാണ് ടി ജെ ഐസക്. അപ്പന്റെ രാജിക്ക് പിന്നാലെ ഐസക്കിന് ഡിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കിയിരുന്നു. എമിലി ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ് ടി ജെ ഐസക്. പതിമൂന്ന് വര്‍ഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കെപിസിസി…
Read More »