Latest Malayalam News
-
News
വനിതാ ഡോക്ടർമാർക്ക് കരുത്താവാൻ ‘നിർഭയ’.
തിരുവനന്തപുരം: തൊഴിലിടങ്ങളിൽ അപ്രതീക്ഷിതമായുണ്ടാവുന്ന കൈയ്യേറ്റങ്ങളെ അനായാസം നേരിടാൻ വനിതാ ഡോക്ടർമാർക്ക് പ്രത്യേകപരിശീലനം നൽകുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ തിരുവനന്തപുരം ശാഖയും വിമൻ ഇൻ ഐ എം എ യും സംയുക്തമായാണ് തിരുവനനന്തപുരത്തെ അഗസ്ത്യം കളരിയുടെ സഹകരണത്തോടെ വനിതാ ഡോക്ടർമാർക്ക് സ്വയം പ്രതിരോധത്തിലും മന:ശ്ശക്തിയിലും പരിശീലനം സംഘടിപ്പിക്കുന്നത്.മാർച്ച് 18 ചൊവ്വാഴ്ചയാണ് പരിശീലന പരിപാടി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെ സേവനത്തിനിടെ കൊലചെയ്യപ്പെട്ട 23കാരിയായ ഇന്റേൺഷിപ്പ് വിദ്യാർത്ഥിനി ഡോ.വന്ദനാ ദാസിനെ ഓർമ്മിച്ചു കൊണ്ടാണ് ‘നിർഭയ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2023 മെയ് 10 ന്…
Read More » -
Health
അസിഡിറ്റി എന്ന വില്ലനെ ഇനി ചെറുക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമ്മളില്‍ ഭൂരിഭാഗം ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അസിഡിറ്റി. വയറിന്റെ ആരോഗ്യത്തെയാണ് ഇവ പ്രധാനമായും ബാധിക്കുന്നത്. ആഹാരരീതികള്‍ തന്നെയാണ് അസിഡിറ്റിയുടെ പ്രധാന കാരണമെന്ന് പറയാം. ഇതിന് പരിഹാരമായി ചില ഗൃഹമാർഗ്ഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം. തണുത്ത പാല്‍: അസിഡിറ്റിക്ക് ഏറെ ഫലപ്രദമായ ഒന്നാണ് തണുത്ത പാല്‍ . ഒരു സ്പൂണ്‍ നെയ്യ് തണുത്ത പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. പാലില്‍ മധുരം ചേര്‍ക്കാതെ വേണം, കുടിക്കാന്‍. തുളസിയില: അസിഡിറ്റിയെ തടയാന്‍ തുളസിയില ചവച്ചരച്ച് കഴിക്കുന്നത് ഏറെ സഹായകമാണ്. ഇതിട്ട് തിളപ്പിച്ച വെള്ളവും കുടിക്കാം.…
Read More » -
Business
കേരളം നമ്പർ 1 : പണപ്പെരുപ്പ പട്ടികയിൽ ഒന്നാമത് !
ദേശീയ ശരാശരിയുടെ ഇരട്ടിയില്‍ സംസ്ഥാനത്തെ പണപ്പെരുപ്പം. ദേശീയ സാമ്പത്തിക സ്ഥിതിവിവര ഓഫീസിന്റെ (NSO) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2025 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം ദേശീയ തലത്തിലെ പണപ്പെരുപ്പത്തോത് 3.6% ആണ്. എന്നാല്‍ ഇതേ സമയം കേരളത്തില്‍ പണപ്പെരുപ്പം 7.3% ആണ്. ദേശീയതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. രണ്ടാം സ്ഥാനത്തുള്ള ഛത്തിസ്ഗഡില്‍ 4.9%- വും കര്‍ണാടകയില്‍ 4.5%- വുമാണ് പണപ്പെരുപ്പം. ബീഹാറില്‍ പണപ്പെരുപ്പം 4.5% ആണെങ്കില്‍ ജമ്മു കാശ്മീരില്‍ ഇത് 4.3% ആണ്. പണപ്പെരുപ്പം ഏറ്റവും കുറവ് തെലങ്കാനയിലാണ്, 1.3%. ഡെല്‍ഹി, ആന്ധ്രാ സംസ്ഥാനങ്ങളില്‍…
Read More » -
Health
വാഴപ്പിണ്ടി- പോഷക സമ്പുഷ്ടം.
വാഴയുടെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണെന്ന് പറഞ്ഞു തരേണ്ടതില്ലല്ലോ. വാഴപ്പിണ്ടി ഏറെ ആരോഗ്യ ഗുണങ്ങളുള്ളതാണ്. ഇത് തോരൻ ആയോ ജൂസ് അടിച്ചു കഴിക്കാവുന്നതാണ്. ഇതിലേറെ ഔഷധമൂല്യങ്ങൾ ഉണ്ട്. ഇതിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ വയറു ശുചിയാക്കാനും മലബന്ധം അകറ്റാനും വാഴപ്പിണ്ടി വളരെ ഗുണകരമാണ്. ഇത്തരത്തിൽ വാഴപ്പിണ്ടിയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നിത്യേനെ വാഴപ്പിണ്ടി ജ്യൂസ് കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഏറെ സഹായകമാണ്. അതിലൂടെ പ്രമേഹ രോഗത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് അസിഡിറ്റി കാരണം വിഷമിക്കുന്നവരും…
Read More » -
Health
കോവയ്ക്ക – പ്രകൃതിദത്ത ഇൻസുലിൻ
നമ്മുടെ നാട്ടിൽ സുലഭമായിട്ടുള്ള ഒന്നാണ് കോവയ്ക്ക. വീട്ടിലെ പറമ്പിൽ നിന്നുതന്നെ ലഭിക്കുന്നതിനാൽ പേടി കൂടാതെ കഴിക്കുകയും ചെയ്യാം. കോവയ്ക്ക ഇഷ്ടപ്പെടുന്ന പ്രമേഹരോഗികൾക്ക് ഒരു സന്തോഷവാർത്ത ഇതാ. ഇൻറർനാഷനൽ ഡയബറ്റിസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് കോവയ്ക്ക പ്രകൃതിദത്ത ഇൻസുലിൻ എന്നാണ്. രക്ത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാൻ കോവയ്ക്കയുടെ ഉപയോഗത്തിലൂടെ സാധിക്കും. നാരുകൾ ധാരാളമടങ്ങിയിരിക്കുന്നതും ഗ്ലൈസീമിക്ക് ഇൻഡക്സ് വളരെ കുറവാണെന്നുള്ളതിനാലുമാണ് കോവയ്ക്ക പ്രമേഹരോഗികൾക്ക് സഹായകരമാകുന്നത്.
Read More » -
Uncategorized
ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നിൽ
ഒപ്പം വിനായകനുംഒസ്‌ലർ ടീമിൻ്റെ രണ്ടാമതു ചിത്രംആരംഭിച്ചു.……………………………….മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ പോരും വിധത്തിൽ ഒരുങ്ങുന്ന കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു വേണ്ടി മറ്റൊരു സിനിമ ചെയ്യാതെ മനസ്സും ശരീരവും കത്തനാറിനുവേണ്ടി സമർപ്പിച്ച ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നി ലെത്തുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു.കത്തനാറിൻ്റെ ചിത്രീകരണം പൂർണ്ണമായും പൂർത്തിയാക്കി, മറ്റൊരു കഥാപാത്രമാകാൻ സാവകാശത്തോടെഉൾക്കൊണ്ടു കൊണ്ടാണ് പുതിയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ക്യാമറക്കുമുന്നിലെത്തിയത്.മാർച്ച് പതിനഞ്ച് ശനിയാഴ്ച്ച കൊച്ചിയിലെ മുളന്തുരുത്തി ശ്രീകൃഷ്ണ തിയേറ്ററിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.ലളിതമായ ചടങ്ങിൽ പ്രശസ്ത നടൻ സണ്ണി വെയ്ൻ സ്വിച്ചോൺ കർമ്മവും, ശ്രീമതി സരിതാ ജയസൂര്യ…
Read More » -
Cinema
സാഹസം പായ്ക്കപ്പ് ആയി.
ഹുമർ ആക്ഷൻ ജോണറിൽ ബിബിൻകൃഷ്ണ സംവിധാനംചെയ്യുന്ന സാഹസം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു .ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനിഷ് കെ.എൻ. നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിലും. തൊടുപുഴ യിലുമായിട്ടാണ് പൂർത്തിയായിരിക്കുന്നത്. പുതിയ തലമുറക്കാരായ അഭിനേതാക്കളും, ഒപ്പം, ജനപ്രിയരായ സീനിയർ നടന്മാരേയും ഒരു പോലെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.ഏറ്റം പുതുതലമുറക്കാരും, യൂത്തിന്റെ ഇടയിൽ ഏറെ കൗതുകമുള്ള ഒരു സംഘം അഭിനേതക്കളുടെ സാന്നിദ്ധ്യത്തെ ഏറെ ആകർഷകമാക്കുന്നു: മികച്ച വിജയം നേടിയ21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾ നിർമ്മിച്ച് മികച്ച ബാനറായി മാറിയിരിക്കുകയാണ് ഫ്രണ്ട്…
Read More » -
News
മാര്‍ഗ്ഗദീപം വരുമാന പരിധി ഉയര്‍ത്തി; അപേക്ഷ മാര്‍ച്ച് 15 വരെ
തിരുവനന്തപുരം: സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ 8 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയായ മാര്‍ഗ്ഗദീപം പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്തി. നിലവില്‍, ഒരു ലക്ഷം രൂപയായിരുന്നു. മാര്‍ഗ്ഗദീപത്തിന് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 15 വരെ നീട്ടുകയും ചെയ്തു.മാര്‍ഗ്ഗദീപം സ്കോളര്‍ഷിപ്പ് 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ അഭാവത്തില്‍ ആണ്‍കുട്ടികളെ പരിഗണിക്കുന്നതാണ്. മാര്‍ഗ്ഗദീപം വെബ് പോര്‍ട്ടലിലൂടെ അപേക്ഷിക്കാം. അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. മാര്‍ഗ്ഗദീപത്തിനായി 20 കോടി രൂപ…
Read More »