Kuwait

  • News

    കുവൈത്തില്‍ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു

    കുവൈത്തില്‍ ചൈനീസ് കമ്പനിയുടെ കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. കുവൈത്തിന്റെ വടക്ക് ഭാഗത്തുള്ള കെട്ടിടത്തിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്നും പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍ ഉതൈബിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും…

    Read More »
  • News

    ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് വീണ്ടും ഇറാന്റെ ആക്രമണം; കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

    യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്റെ ആക്രമണം. ആക്രമണത്തില്‍ കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമല്ല. വൈദ്യുതി നിലയങ്ങളും കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളും കേന്ദ്രീകരിച്ചുള്ള ആക്രമണത്തിലാണ് മരണം. ആക്രമണത്തില്‍ വൈദ്യുത നിലയങ്ങള്‍ക്കും ഒരു ജലശുദ്ധീകരണ പ്ലാന്റിനും കേടുപാടുകളുണ്ടായി. യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുലര്‍ച്ചെയുണ്ടായ ശക്തമായ ആക്രമണത്തെ തുടര്‍ന്ന് തുടര്‍ച്ചയായ സ്ഫോടക ശബ്ദങ്ങള്‍ കേട്ടതായി നാട്ടുകാര്‍ പറയുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബഹ്റൈനില്‍ രാത്രികാല കടല്‍ യാത്ര നിരോധിച്ചു. മത്സ്യബന്ധനത്തിനുള്‍പ്പെടെയാണ്…

    Read More »
Back to top button