ksu
-
News
കായംകുളത്തെ എസ്എഫ്ഐ-കെഎസ്‍യു സംഘർഷം: 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, 50 ലേറെ പ്രവർത്തകർക്കെതിരെ കേസ്
ആലപ്പുഴ കായംകുളത്തെ എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തിൽ 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. 50 ലേറെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പൊലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസ്. എംഎസ്എം കോളേജിലെ തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടയായിരുന്നു സംഘർഷമുണ്ടായത്. കോൺഗ്രസ് ഓഫീസിലേക്ക് കല്ലെറിഞ്ഞതിനെ തുടർന്നാണ് എസ്എഫ്ഐ -കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.
Read More » -
News
വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആദ്യയോഗം ഇന്ന്
കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആദ്യയോഗം ഇന്ന് ചേരും. കെഎപി നാലാം ബറ്റാലിയന്‍റെ ആസ്ഥാനമായ കണ്ണൂരിലെ ധർമ്മശാലയിൽ വൈകീട്ട് നാല് മണിക്കാണ് യോഗം. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്‍റ് യു. പ്രേമന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. കണ്ണൂർ എസിപി എം.പി. ആസാദ്, റെയിൽവേ സിഐ ജി.എസ്. സജി എന്നിവരുൾപ്പെടെ 8 പേരാണ് സംഘത്തിലുള്ളത്. ഫെബ്രുവരി 25നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മാരകായുധങ്ങളുമായെത്തി മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന ഗൺമാന്‍റെ…
Read More » -
News
വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്; എസ്‌ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി; അന്വേഷണ സംഘത്തില്‍ എട്ടുപേര്‍
കണ്ണൂരില്‍ മുന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറങ്ങി. കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് യു പ്രേമനും കണ്ണൂര്‍ എസിപി എംപി ആസാദിന്റെയും നേതൃത്വത്തിൽ ഇവരുൾപ്പടെ എട്ട് പേര്‍ അടങ്ങുന്ന എസ്‌ഐടി സംഘത്തെയാണ് അന്വേഷണത്തിനായി രൂപികരിച്ചിരിക്കുന്നത്. റെയില്‍വേ ഇന്‍സ്‌പെക്ടര്‍ ജി എസ് സജിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. മൂന്ന് എസ്‌ഐമാരും രണ്ട് എഎസ്‌ഐമാരും സംഘത്തിലുണ്ട്. അന്വേഷണ സംഘം ഉടന്‍ യോഗം ചേരും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭരണ പ്രതിപക്ഷ വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയായ കേസിലാണ്…
Read More » -
News
മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്
മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തിന്റെ ചുമതല. കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. കേസില്‍ ശരിരായ അന്വേഷണം നടന്നില്ലെന്ന ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വീണാ ജോര്‍ജ് എത്തിയപ്പോള്‍ പ്രതിഷേധിക്കാനെത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ അവരെ ആക്രമിച്ചുവെന്നും വധിക്കാന്‍ ശ്രമിച്ചുവെന്നും ഇതില്‍ അന്നത്തെ മന്ത്രിയായിരുന്ന വീണയ്ക്ക് പരുക്കേറ്റു എന്നുമായിരുന്നു കേസ്. എന്നാല്‍ ആക്രമണ…
Read More » -
News
രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധിച്ച് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. നാളെ (23/07/2026) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു. മുഴുവൻ ക്യാമ്പസുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ച്, ക്ലാസ്സുകൾ ബഹിഷ്കരിച്ചു രാജ്യത്തെ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകണമെന്ന് കെഎസ്‍യു അഭ്യർഥിച്ചു. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.
Read More » -
News
പ്ലീഡർ നിയമന വിവാദം: ‘KSU-ന് പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി
പ്ലീഡർ നിയമന വിവാദത്തിൽ, KSU-ന് പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.എസ്.യു അഭിപ്രായം പറയുന്നതിൽ തെറ്റില്ല. അഭിപ്രായം പറയുന്നതിന് ചില രീതികളുണ്ട്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പറയാവുന്നതേയുള്ളൂ. വിഷയം പരിശോധിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കുമെന്നാണ് വിശ്വാസമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, അലോഷ്യസ് സേവ്യർ അടക്കമുള്ള KSU നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കും. ഗവൺമെൻറ് പ്ലീഡർ നിയമനത്തിലെ നേതാക്കളുടെ പ്രതികരണങ്ങൾ പരിധി വിടുന്ന സാഹചര്യത്തിൽ കെപിസിസി നേതൃത്വം ഇടപെടും. കൂടുതൽ പ്രതികരണങ്ങളിലേക്ക് പോകരുതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അടക്കമുള്ളവരോട്…
Read More » -
News
ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം: അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ; ആറ് യൂത്ത് ലീഗ് പ്രവർത്തകരും ജയിലിൽ
ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസിൽ പിടിയിലായ അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ. ഇന്നലെ രാത്രിയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, അഹമ്മദ് യാസീൻ, സി എച്ച് മുബാസ്, വി വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തിൽ പരിക്കേൽപ്പിച്ചു എന്നാണ് കേസ്. കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്ത കെഎസ്‌യു പ്രവർത്തകരെ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. എകെജി…
Read More » -
News
പിഎം ശ്രീ: പ്രതിഷേധക്കളമായി തലസ്ഥാനം, പ്രകടനവുമായി കെഎസ്‌യുവും എഐഎസ്എഫും
പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയ്ക്ക് എതിരെ പ്രതിഷേധം തെരുവിലേക്ക്. വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. സെക്രട്ടേറിയേറ്റിലെ അനക്‌സ് ബ്ലോക്കിലെ ഓഫീസിലേക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എത്തിയതിന് പിന്നാലെയായിരുന്നു സംഘടനകള്‍ പ്രതിഷേധവുമായി എത്തിയത്. കെഎസ്‌യു ആണ് ആദ്യം പ്രകടനവുമായി എത്തിയത്. കെഎസ് യുവിന്റെ സംസ്ഥാന, ജില്ലാ നേതാക്കള്‍ പ്രകടനത്തിന്റെ ഭാഗമായി. വിദ്യാഭ്യാസ മേഖല ആര്‍എസ്എസിന് തീറെഴുതി നല്‍കിയ മന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണം എന്നായിരുന്നു കെഎസ് യുവിന്റെ മുദ്രാവാക്യം. ഓഫീസിലേക്ക് തള്ളിക്കയറാനുള്ള കെഎസ് യു പ്രവര്‍ത്തകരുടെ…
Read More » -
News
കോട്ടയം സിഎംഎസ് കോളേജില്‍ കെഎസ്‌യുവിന് വിജയം; 15 ല്‍ 14 സീറ്റും നേടി
കോട്ടയം സിഎംഎസ് കോളേജില്‍ കെഎസ്‌യുവിന് വിജയം. 15 ല്‍ 14 സീറ്റും നേടി. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കെഎസ്‌യു കോളേജ് യൂണിയന്‍ പിടിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന എംജി സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ സിഎംഎസില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ഫലം പ്രഖ്യാപിച്ചിരുന്നില്ല. വോട്ടെണ്ണല്‍ അടക്കം എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയെങ്കിലും ഫലം പുറത്തുവിടേണ്ടെന്ന പൊലീസ് നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. അഞ്ചരമണിക്കൂറോളം നീണ്ട വിദ്യാര്‍ത്ഥി സംഘര്‍ഷമാണ് കോളേജില്‍ നടന്നത്. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ, കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ സിപിഐഎം നേതാക്കളും കോൺഗ്രസ് നേതാക്കളും…
Read More » -
News
മിഥുന്റെ ജീവനെടുത്ത വൈദ്യുതി ലൈൻ മാറ്റി KSEB
കൊല്ലം തേവലക്കര സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച വൈദ്യുതി ലൈൻ മാറ്റുന്നു. സ്കൂളിന്റെ മുകളിലൂടെ പോയിരുന്ന വൈദ്യുത ലൈനാണ് കെഎസ്ഇബി ജീവനക്കാർ മാറ്റുന്നത്. ഇതേ തുടർന്ന് പ്രദേശത്ത് മണിക്കൂറുകൾ വൈദ്യുത തടസമുണ്ടായതിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. വൈദ്യുതി ലൈൻ പൂർണമായും വിച്ഛേദിച്ചതിന് ശേഷം മാത്രമാകും പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കുകയെന്ന് കെഎസ്ഇബി വ്യക്തമാക്കി. മിഥുന്റെ ജീവനെടുത്ത അപകടത്തിൽ വിദ്യാഭ്യാസ- വൈദ്യുതി വകുപ്പ് മന്ത്രിമാർ വീഴ്ച സമ്മതിച്ചു. സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കും ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ- വൈദ്യുതി വകുപ്പുകളുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.…
Read More »