KSRTC bus blocking case
-
News
കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസ്: ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവിനെയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി
കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവും പ്രതികളല്ലെന്ന് കുറ്റപത്രം. ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് തിരുവനന്തപുരം കറ്റോണ്‍മെന്റ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് പ്രതി. 2024 ഏപ്രില്‍ 27-ാം തീയതി രാത്രി പാളയത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം. അന്ന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവര്‍ യദുവുമായി മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടത് വലിയ വിവാദമായിരുന്നു. മേയര്‍ അടക്കം സഞ്ചരിച്ച വാഹനത്തിന് നേരെ ഡ്രൈവര്‍ അശ്ലീല…
Read More » -
News
തൃശൂരിൽ ഗർഭിണിയായ യുവതി തീകൊളുത്തി മരിച്ച സംഭവം; ഭർതൃമാതാവ് റിമാൻഡിൽ
തൃശൂർ വരന്തരപ്പിള്ളിയിൽ ഭർതൃവീട്ടിൽ ഗർഭിണിയായ യുവതി തീകൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് ഷാരോണിന് പിന്നാലെ ഭർതൃമാതാവ് രജനി റിമാൻഡിൽ. സ്ത്രീധന പീഡനത്തെ തുടർന്ന് 20 വയസുള്ള അർച്ചനയാണ് മരിച്ചത്. സംഭവത്തിൽ അർച്ചനയുടെ ഭർത്താവ് ഷാരോണിനെതിരെയും ഭർതൃമാതാവ് രജനിയ്ക്കെതിരെയും കേസെടുത്തിരുന്നു. കഴിഞ്ഞ മാസം 26 നാണ് അർച്ചന ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ചത്. മരണപ്പെടുമ്പോൾ അർച്ചന 5 മാസം ഗർഭണിയായിരുന്നു. സ്ത്രീധന ആരോപണത്തെ ചൊല്ലി അർച്ചന ഭർതൃ വീട്ടിൽ നിരന്തരമായി മാനസിക – ശാരിരീക പീഡനങ്ങൾക്ക് ഇരയായിരുന്നു.സംഭവത്തിൽ അർച്ചനയുടെ കുടുംബത്തിൻ്റെ പരാതിയെ തുടർന്ന് വരന്തരപ്പളി പൊലീസ്…
Read More »