KSRTC Bus
-
News
മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു; യാത്രക്കാർ എല്ലാവരും സുരക്ഷിതർ
മൈസൂരിന് സമീപം നഞ്ചൻഗോഡിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയ്ക്കായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് പൂർണമായും കത്തിനശിച്ചത്. ബസിലുണ്ടായിരുന്ന നാല്പതിലേറെ യാത്രകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് യാത്രക്കാരെ ബസിൽ നിന്ന് പുറത്തിറക്കാൻ സാധിച്ചത്. ബസിന് മുൻഭാഗത്ത് തീ പടരുകയായിരുന്നു. യാത്രകാരുടെ ഫോൺ,പാസ്പോർട്ട് തുടങ്ങിയ രേഖകൾ അപകടത്തിൽ കത്തിനശിച്ചു. യാത്രക്കാരെ മറ്റ് ബസുകളിലായി കയറ്റി വിട്ടു.
Read More » -
News
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 7000 രൂപ ബോണസ്, ഇന്ന് മുതല്‍ വിതരണം
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 7000 രൂപ ബോണസ് ഇന്ന് വിതരണംചെയ്യും. ഓഗസ്റ്റിലെ ശമ്പളം ഇന്നലെ രാത്രിയോടെ നല്‍കി. ബോണസിനോടൊപ്പം ഉത്സവബത്തയും ഇന്ന് വിതരണംചെയ്യുമെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ ബോണസ് പ്രഖ്യാപനം ഭൂരിഭാഗം ജീവനക്കാര്‍ക്കും പ്രയോജനപ്പെടില്ല. ഒന്നാം പിണറായിസര്‍ക്കാരിന്റെ ആരംഭകാലത്തിനുശേഷം ഇപ്പോഴാണ് കെഎസ്ആര്‍ടിസിയില്‍ ബോണസ് നല്‍കുന്നത്. നിലവിലെ നിബന്ധനപ്രകാരം 24,000 വരെ രൂപ ശമ്പളംവാങ്ങുന്നവര്‍ക്കാണ് ബോണസിന് അര്‍ഹത. സ്ഥിരം ജീവനക്കാരെല്ലാം 35,000-ത്തിനുമേല്‍ ശമ്പളംവാങ്ങുന്നവരാണ്. ഒന്‍പതുവര്‍ഷമായി പുതിയനിയമനം നടക്കാത്തതിനാല്‍ എന്‍ട്രി കേഡര്‍ തസ്തികയില്‍ പുതിയജീവനക്കാരില്ല. ദീര്‍ഘകാല അവധിക്കുശേഷം അടുത്തിടെ ജോലിയില്‍ പ്രവേശിച്ചവരായിരിക്കും ബോണസ് പരിധിക്കുള്ളില്‍ വരാനിടയുള്ളത്. ആശ്രിതനിയമനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും…
Read More »