kseb

  • News

    അതിരപ്പിള്ളി പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ കെഎസ്ഇബി; പഠനസമിതിയെ നിയോഗിച്ചു

    സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ, പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് അവഗണിച്ച് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ കെഎസ്ഇബി. അതിരപ്പിള്ളി പദ്ധതി ടൂറിസം പദ്ധതിയായി പരിഷ്‌കരിക്കാനും ആദിവാസി സ്‌കൂള്‍, ആദിവാസി ഗ്രാമം, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ വികസനത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് കെഎസ്ഇബി ഉന്നതതല യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നത്. പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആദിവാസി സമൂഹത്തിന്റെയും പ്രതിഷേധത്തെത്തുടര്‍ന്ന് ഒരു പതിറ്റാണ്ട് മുമ്പ് നിര്‍ത്തിവച്ചിരുന്നതാണ് 163 മെഗാവാട്ട് അതിരപ്പിള്ളി പദ്ധതി.സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഹ്യൂമന്‍ സെറ്റില്‍മെന്റ്‌സ് (സി-എര്‍ത്ത്) മലങ്കര അണക്കെട്ട്,…

    Read More »
  • News

    വൈദ്യുതി നിരക്കില്‍ ഉപഭോക്താക്കൾക്ക് അധിക ബാദ്ധ്യത ഉണ്ടാകില്ല: കെ എസ് ഇ ബി

    സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കളില്‍ നിന്നും ജനുവരി 2025-ല്‍ ഈടാക്കി കൊണ്ടിരുന്ന ഇന്ധന സര്‍ചാര്‍‍ജ്ജ് ആയ 19 പൈസ ഏപ്രില്‍ 2025-ല്‍ 7 പൈസയായി കുറഞ്ഞിട്ടുണ്ട്. ഇതുവഴി എല്ലാ ഉപഭോക്താക്കള്‍‍ക്കും വൈദ്യതി ചാര്‍‍ജ്ജില്‍ ഒരു യൂണിറ്റില്‍ 12 പൈസയുടെ കുറവ് വരുന്നതാണ്. ആയിരം വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെ ഇന്ധന സര്‍ചാര്‍‍ജ്ജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ഏപ്രില്‍ 2025 മുതല്‍…

    Read More »
Back to top button