kseb
-
Kerala
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അന്വേഷിക്കും; നിർദേശം നൽകി മന്ത്രി കൃഷ്ണൻകുട്ടി
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അന്വേഷിക്കും. മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. രണ്ട് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നൽകിയിരിക്കുന്ന നിർദ്ദേശം. ഇന്ന് രാവിലെയാണ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചത്. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂളിന് മുകളിലൂടെ…
Read More » -
News
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു
കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കവെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് കുട്ടിക്ക് ഷോക്കേറ്റത്. ളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈനിൽ നിന്നാണ് വിദ്യാർത്ഥിക്ക് ഷോക്കേറ്റത്. സ്കൂൾ കെട്ടിടത്തിന് സമീപത്തുകൂടെ പോകുന്ന വൈദ്യുതി ലൈൻ അപകടകരമായ നിലയിലായിരുന്നു ഇതാണ് അപകടത്തിന് കാരണമായത്.
Read More » -
News
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു; കെണിവെച്ചത് പന്നിയെ പിടികൂടാൻ
നിലമ്പൂർ വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രതി കുറ്റം സമ്മതിച്ചു. മുഖ്യപ്രതി വഴിക്കടവ് സ്വദേശി വിനേഷാണ് കുറ്റംസമ്മതിച്ചത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കെഎസ്ഇബി ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി എടുത്ത് കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേർന്നത്. ഇവർക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം. ഇത്തരത്തിൽ വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിച്ച് മാംസം കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ട്…
Read More » -
Kerala
ശക്തമായ കാറ്റും മഴയും: കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം
ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടങ്ങൾ. 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നതായാണ് റിപ്പോർട്ട്.വിതരണ സംവിധാനത്തിൽ ഉണ്ടായ തകരാറുകൾ മൂലം ഏകദേശം 26.89 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടായത്. ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ 7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധത്തിൽ തടസ്സം നേരിട്ടതായി അധികൃതർ അറിയിച്ചു. എന്നാൽ, ഇതിനകം തന്നെ 5,39,976 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നൽകിയതായും അധികൃതർ വ്യക്തമാക്കി. മറ്റ് മേഖലകളിലും പുനസ്ഥാപന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. അതേസമയം സാധാരണഗതിയിൽ നിന്നും എട്ട് ദിവസം…
Read More » -
News
അതിരപ്പിള്ളി പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ കെഎസ്ഇബി; പഠനസമിതിയെ നിയോഗിച്ചു
സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ, പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് അവഗണിച്ച് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ കെഎസ്ഇബി. അതിരപ്പിള്ളി പദ്ധതി ടൂറിസം പദ്ധതിയായി പരിഷ്‌കരിക്കാനും ആദിവാസി സ്‌കൂള്‍, ആദിവാസി ഗ്രാമം, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ വികസനത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് കെഎസ്ഇബി ഉന്നതതല യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നത്. പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആദിവാസി സമൂഹത്തിന്റെയും പ്രതിഷേധത്തെത്തുടര്‍ന്ന് ഒരു പതിറ്റാണ്ട് മുമ്പ് നിര്‍ത്തിവച്ചിരുന്നതാണ് 163 മെഗാവാട്ട് അതിരപ്പിള്ളി പദ്ധതി.സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഹ്യൂമന്‍ സെറ്റില്‍മെന്റ്‌സ് (സി-എര്‍ത്ത്) മലങ്കര അണക്കെട്ട്,…
Read More » -
News
വൈദ്യുതി നിരക്കില്‍ ഉപഭോക്താക്കൾക്ക് അധിക ബാദ്ധ്യത ഉണ്ടാകില്ല: കെ എസ് ഇ ബി
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കളില്‍ നിന്നും ജനുവരി 2025-ല്‍ ഈടാക്കി കൊണ്ടിരുന്ന ഇന്ധന സര്‍ചാര്‍ജ്ജ് ആയ 19 പൈസ ഏപ്രില്‍ 2025-ല്‍ 7 പൈസയായി കുറഞ്ഞിട്ടുണ്ട്. ഇതുവഴി എല്ലാ ഉപഭോക്താക്കള്‍ക്കും വൈദ്യതി ചാര്‍ജ്ജില്‍ ഒരു യൂണിറ്റില്‍ 12 പൈസയുടെ കുറവ് വരുന്നതാണ്. ആയിരം വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെ ഇന്ധന സര്‍ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ഏപ്രില്‍ 2025 മുതല്‍…
Read More »