KOZHIKODE

  • News

    കോഴിക്കോട് 15കാരിയെ സുഹൃത്തുക്കൾ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി

    കോഴിക്കോട് ഫറോക്കിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ചേർന്ന് ക്രൂരപീഡനത്തിനിരയാക്കിയെന്ന് പരാതി. ഒപ്പമുണ്ടായിരുന്ന പതിനൊന്ന് വയസ്സുകാരൻ പീഡനദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിൽ പറയുന്നു. പതിന‍‍ഞ്ച് വയസ്സുള്ള രണ്ട് സുഹൃത്തുക്കൾ ചേർന്ന് തന്നെ പീഡനത്തിനിരയാക്കിയെന്ന് പെൺകുട്ടി തന്നെയാണ് കൗൺസിലിങ്ങിനിടെ വെളിപ്പെടുത്തിയത്. ഒരാഴ്ച്ച മുൻപാണ് പീഡനം നടന്നതെന്നും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേ സമയം ആരോപണ വിധേയരായ വിദ്യാർത്ഥികളോട് ചൊവ്വാഴ്ച സിഡബ്ല്യൂസിക്ക് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി.

    Read More »
  • Kerala

    കോഴിക്കോട് ചേവരമ്പലത്ത് പൈപ്പ് പൊട്ടി റോഡില്‍ വന്‍ ഗര്‍ത്തം; കടകളിലും വീടുകളിലും വെള്ളംകയറി

    കോഴിക്കോട് മലാപ്പറമ്പ് – ചേവരമ്പലം റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. റോഡിന്‍റെ നടുവിലാണ് ഗർത്തം രൂപപ്പെട്ടത്. ഇന്ന് രാവിലെ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയതിന് പിന്നാലെയാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. മെഡിക്കൽ കോളജിലേക്ക് അടക്കം നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന തിരക്കേറിയ റോഡിലാണ് പൊടുന്നനെ ഗർത്തം രൂപപ്പെട്ടത്. വെള്ളച്ചാട്ടം പോലെ വലിയ ശക്തിയിലാണ് വെള്ളം പുറത്തേക്ക് വന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. തൊട്ടടുത്തുള്ള കടകളിലേക്കും വീടുകളിലേക്കും വെള്ളം ഒഴുകിയെത്തി. വാട്ടർ അതോറിറ്റി മലാപ്പറമ്പ് ടാങ്കിൽ നിന്നും ചേവരമ്പലം ഭാഗത്തേക്കുള്ള വിതരണ പൈപ്പാണ് പൊട്ടിയത്. വൈകാതെ വാൽവ്…

    Read More »
Back to top button