kozhikode news
-
News
നിപ രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം
നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രാത്രി 12 മണിയോടെയാണ് രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളജിലും പരിസരപ്രദേശങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫറോക്ക് സ്വദേശിയായ 43 കാരന് നിപ കണ്ടെത്തിയത്. കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനെ എന്‍ഐവിയിലേക്ക് സാംപിള്‍ അയച്ചിട്ടുണ്ട്. രോഗിക്ക് ആരൊക്കെയായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്താനുള്ള…
Read More » -
News
20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുല്‍ റഹീം നാട്ടിലെത്തി, ഊഷ്മള വരവേല്‍പ്പ്
ഗള്‍ഫില്‍ 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുല്‍ റഹീം നാട്ടിലെത്തി. രാവിലെ 7. 35 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ റഹീം ഇറങ്ങിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി 8. 20 ഓടെയാണ് പുറത്തിറങ്ങിയത്. കണ്ണീരോടെ വിമാനത്താവളത്തിന് പുറത്തെത്തിയ റഹീം, എല്ലാവർക്കും നന്ദിയെന്ന് ഒറ്റവാചകത്തിൽ പ്രതികരണം ഒതുക്കി. ബോബി ചെമ്മണ്ണൂർ അടക്കം പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അബ്ദുല്‍ റഹീമിന് ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. സൗദി സമയം ബുധനാഴ്ച രാത്രി 11.55-ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിലായിരുന്നു അബ്ദുല്‍ റഹിം നാട്ടിലേക്ക് തിരിച്ചത്.…
Read More » -
News
16 കാരിയെ കഴുത്തുഞെരിച്ച് കൊന്നു; ബന്ധുവായ യുവാവ് ജീവനൊടുക്കി
16 വയസ്സുള്ള പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. മൂഴിക്കല്‍ സ്വദേശി നസ്രീന (16) എന്ന കുട്ടിയാണ് മരിച്ചത്. ബന്ധുവായ അദിനാന്‍ (20) ആണ് കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അദിനാന്‍ വീടിന്റെ മുകള്‍ നിലയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല.
Read More » -
News
നാലാംദിവസവും ശരണ്യ കാണാമറയത്ത്, അഞ്ച് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍
കര്‍ണാടക കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. ശരണ്യയെ കാണാതായിട്ട് നാലുദിവസമായ പശ്ചാത്തലത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വനംവകുപ്പും പൊലീസും. ഇതിനായി കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായം അടക്കം തേടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി ഇന്ന് തന്നെ ശരണ്യയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇന്ന് ശുഭവാര്‍ത്ത കേള്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. യുവതിയെ രണ്ടാം തീയതി ഉച്ചമുതലാണ് കാണാതായത്. എറണാകുളത്ത് സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ശരണ്യ (36) തനിച്ചാണ് കുടകിലെത്തിയത്. യുവതിയെ വ്യാഴാഴ്ച മുതലാണ് കാണാതായത്.…
Read More » -
News
കോഴിക്കോട് പടക്കനിർമ്മാണ കേന്ദ്രത്തിൽ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു
കോഴിക്കോട് കുന്നമംഗലത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ചു. വീട്ടുടമസ്ഥനും ബന്ധുവുമാണ് മരിച്ചത്. കുന്നമംഗലം കുരുക്കത്തൂരിലാണ് സംഭവം. വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നാലു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച രണ്ട് പേരുടേയും പേര് രാഹുല്‍ എന്നാണെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തില്‍ സമീപത്തെ അഞ്ചു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അനധികൃത പടക്ക നിർമ്മാണ കേന്ദ്രമാണ്…
Read More » -
News
കോഴിക്കോട് ജില്ലയിലെ പക്ഷിപ്പനി; നാലു പഞ്ചായത്തുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു
കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച അഞ്ചിടങ്ങളിലായി പതിനയ്യായിരത്തോളം വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നത്. പനങ്ങാട് പഞ്ചായത്തിലെ 12, 15, 16, വാര്‍ഡുകളിലെ കോഴി, താറാവ് എന്നിവയെയാണ് കൊന്നത്. ബാലുശ്ശേരിയിലെ പനങ്ങാട് പഞ്ചായത്തില്‍ മാത്രം 450 പക്ഷികളെയാണ് കൊന്നൊടുക്കിയത്. ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. മൃഗസംരക്ഷണ വകുപ്പും ജില്ലാഭരണകൂടവും സംയുക്തമായാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍വൈലന്‍സ് സോണില്‍ കോഴി,കാട,താറാവ് ഉള്‍പ്പെടെയുള്ളവയുടെ…
Read More » -
News
കോഴിക്കോട് 12 പേര്‍ക്ക് കൂടി ഷിഗെല്ല; കൂടുതല്‍ സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കും
കോഴിക്കോട് പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിക്കലില്‍ കൂടുതല്‍ പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം നടത്തിയ സാംപിള്‍ പരിശോധനയില്‍ 12 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം. പെരുവയല്‍ പഞ്ചായത്തിലെ കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഭാഗത്ത് ഷിഗെല്ല ബാധിച്ച് അങ്കണവാടി വിദ്യാര്‍ഥി (മൂന്നര വയസ്സ്) മരിച്ച സാഹചര്യത്തിലാണ് രോഗലക്ഷണം കണ്ടെത്തിയവരില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചത്. നേരത്തേ രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളില്‍ ആണ് കൂടുതലും രോഗലക്ഷണങ്ങള്‍ കണ്ടത്. 34 പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഉള്ളത്. കൂടുതല്‍ പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തില്‍ പെരുവയല്‍ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ…
Read More » -
News
സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു
വാഹനാപകടത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കുറവങ്ങാട് വെച്ചാണ് അപകടം. ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. കൊല്ലം സ്വദേശി നന്ദകിഷോര്‍, കായംകുളം സ്വദേശി അഭിയാന്‍, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. മൂന്നുപേരും മലബാര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ്. ഇവര്‍ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് കാനയിലേക്ക് മറിയുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായാണ് വിവരം. അതുവഴി പോയ യാത്രക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
Read More » -
News
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണു; മൂന്ന് തൊഴിലാളികള്‍ മരിച്ചു
കോഴിക്കോട് വലിയങ്ങാടിയില്‍ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. ലോഡിങ് തൊഴിലാളികളായ ജാബര്‍, അഷ്‌റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് അടിയില്‍ കുടുങ്ങിക്കിടന്ന അഞ്ചുപേരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം. കാലപഴക്കം വന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്. ഇത് പൊളിച്ചുമാറ്റണമെന്ന് നാട്ടുകാര്‍ നീണ്ടകാലമായി ആവശ്യപ്പെട്ടിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഗോഡൗണ്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്.…
Read More » -
News
കോഴിക്കോട് സിപിഎം പ്രവർത്തകനു വെട്ടേറ്റു; ആക്രമിച്ചത് 3 അംഗ സംഘം
കോഴിക്കോട് പേരാമ്പ്രയിൽ സിപിഎം പ്രവർത്തകനു വെട്ടേറ്റു. ദിനേശൻ (49) ആണ് വെട്ടേറ്റത്. മൂന്നംഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ. പേരാമ്പ്ര മുതുവണ്ണാച്ചയിൽ വച്ചാണ് ആക്രമണമുണ്ടായത്. തലയ്ക്കും കൈകൾക്കും പരിക്കേറ്റ ദിനേശനെ ആദ്യം ഇഎംഎസ് സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 7.30 ഓടെ മുതുവണ്ണാച്ച ആറങ്ങാട്ട് ഭാഗത്ത് വെച്ചാണ് സംഭവം. കുറ്റ്യാടിയിലെ കട അടച്ച് ബൈക്കിൽ വെളുത്തപറമ്പത്ത് നിന്ന് മുതുവണ്ണാച്ചക്കുള്ള റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് പോകുമ്പോൾ വഴിയിൽവെച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് ദിനേശൻ രക്ഷപ്പെട്ടത്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി.…
Read More »