kozhikkode
-
News
കോഴിക്കോട് അമീബ് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം സ്ത്രീ മരിച്ചു
കോഴിക്കോട് വീണ്ടും അമീബ് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം. പയ്യോളി സ്വദേശിനിയായ 58കാരിയാണ് മരിച്ചത്. പയ്യോളി തോലേരി ചൂരക്കാട് വയല്‍ നിടുംകുനി സരസു ആണ് മരിച്ചത്. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. ഇന്ന് അസുഖം മൂര്‍ച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. വാര്‍ധക്യസഹജമായിട്ടുള്ള മറ്റ് അസുഖങ്ങളും ഇവര്‍ക്കുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം.
Read More » -
News
ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; ആറു വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ആറു വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. തലക്കുളം സ്വദേശിയായ പെണ്‍കുട്ടിയെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.ഇതോടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം എട്ടായി.
Read More » -
Kerala
കോഴിക്കോട് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആണ്‍സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും
കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കണ്ണാടിക്കല്‍ സ്വദേശിയും ജിം ട്രെയിനറുമായ ബഷീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം. മംഗലാപുരത്ത് ഫിസിയോതെറാപ്പി പഠിക്കുകയായിരുന്ന ആയിഷ റിഷയെ കഴിഞ്ഞ ദിവസമാണ് യുവാവിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകം ആണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. യുവാവ് പൊലീസ് കസ്റ്റഡിയിലാണ്. പെണ്‍കുട്ടി യുവാവിന് അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തു. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി താന്‍ ആയിരിക്കും എന്നാണ് ആയിഷ റഷയുടെ സന്ദേശം. ആയിഷ ആത്മഹത്യ…
Read More » -
News
സുരേഷ് ഗോപി വാനരന്മാര്‍ എന്നു വിളിച്ചത് വോട്ടര്‍മാരെയാണോ? മറുപടി അടുത്ത തെരഞ്ഞെടുപ്പില്‍: കെ മുരളീധരന്‍
ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ വാനരന്മാരാക്കുന്നത് കേരളത്തിന് യോജിക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തൃശ്ശൂരിലെ വോട്ടര്‍മാരെയാണ് സുരേഷ് ഗോപി വാനരന്‍മാര്‍ എന്ന് ഉദ്ദേശിച്ചതെങ്കില്‍ അടുത്ത തവണ അതിന് വോട്ടര്‍മാര്‍ മറുപടി പറയുമെന്നും കെ മുരളീധരന്‍ പറഞ്ഞു. വ്യാജ വോട്ടര്‍മാരെവെച്ച് ജയിച്ച എംപിയാണ് സുരേഷ് ഗോപി. ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിയായല്ല സുരേഷ് ഗോപിയെ കാണുന്നത്. ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് സുരേഷ് ഗോപിയാണ്. സഹോദരന്റെ ഇരട്ട വോട്ട് ക്രിമിനല്‍ കുറ്റമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനം ജെ പി നഡ്ഡയുടെയും അമിത് ഷായുടെയും മറുപടി…
Read More »