Koyilandi
-
News
സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു
വാഹനാപകടത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കുറവങ്ങാട് വെച്ചാണ് അപകടം. ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. കൊല്ലം സ്വദേശി നന്ദകിഷോര്‍, കായംകുളം സ്വദേശി അഭിയാന്‍, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. മൂന്നുപേരും മലബാര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ്. ഇവര്‍ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് കാനയിലേക്ക് മറിയുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായാണ് വിവരം. അതുവഴി പോയ യാത്രക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
Read More » -
News
കോഴിക്കോട് തോരായിക്കടവ് നിർമാണത്തിലിരുന്ന പാലത്തിന്റെ ബീം തകർന്നുവീണു; അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി
കോഴിക്കോട് കൊയിലാണ്ടി തോരായിക്കടവ് നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ബീം തകര്‍ന്നുവീണു. പൂക്കോട്-അത്തോളി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. അപകടത്തില്‍ തൊഴിലാളികളില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അടിയന്തര റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. 23.82 കോടി രൂപ ചെലവിട്ട് കിഫ്ബി സഹായത്തോടെ നിര്‍മിക്കുന്ന പാലമാണിത്. മഞ്ചേരി ആസ്ഥാനമായുള്ള പി എം ആര്‍ കണ്‍സ്ട്രക്ഷന് കമ്പനിക്കാണ് പാലത്തിന്റെ നിര്‍മാണ ചുമതല. പൊതുമരാമത്ത് വകുപ്പ് കേരള ഫണ്ട് ബോര്‍ഡ് പിഎംയു യൂണിറ്റിനാണ് മേല്‍നോട്ട…
Read More »