Kottayam Landslide News
-
News
സംസ്ഥാനത്ത് കനത്ത മഴയിൽ മരണം നാലായി ; കോട്ടയം പൂഞ്ഞാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം
കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് മരണം രണ്ടായി. മണക്കാട്ട് റെജീനയുടെ മൃതദേഹമാണ് ഒടുവിലായി കണ്ടെത്തിയത്. നേരത്തെ റെജീനയുടെ മകൻ ജോസഫിൻ ജോണിയും മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കനത്ത മഴയിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി. ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതി മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഫയർഫോഴ്സും പ്രാദേശികവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. വാഗമൺ…
Read More »