kottayam

  • News

    അറ്റകുറ്റപ്പണി : കോട്ടയം റൂട്ടില്‍ ഇന്ന് ട്രെയിന്‍ നിയന്ത്രണം; ക്രമീകരണം ഇങ്ങനെ

    ചിങ്ങവനം- കോട്ടയം സെക്ഷനില്‍ പാലത്തിന്റെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ശനിയാഴ്ച ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കൊല്ലം ജങ്ഷന്‍- എറണാകുളം ജങ്ഷന്‍ (66310) മെമു എക്സ്പ്രസ് റദ്ദാക്കിയപ്പോള്‍ നിരവധി ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുകയും ചിലത് ഭാഗികമായി റദ്ദാക്കുകയും ചെയ്തു. ആലപ്പുഴ വഴി തിരിച്ചുവിടുന്നവ 1.തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് (16319). കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചു. കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (22503). ആലപ്പുഴയിലും എറണാകുളം ജങ്ഷനിലും അധിക സ്റ്റോപ്പ് തിരുവനന്തപുരം സെന്‍ട്രല്‍-മധുര അമൃത എക്സ്പ്രസ് (16343). ഹരിപ്പാട്,…

    Read More »
  • News

    ദസറ, ദീപാവലി; ബം​ഗളൂരു- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്

    ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബം​ഗളൂരു- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ഇന്ന്, 11, 18 തീയതികളിൽ വൈകീട്ട് 3 മണിക്ക് ബം​ഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (06219) അടുത്ത ദിവസം രാവിലെ 6.20നു കൊല്ലത്തെത്തും. മടക്ക ട്രെയിൻ (06220) നാളെ, 12, 19 തീയതികളിൽ രാവിലെ 10.45നു കൊല്ലത്തു നിന്നു പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.30നു എസ്എംവിടിയിൽ എത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ കേരളത്തിൽ സ്റ്റോപ്പുണ്ട്.

    Read More »
  • News

    കോട്ടയം സിഎംഎസ് കോളേജില്‍ കെഎസ്‌യുവിന് വിജയം; 15 ല്‍ 14 സീറ്റും നേടി

    കോട്ടയം സിഎംഎസ് കോളേജില്‍ കെഎസ്‌യുവിന് വിജയം. 15 ല്‍ 14 സീറ്റും നേടി. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കെഎസ്‌യു കോളേജ് യൂണിയന്‍ പിടിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന എംജി സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ സിഎംഎസില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ഫലം പ്രഖ്യാപിച്ചിരുന്നില്ല. വോട്ടെണ്ണല്‍ അടക്കം എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയെങ്കിലും ഫലം പുറത്തുവിടേണ്ടെന്ന പൊലീസ് നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. അഞ്ചരമണിക്കൂറോളം നീണ്ട വിദ്യാര്‍ത്ഥി സംഘര്‍ഷമാണ് കോളേജില്‍ നടന്നത്. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ, കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ സിപിഐഎം നേതാക്കളും കോൺഗ്രസ് നേതാക്കളും…

    Read More »
  • News

    ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായമായി പത്ത് ലക്ഷം രൂപ; മകന് സര്‍ക്കാര്‍ ജോലി നല്‍കും; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

    കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗതീരുമാനം. മകന് സര്‍ക്കാര്‍ ജോലി നല്‍കാനും വീട് നന്നാക്കി കൊടുക്കുനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. നേരത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീട്ടിലെത്തിയപ്പോള്‍ മകന് സര്‍ക്കാര്‍ ജോലി വേണമെന്ന് കുടുംബം വശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം. നേരത്തെ മന്ത്രി വിഎന്‍ വാസവനും കുടുംബത്തിന് ആവശ്യമായ ധനസഹായം നല്‍കുന്ന കാര്യത്തില്‍…

    Read More »
  • News

    കോട്ടയം മെഡിക്കൽ കോളേജിൽ വാർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞ് വീണു; തകർന്നത് അടച്ചിട്ട ശുചിമുറിയുടെ ഭാഗമെന്ന് അധികൃതർ

    കോട്ടയം മെഡിക്കൽ കോളേജിൽ വാ‍ർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞു വീണു.14-ാം വാർഡിൻ്റെ അടച്ചിട്ട ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. അടച്ചിട്ടിരുന്ന ശുചിമുറിയുടെ ഭാഗമാണ് തകർന്ന് വീണതെന്നാണ് അധികൃതർ അറിയിക്കുന്നത്. അപകടത്തിൽ സ്ത്രീക്ക് അടക്കം രണ്ട് പേർക്ക് ചെറിയ പരിക്ക് ഉണ്ടെന്നാണ് വിവരം. കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. ആർക്കും ഗുരുതര പരിക്കുകൾ ഇല്ലെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. മന്ത്രി വീണാ ജോർജ് സംഭവസ്ഥലത്ത് എത്തിയിരുന്നു. രണ്ട് പേർക്ക് ഗുരുതര പരിക്ക് ഇല്ലെന്നും…

    Read More »
  • News

    കാണാതായ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കണ്ടെത്തി

    മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കണ്ടെത്തി. എറണാകുളത്തെ ഒരു ഹോട്ടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഭർതൃവീട്ടുകാരുമായുള്ള സ്വത്ത് തർക്കത്തിൻ്റെ പേരിലാണ് യുവതി മക്കളുമായി വീട് വിട്ടതെന്ന് മെമ്പർ പൊലീസിനോട് പറഞ്ഞു. സ്വത്ത്‌ വീതം വെച്ച വകയിൽ 50 ലക്ഷം രൂപ ഭർത്താവിന്റെ വീട്ടുകാർ കൊടുക്കാൻ ഉണ്ടെന്നു മെമ്പർ പറഞ്ഞു. അതിരമ്പുഴ പഞ്ചായത്ത്‌ അംഗം ഐസി സാജൻ, മക്കളേയുമാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.

    Read More »
  • News

    തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം: നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി

    കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ നിര്‍ണായക തെളിവെന്ന് കരുതുന്ന ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി.പ്രതിയെ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍, വീടിന് പിന്നിലുള്ള തോട്ടില്‍ നിന്നാണ് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയത്. ഹാര്‍ഡ് ഡിസ്‌ക് തോട്ടില്‍ ഉപേക്ഷിച്ചതായി പ്രതി അമിത് ഉറാങ് പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതി ഉപേക്ഷിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയെ വൈദ്യപരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു കൊലപാതകക്കേസിലെ പ്രതി അമിത് ഉറാങ് എന്ന അസം സ്വദേശിയെ തൃശൂര്‍ മാളയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. മാളയിലെ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു…

    Read More »
  • News

    കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ചു; രണ്ടുമരണം, മൂന്ന് പേര്‍ക്ക് പരിക്ക്

    കോട്ടയം നാട്ടകത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാട്ടകം പോളിടെക്‌നിക്കിന് സമീപമാണ് അപകടം ഉണ്ടായത്. ബംഗളൂരുവില്‍ നിന്ന് ലോഡുമായി എത്തിയ ലോറിയിലേക്ക് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ രണ്ടുപേരാണ് മരിച്ചത്. എന്നാല്‍ മരിച്ചവര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച് സ്ഥിരീകരണം വരാനുണ്ട്. ജീപ്പില്‍ ഉണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. ജീപ്പില്‍ തന്നെ ഉണ്ടായിരുന്ന മറ്റു മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ജീപ്പില്‍ ഉണ്ടായിരുന്നത് തൊടുപുഴ സ്വദേശികളാണ് എന്നാണ് വിവരം. ഇന്റീരിയര്‍ ജോലികള്‍…

    Read More »
Back to top button