kottarakkara
-
News
കൊട്ടാരക്കര ടിപ്പർ അപകടം: രണ്ടുപേരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും
കൊട്ടാരക്കര ടിപ്പർ അപകടത്തിൽ പൊലിഞ്ഞ മൂന്ന് ജീവനുകളിൽ രണ്ടുപേരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട പതിനഞ്ചുകാരൻ പാർഥിപൻ, കുടവട്ടൂർ സ്വദേശി ഹരിലാൽ എന്നിവരുടെ സംസ്കാരമാണ് ഇന്ന് സ്വന്തം നാടുകളിൽ നടക്കുന്നത്. ദുരന്തത്തിൽ മരിച്ച മൂന്നാമത്തെയാളായ അജയകുമാറിന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. ടിപ്പർ ലോറികൾക്ക് റോഡിൽ ഏർപ്പെടുത്തിയിട്ടുള്ള കർശനമായ സമയക്രമം ഉൾപ്പെടെ കാറ്റിൽപ്പറത്തിക്കൊണ്ടായിരുന്നു വാഹനത്തിന്റെ മരണപ്പാച്ചിൽ എന്ന് വ്യക്തമായിട്ടുണ്ട്. അമിതവേഗതയിൽ പാഞ്ഞെത്തിയ ടിപ്പർ ആദ്യം ഒരു ബുള്ളറ്റ് ബൈക്കിൽ ഇടിക്കുകയും, തുടർന്ന് നിയന്ത്രണം വിട്ട് സമീപത്തെ ബസ്…
Read More » -
News
കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് കത്തി രണ്ടു മരണം, രണ്ടുപേർക്ക് ഗുരുതര പരിക്ക്
കൊല്ലം കൊട്ടാരക്കര ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കത്തി രണ്ടുപേർ മരിച്ചു. നെടുവത്തൂരിൽ താമരശ്ശേരി ജംക്‌ഷന് സമീപം ഇന്നലെ രാത്രി 10.30ന് ആണ് അപകടം. എഴുകോൺ അമ്പലത്തുംകാല സ്വദേശി അഭിഷേക് (27) ദേഹമാസകലം പൊള്ളലേറ്റു സംഭവസ്ഥലത്തു തന്നെ മരിച്ചു. മൈലം സ്വദേശി സിദ്ധിവിനായകിനെ (19) ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീലേശ്വരം സ്വദേശികളായ ജീവൻ, സനൂപ് എന്നിവരെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എതിർദിശകളിൽനിന്ന് വന്ന ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ധനച്ചോർച്ചയുണ്ടായതോടെയാണു വാഹനത്തിന് തീപിടിച്ചത്.
Read More »