kollam
-
News
മിഥുന്റെ മരണവിവരം അമ്മയെ അറിയിച്ചു; സുജ മറ്റന്നാള്‍ നാട്ടിലെത്തും
മിഥുന്റെ വേര്‍പ്പാടില്‍ നെഞ്ച് തകര്‍ന്ന് കൊല്ലം ജില്ലയിലെ വിളന്തറ ഗ്രാമം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുര്‍ക്കിയിലുള്ള മിഥുന്റെ അമ്മ സുജ മറ്റന്നാള്‍ നാട്ടിലെത്തും. തുടര്‍ന്നായിരിക്കും സംസ്‌കാരം നടക്കുക. അമ്മ സുജയെ മരണവിവരം അറിയിച്ചതായി ബന്ധു പറഞ്ഞു. കുഞ്ഞുങ്ങളെ നല്ല രീതിയില്‍ നോക്കാനാണ് സുജ വിദേശത്തേക്ക് പോയതെന്ന് ബന്ധു രാജപ്പന്‍ പറയുന്നു. മിഥുന്റെ അച്ഛന്‍ അസുഖബാധിതനാണ്. നാട്ടിലായിരുന്നപ്പോള്‍ തൊഴിലുറപ്പിനും ആരുടെയെങ്കിലും വീട്ടില്‍ പാത്രം കഴുകാനുമൊക്കെ പോയായിരുന്നു സുജ കുഞ്ഞുങ്ങളെ നോക്കിയിരുന്നത് – അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു ദാരുണ സംഭവം. കളിക്കുന്നതിനിടെ…
Read More » -
News
ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി
ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. ഷെറിന്‍ ഉള്‍പ്പെടെയുള്ള 11 തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് ജയില്‍ മോചനം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വൈകീട്ട് നാല് മണിയോടെ ഷെറിന്‍ മോചിതയായി. ശിക്ഷാ കാലയളവ് 14 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് തീരുമാനം. 2009 നവംബര്‍ ഏഴിനാണു ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. ഷെറിന്റെ ഭര്‍തൃപിതാവാണ് ഭാസ്‌കര കാരണവര്‍. കേസിലെ ഒന്നാം പ്രതിയാണ് ഷെറിന്‍. കേസിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ബാസിത് അലി മറ്റ് പ്രതികളായ ഷാനുറഷീദ്,…
Read More » -
Kerala
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അന്വേഷിക്കും; നിർദേശം നൽകി മന്ത്രി കൃഷ്ണൻകുട്ടി
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അന്വേഷിക്കും. മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. രണ്ട് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നൽകിയിരിക്കുന്ന നിർദ്ദേശം. ഇന്ന് രാവിലെയാണ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചത്. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂളിന് മുകളിലൂടെ…
Read More » -
News
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു
കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കവെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് കുട്ടിക്ക് ഷോക്കേറ്റത്. ളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈനിൽ നിന്നാണ് വിദ്യാർത്ഥിക്ക് ഷോക്കേറ്റത്. സ്കൂൾ കെട്ടിടത്തിന് സമീപത്തുകൂടെ പോകുന്ന വൈദ്യുതി ലൈൻ അപകടകരമായ നിലയിലായിരുന്നു ഇതാണ് അപകടത്തിന് കാരണമായത്.
Read More » -
News
കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു; ട്രെയിൻ ഗതാഗതം നിലച്ചു
കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു. കൊല്ലം പോളയത്തോടാണ് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണത്. ഇലക്ട്രിക് ലൈനിൽ തട്ടി മരത്തിന് തീപിടിച്ചു. ട്രാക്കിലെ ട്രെയിൻ ഗതാഗതം പൂർണമായും നിലച്ചു. പുനലൂർ പാസഞ്ചറിന് മുന്നിലാണ് മരം വീണത്. തുടർന്ന് അപകട സ്ഥലത്ത് ട്രെയിൻ പിടിച്ചിട്ടിരിക്കുകയാണ്. ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം നടത്തുകയാണ്. നിലവിൽ മരം മുറിച്ചു നീക്കിയിട്ടുണ്ട്. ഇലക്ട്രിക് ലൈൻ പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, തൃശൂർ മുരിങ്ങൂർ ഡിവൈൻ അടിപ്പാതക്ക് സമീപം റോഡരികിൽ നിന്നിരുന്ന കൂറ്റൻ ആൽമരം ശക്തമായ കാറ്റിൽ…
Read More » -
News
കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; വവ്വാക്കാവില്‍ മറ്റൊരാള്‍ക്കും വെട്ടേറ്റു
കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. വവ്വാക്കാവ്, കായംകുളം ഒന്നിവിടങ്ങളില്‍ രണ്ട്‌പേര്‍ക്ക് കൂടി വെട്ടേറ്റിട്ടുണ്ട് എന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് ജിം സന്തോഷിനെ ആക്രമിച്ചത്. വീടിന് നേരെ പടക്കം എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. സന്തോഷിന്റെ കാല് ചുറ്റിക കൊണ്ട് അടിച്ച് തകര്‍ത്തു. കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ…
Read More »