kochi metro
-
News
‘കൊച്ചി മെട്രോയുടെ പേരുമാറ്റൽ സർക്കാർ പരിഗണനയിലില്ല’; മുഖ്യമന്ത്രി
കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മാധ്യമങ്ങളിലെ വാർത്തകൾ കണ്ടാണ് ഈ വിവരം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎംആർഎല്ലിന്റേത് ഏകപക്ഷീയമായ പത്രകുറിപ്പായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായി വീടിന് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമാണ്. ക്ഷേമ പെൻഷനുകൾ നേരത്തെ തന്നെ വിതരണം ചെയ്യും.
Read More » -
News
കൊച്ചി മെട്രോയുടെ പേര് മാറ്റരുത്, ‘കേരളം മെട്രോ’ എന്ന പുനര്‍നാമകരണം വിചിത്രം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഹൈബി ഈഡന്‍
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് ‘കേരളം മെട്രോ’ റെയില്‍ ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന കെഎംആര്‍എല്‍ എംഡിയുടെ ശുപാര്‍ശ തളളണമെന്ന് എറണാകുളം എംപി ഹൈബി ഈഡന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. പേരുമാറ്റുകയെന്നത് വിചിത്രമായ കാര്യമാണെന്നും അഭിപ്രായ ഐക്യമില്ലാതെ തിടുക്കത്തില്‍ തീരുമാനമെടുക്കരുതെന്നും ഹൈബി മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. മറ്റു പദ്ധതികള്‍ക്ക് കൊച്ചി മെട്രോയുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താം. മറ്റു മെട്രോ പദ്ധതികള്‍ക്ക് എന്തു പേരിടണം എന്ന് പദ്ധതി പൂര്‍ത്തിയാകുന്ന വേളയില്‍ ആലോചിക്കേണ്ട കാര്യമാണ്. കൊച്ചി മെട്രോയുടെ പേരുമാറ്റുന്ന കാര്യത്തില്‍ എടുത്തുചാടി തീരുമാനം…
Read More » -
News
ഓപ്പറേഷന്‍ ‘സുഭാഷ്’ വിജയം; മെട്രോ പില്ലറിന് മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി
എറണാകുളത്ത് കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ 1.30 ഓടെയാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. മെട്രോ സര്‍വീസുകള്‍ അവസാനിച്ചതിനുശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ച്, രാത്രി 12 മണിയോടെയാണ് രക്ഷാദൗത്യം പുനഃരാരംഭിച്ചത്. ഗാന്ധിനഗര്‍ അഗ്‌നിരക്ഷാ സേനയും മൃഗക്ഷേമസംഘടനയായ എസ്പിസിഎയും ചേര്‍ന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് ‘ഓപ്പറേഷൻ സുഭാഷ്’ എന്നറിയപ്പെട്ട രക്ഷാദൗത്യം വിജയം കണ്ടത്. ജീവനോടെ തന്നെ സുഭാഷ് എന്നു വിളിപ്പേരിട്ട പൂച്ചയെ താഴെയെത്തിക്കാനായി. തുടര്‍ന്ന് പൂച്ചയെ തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിരീക്ഷണത്തിലാണ്. പൂച്ചയെ താഴെയിറക്കുന്ന ദൗത്യം കാണാന്‍ നിരവധി പേരാണ് മെട്രോ പില്ലറിന് സമീപം…
Read More » -
News
ശിവരാത്രി; സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ
ശിവരാത്രിയോടനുബന്ധിച്ച് സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ. ശിവരാത്രി ദിവസമായ ഞായറാഴ്ച തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11.30നാണ് പുറപ്പെടുക. ശിവരാത്രി ദിനമായ ഞായറാഴ്ച രാത്രി ഉറക്കമിളച്ച് പുലര്‍ച്ചെ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി മടങ്ങിപ്പോകുന്ന ഭക്തര്‍ക്കായി പ്രത്യേക സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് പുലര്‍ച്ച നാലിന് സര്‍വീസ് ആരംഭിക്കും. രാവിലെ ആറുവരെ 30 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ഉണ്ടായിരിക്കും. തുടര്‍ന്ന് ട്രെയിനുകള്‍ പതിവ് ടൈംടേബിള്‍ പ്രകാരം സര്‍വീസ് നടത്തും അതിനിടെ…
Read More » -
News
പുതുവത്സരാഘോഷം ; കൂടുതല്‍ സര്‍വീസുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുമായി കൊച്ചി മെട്രോ. പുതുവര്‍ഷത്തലേന്ന് (ഡിസംബര്‍ 31) പുലര്‍ച്ചെ 1.30 വരെ മെട്രോ ട്രെയിനുകള്‍ 20 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും. ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനില്‍ നിന്ന് രണ്ട് ഭാഗത്തേക്കുമുള്ള അവസാന ട്രെയിനുകള്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ലഭ്യമാകും. കൂടാതെ, ജനുവരി 3 വരെ ഇടപ്പള്ളിയില്‍ നിന്നുള്ള സര്‍വീസുകള്‍ രാത്രി 11 മണി വരെ ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. കൊച്ചി മെട്രോയ്ക്ക് പുറമേ വാട്ടര്‍ മെട്രോ, ഫീഡര്‍ ബസ്…
Read More » -
News
ടിക്കറ്റ് നിരക്കില്‍ 33 ശതമാനം ഇളവ്; വിദ്യാര്‍ഥികള്‍ക്കായി പാസ് അവതരിപ്പിച്ച് കൊച്ചി മെട്രോ
വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ പ്രതിമാസ, ത്രൈമാസ പാസ് അവതരിപ്പിച്ച് കൊച്ചി മെട്രോ. ജൂലൈ 1 മുതല്‍ പാസുകള്‍ പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥി സംഘടനകള്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ നിരന്തര അഭ്യര്‍ത്ഥനപ്രകാരം കൊച്ചി മെട്രോ വിദ്യാര്‍ത്ഥികള്‍ക്കായി 1100 രൂപയുടെ പ്രതിമാസ യാത്രാ പാസ് അവതരിപ്പിച്ചു. ഏതു സ്റ്റേഷനില്‍ നിന്നും ഏതു സ്റ്റേഷനിലേക്കും പരമാവധി 50 യാത്രകള്‍ ചെയ്യാം.’ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്ര അനുവദിക്കണം എന്ന വിവിധ മേഖലകളിലുള്ളവരുടെ നിരന്തര അഭ്യര്‍ത്ഥന ഉള്‍പ്പെടെ വിവിധ വശങ്ങള്‍ പരിശോധിച്ചാണ് പുതിയ പാസ് അവതരിപ്പിച്ചിരിക്കുന്നത്. ശരാശരി ടിക്കറ്റ്…
Read More » -
News
250 കിലോമീറ്റര്‍ നീണ്ട ജലപാത;’കൊച്ചി വാട്ടര്‍മെട്രോ’ മുംബൈയിലേക്ക്
രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ (water metro) സംവിധാനമായ കൊച്ചി വാട്ടര്‍ മെട്രോ മറ്റ് സംസ്ഥാനങ്ങളിലേക്കും. കൊച്ചി മാതൃകയില്‍ മുബൈയില്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കാനായി നടത്തിയ സാധ്യത പഠന റിപ്പോര്‍ട്ട്, മഹാരാഷ്ട്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. മുബൈ മെട്രോപൊളിറ്റന്‍ പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തി വയ് തര്‍ണ, വസായ്, മനോരി, താനേ, പനവേല്‍, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍മെട്രോ സര്‍വ്വീസ് തുടങ്ങുന്നതിനുള്ള സാധ്യത പഠന റിപ്പോര്‍ട്ടാണ് കൈമാറിയത്. സാധ്യത പഠന റിപ്പോര്‍ട്ട് കെഎംആര്‍എല്ലിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗം മഹാരാഷ്ട്ര തുറമുഖ, ഷിപ്പിങ് വകുപ്പ മന്ത്രി നിഥീഷ്…
Read More » -
News
യാത്രയ്ക്ക് പുറമേ ഇനി സാധനങ്ങളും കൊണ്ടുപോകും; ചരക്ക് ഗതാഗതം കൂടി ആരംഭിക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ
നിലവിലുള്ള യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ലഘു ചരക്ക് ഗതാഗതം കൂടി ആരംഭിച്ച് വരുമാനം കൂട്ടാന്‍ ആലോചിച്ച് കൊച്ചി മെട്രോ. സമ്മിശ്ര ഗതാഗത പ്രവര്‍ത്തനം കൈവരിക്കുന്നതിനായി സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കാന്‍ കൊച്ചി മെട്രോ നീക്കം ആരംഭിച്ചിട്ടുണ്ട്. കൊച്ചി മെട്രോ ലഘു ചരക്ക് ഗതാഗതം ആരംഭിച്ചാല്‍ നഗരത്തിലുള്ള ചെറുകിട ബിസിനസുകാര്‍, കച്ചവടക്കാര്‍, എന്നിവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ചെറുകിട ബിസിനസുകാര്‍, കച്ചവടക്കാര്‍ എന്നിവര്‍ക്ക് നഗരത്തിലുടനീളം ഉല്‍പ്പന്നങ്ങള്‍ തടസ്സമില്ലാതെ കൊണ്ടുപോകാന്‍ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ ചരക്ക് ഗതാഗതത്തിന് ഇപ്പോഴും പ്രധാനമായി റോഡിനെയാണ് ആശ്രയിക്കുന്നത്. വായു…
Read More »