kochi metro

  • News

    ടിക്കറ്റ് നിരക്കില്‍ 33 ശതമാനം ഇളവ്; വിദ്യാര്‍ഥികള്‍ക്കായി പാസ് അവതരിപ്പിച്ച് കൊച്ചി മെട്രോ

    വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ പ്രതിമാസ, ത്രൈമാസ പാസ് അവതരിപ്പിച്ച് കൊച്ചി മെട്രോ. ജൂലൈ 1 മുതല്‍ പാസുകള്‍ പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥി സംഘടനകള്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ നിരന്തര അഭ്യര്‍ത്ഥനപ്രകാരം കൊച്ചി മെട്രോ വിദ്യാര്‍ത്ഥികള്‍ക്കായി 1100 രൂപയുടെ പ്രതിമാസ യാത്രാ പാസ് അവതരിപ്പിച്ചു. ഏതു സ്റ്റേഷനില്‍ നിന്നും ഏതു സ്റ്റേഷനിലേക്കും പരമാവധി 50 യാത്രകള്‍ ചെയ്യാം.’ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്ര അനുവദിക്കണം എന്ന വിവിധ മേഖലകളിലുള്ളവരുടെ നിരന്തര അഭ്യര്‍ത്ഥന ഉള്‍പ്പെടെ വിവിധ വശങ്ങള്‍ പരിശോധിച്ചാണ് പുതിയ പാസ് അവതരിപ്പിച്ചിരിക്കുന്നത്. ശരാശരി ടിക്കറ്റ്…

    Read More »
  • News

    250 കിലോമീറ്റര്‍ നീണ്ട ജലപാത;’കൊച്ചി വാട്ടര്‍മെട്രോ’ മുംബൈയിലേക്ക്

    രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ (water metro) സംവിധാനമായ കൊച്ചി വാട്ടര്‍ മെട്രോ മറ്റ് സംസ്ഥാനങ്ങളിലേക്കും. കൊച്ചി മാതൃകയില്‍ മുബൈയില്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കാനായി നടത്തിയ സാധ്യത പഠന റിപ്പോര്‍ട്ട്, മഹാരാഷ്ട്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. മുബൈ മെട്രോപൊളിറ്റന്‍ പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തി വയ് തര്‍ണ, വസായ്, മനോരി, താനേ, പനവേല്‍, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍മെട്രോ സര്‍വ്വീസ് തുടങ്ങുന്നതിനുള്ള സാധ്യത പഠന റിപ്പോര്‍ട്ടാണ് കൈമാറിയത്. സാധ്യത പഠന റിപ്പോര്‍ട്ട് കെഎംആര്‍എല്ലിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗം മഹാരാഷ്ട്ര തുറമുഖ, ഷിപ്പിങ് വകുപ്പ മന്ത്രി നിഥീഷ്…

    Read More »
  • News

    യാത്രയ്ക്ക് പുറമേ ഇനി സാധനങ്ങളും കൊണ്ടുപോകും; ചരക്ക് ഗതാഗതം കൂടി ആരംഭിക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ

    നിലവിലുള്ള യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ലഘു ചരക്ക് ഗതാഗതം കൂടി ആരംഭിച്ച് വരുമാനം കൂട്ടാന്‍ ആലോചിച്ച് കൊച്ചി മെട്രോ. സമ്മിശ്ര ഗതാഗത പ്രവര്‍ത്തനം കൈവരിക്കുന്നതിനായി സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കാന്‍ കൊച്ചി മെട്രോ നീക്കം ആരംഭിച്ചിട്ടുണ്ട്. കൊച്ചി മെട്രോ ലഘു ചരക്ക് ഗതാഗതം ആരംഭിച്ചാല്‍ നഗരത്തിലുള്ള ചെറുകിട ബിസിനസുകാര്‍, കച്ചവടക്കാര്‍, എന്നിവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ചെറുകിട ബിസിനസുകാര്‍, കച്ചവടക്കാര്‍ എന്നിവര്‍ക്ക് നഗരത്തിലുടനീളം ഉല്‍പ്പന്നങ്ങള്‍ തടസ്സമില്ലാതെ കൊണ്ടുപോകാന്‍ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ ചരക്ക് ഗതാഗതത്തിന് ഇപ്പോഴും പ്രധാനമായി റോഡിനെയാണ് ആശ്രയിക്കുന്നത്. വായു…

    Read More »
Back to top button