Kochi
-
News
കൊച്ചിയിൽ കൊടുംക്രൂരത; അയൽവാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു
കൊച്ചി വടുതലയിൽ കൊടുംക്രൂരത. അയൽവാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു. അതിർത്തി തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സൂചന. ക്രിസ്റ്റഫർ, ഭാര്യ മേരികുട്ടി എന്നിവരെയാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. വില്യം എന്നയാൾ തൂങ്ങി മരിച്ചു. സ്കൂട്ടറിൽ വരുന്നതിനിടെ ദമ്പതികളെ തടഞ്ഞുനിർത്തി തലയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഇരുവരെയും ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികളെ തീ കൊളുത്തിയ ശേഷം വീട്ടിൽ പോയി വില്യം തൂങ്ങി മരിക്കുകയായിരുന്നു. പൊള്ളലേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നാളുകളായി ഇവർ തമ്മിൽ തർക്കവും വാക്കേറ്റവും ഉണ്ടായിരുന്നു.
Read More » -
News
ഷവര്‍മയും ഷവായയും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ, കൊച്ചിയിലെ ഹോട്ടല്‍ അടപ്പിച്ചു
എറണാകുളത്ത് ഭക്ഷ്യവിഷബാധ. കൊച്ചി രവിപുരത്ത് ഷവര്‍മ്മയും ഷവായയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയുണ്ടായത്. ഇരിങ്ങാലക്കുട സ്വദേശികളായ ആന്‍ മരിയ (23), ജിപ്സണ്‍ ഷാജന്‍ (22), ആല്‍ബിന്‍ (25) എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് രവിപുരത്തെ റിയല്‍ അറേബ്യ ഹോട്ടല്‍ കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അടപ്പിച്ചു. ഈ മാസം 16 നാണ് ഇവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. അങ്കമാലിയില്‍ ജോലി ചെയ്യുന്ന ഇവര്‍ കമ്പനി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയത്. ചിക്കന്‍ ഷവര്‍മയും ഷവായിയും കഴിച്ച ഇവര്‍ക്ക് വൈകീട്ടോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദ്ദിയും പനിയും വയറിളക്കവും പിടിപെട്ട ഇവര്‍ കൊച്ചിയിലെ ഒരു…
Read More » -
News
മൂവാറ്റുപുഴയില്‍ എസ് ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതികളുടെ സുഹൃത്തുക്കൾ കസ്റ്റഡിയില്‍
മൂവാറ്റുപുഴയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതികളുടെ രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയില്‍. കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഇ എം മുഹമ്മദിനെ അപായപ്പെടുത്താന്‍ ശ്രമിച്ചവരുടെ രണ്ട് സുഹൃത്തുക്കളെയാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തത്. തൊടുപുഴയില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. പ്രതികൾ തൊടുപുഴ വെങ്ങല്ലൂർ സ്വദേശികൾ എന്നാണ് സൂചന. കദളിക്കാട് വെച്ച് ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വാഹന പരിശോധനയില്‍ നിന്ന് കടന്നുകളയാന്‍ ശ്രമിച്ച കാര്‍ യാത്രക്കാര്‍…
Read More » -
News
മത്സരയോട്ടം; കൊച്ചിയിൽ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി
കൊച്ചിയിൽ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി.കാക്കനാട്- ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന അൽഫിസ ബസിന്റെ ഫിറ്റ്നസ് ആണ് റദ്ദാക്കിയത്. മത്സരയോട്ടത്തെ തുടർന്നാണ് നടപടി. മത്സരയോട്ടത്തിനിടെ മറ്റൊരു ബസ്സിനെ അമിതവേഗത്തിൽ മറികടന്ന് അപകടമുണ്ടാക്കിയതിനാണ് നടപടി. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ അപകടമുണ്ടാക്കിയ ബസ്സിന് വേഗപ്പൂട്ടില്ലെന്നും ഗിയർ ലിവർ തകരാറിലായിരുന്നു എന്നും കണ്ടെത്തി. ഇതോടെയാണ് എറണാകുളം ആർടിഒ നടപടി സ്വീകരിച്ചത്. അതേസമയം മഴക്കാലത്ത് ഡ്രൈവിംഗിനിടെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് എംവിഡി മുന്നറിയിപ്പ് നൽകി.
Read More » -
News
രണ്ട് കോടി കൈക്കൂലി വാങ്ങി; കൊച്ചിയിലെ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ കേസ്
കേസ് ഒതുക്കാന്‍ രണ്ട് കോടി കൈക്കൂലി വാങ്ങിയ കേസില്‍ കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി നല്‍കിയ പരാതിയിലാണ് കേസ്. ഇന്നലെ പിടിയിലായ തമ്മനം സ്വദേശി വിത്സണ്‍, രാജസ്ഥാന്‍ സ്വദേശി മുകേഷ് മുരളി എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഉന്നത ഇ ഡി ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്ത് വിജിലന്‍സ് കേസ് എടുക്കുന്നത്. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കി തീര്‍ക്കാന്‍ വേണ്ടി രണ്ട്…
Read More » -
News
ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി റിതു ജയനെതിരെ കാപ്പ ചുമത്തി
പറവൂര്‍ ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ കൂട്ടക്കൊലക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി. ചേന്ദമംഗലം കിഴക്കുംപുറം പേരേപ്പാടം ഭാഗത്ത് കണിയാംപറമ്പില്‍ വീട്ടില്‍ റിതു ജയനെ(27)തിരെയാണ് കാപ്പ ചുമത്തിയത്. റൂറല്‍ ജില്ലാ പൊലീസ് മേധാവി എം ഹേമലത സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷാണ് ഉത്തരവിട്ടത്. വടക്കേക്കര, നോര്‍ത്ത് പറവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകം, ദേഹോപദ്രവം തുടങ്ങിയ കേസുകളിലെ പ്രതിയാണ് റിതു ജയന്‍. ചേന്ദമംഗലം പേരേപ്പാടം ഭാഗത്ത് ഇയാളുടെ അയല്‍വാസികളുടെ വീട്ടില്‍ അതിക്രമിച്ച് കയറി വേണു, വേണുവിന്റെ ഭാര്യ ഉഷ, ഇവരുടെ…
Read More » -
News
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രി പി പ്രസാദ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെയുള്ളവർ വിമാനത്താവളത്തിലെത്തിയിരുന്നു. ഹൈബി ഈഡൻ എംപി, അൻവർ സാദത്ത്, മുഹമ്മദ് ഷിയാസ് എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു. നെടുമ്പാശേരിയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം റിനൈ മെഡിസിറ്റിയിലെ മോർച്ചറിയിലേക്ക് മാറ്റും. മറ്റന്നാള് രാവിലെ ഏഴ് മണി മുതല് 9 മണി വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്ക്കില് പൊതുദര്‍ശനം. തുടര്ന്ന് 9.30ന് വീട്ടിലും…
Read More » -
Kerala
മാർക്കറ്റിങ് കമ്പനിയിലെ തൊഴിൽ പീഡനം: ലേബർ ഓഫീസറോട് റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി
ഹിന്ദുസ്ഥാന് പവർ ലിങ്ക്സ് കമ്പനിയിലെ തൊഴില് പീഡനത്തില് നടപടി സ്വീകരിക്കുമെന്ന് തൊഴില് വകുപ്പ് മന്ത്രി വി ശിവന്കുട്ടി. ഒരു സ്ഥലത്തും നടക്കാന് പാടില്ലാത്ത സംഭവമാണിതെന്നും ശിവന്കുട്ടി പറഞ്ഞു. വാര്ത്തകളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും ഇനി ഇത്തരം പീഡനങ്ങള് ആവര്ത്തിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. ‘ശക്തമായ തൊഴില് നിയമങ്ങള് നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു തരത്തിലുള്ള തൊഴില് പീഡനവും അനുവദിക്കില്ല. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് എറണാകുളം ലേബര് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റ് നടപടികളിലേക്ക് കടക്കും. ഇത്തരം കാര്യങ്ങള് അംഗീകരിച്ച് മുന്നോട്ട് പോകില്ല. ഇത്തരത്തില്…
Read More » -
Kerala
കൊച്ചിയില് അര്ധരാത്രി മിന്നല് പരിശോധന; ലഹരി ഉപയോഗിച്ചവര് അടക്കം 300 പേര് പിടിയില്, മദ്യപിച്ച് വാഹനമോടിച്ച 193 പേരും കുടുങ്ങി
കൊച്ചി: മയക്കുമരുന്ന് ഉപയോഗം തടയാന് ലക്ഷ്യമിട്ട് കൊച്ചി നഗരത്തില് അര്ധരാത്രിയില് പൊലീസിന്റെ മിന്നല് പരിശോധന. ലഹരി കടത്തിയവരും ഉപയോഗിച്ചവരും അടക്കം 300 പേരെ പൊലീസ് പിടികൂടി. എംഡിഎംഎയും ഹഷീഷ് ഓയിലും അടക്കമാണ് പിടിച്ചെടുത്തത്. മിന്നല് പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 193 പേരും കുടുങ്ങി. മിന്നല് പരിശോധന രാത്രി മുതല് പുലര്ച്ചെ വരെ നീണ്ടു. ലഹരിമരുന്നിന്റെ ഉപയോഗം കൂടുന്നു എന്നും യുവാക്കള് ഇതിന് അടിപ്പെടുന്നുവെന്നുമുള്ള റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തിലാണ് കൊച്ചി നഗരത്തില് സിറ്റി പൊലീസ് പരിശോധന കര്ശനമാക്കിയത്. വാരാന്ത്യത്തില് യുവാക്കള് നഗരത്തിന്റെ പല പ്രദേശങ്ങളിലും തമ്പടിക്കുന്നതായും അവിടെ…
Read More »