knife

  • News

    കുടുംബപ്രശ്നം; തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയനെ കത്തികൊണ്ട് കുത്തി ജ്യേഷ്ഠൻ

    തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയനെ കത്തികൊണ്ട് കുത്തി ജ്യേഷ്ഠൻ. ഉച്ചക്കട സ്വദേശി ഗാംഗുലിക്കാണ് കുത്തേറ്റത്. ജ്യേഷ്ഠൻ രാഹുലാണ് ഗാംഗുലിയെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ രാഹുൽ സംഭവത്തിനുശേഷം ഒളിവിലാണ്. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നമാണ് കത്തികുത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നി​ഗമനം. കുത്തേറ്റ ഗാംഗുലിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുലും ​ഗാം​ഗുലിയും ഓട്ടോ ഡ്രൈവർമാരാണ്. ഒളിവിൽ പോയ പ്രതി രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.

    Read More »
Back to top button