kill wife

  • News

    ‘ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല’; ഫറോക്കില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

    ഫറോക്കിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു.ഫറോക് അണ്ടിക്കാടൻ കുഴിയിൽ മുനീറയാണ് മരിച്ചത്.കേസിൽ ഭര്‍ത്താവ് അബ്ദുൽ ജബ്ബാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ലഹരിക്കടിമയാണ് പ്രതി അബ്ദുള്‍ ജബ്ബാറെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ലഹരി വാങ്ങാന്‍ ഇയാള്‍ ഭാര്യയോട് പണം ചോദിച്ചെന്ന് തരില്ലെന്ന് പറഞ്ഞപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.കൊടുവാളുകൊണ്ട് കഴുത്തിനടക്കമാണ് മുനീറയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മുനീറ് മരിച്ചത്. ആറും എട്ടും വയസുള്ള പെണ്‍കുട്ടിയാണ് ഇരുവര്‍ക്കും. മുനീറ ജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്.

    Read More »
Back to top button