keralam
-
News
‘പ്രിയദർശിനി നഷ്ടമുണ്ടാക്കി’; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്
സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. സമര പ്രഖ്യാപനം ഉടൻ കൊച്ചിയിൽ ഉണ്ടാകുമെന്ന് ഉടമകളുടെ സംഘടനകൾ അറിയിച്ചു. പ്രിയദർശിനി പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസേഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആറ് സംഘടനകൾ അടങ്ങുന്ന സംയുക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. അതേസമയം, കേരള ബസ് ട്രാൻസ്പോർട്ട് ഫെഡറേഷൻ ഈ പണിമുടക്ക് സമരത്തിൽ പങ്കാളികളാകില്ല. പ്രിയദർശിനി നഷ്ടം മറികടക്കാൻ ബസ് ഉടമകൾക്ക് ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ബസ് ചാർജ് മിനിമം 20 രൂപയാക്കണമെന്നും വിദ്യാർത്ഥി കൺസഷൻ 10 രൂപയാക്കണമെന്നുമാണ്…
Read More » -
Kerala
നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്യു സംഘർഷം; കെഎസ്യു ജില്ലാ പ്രസിഡന്റടക്കം 20 പേർക്കെതിരെ കേസ്
കണ്ണൂർ കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്യു സംഘർഷത്തിൽ കെഎസ്യു പ്രവർത്തകർക്കെതിരെയും കേസ്. എസ്എഫ്ഐ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിനെ ഉൾപ്പെടെ 20 പേരെയാണ് കേസിൽ പ്രതിചേർത്തത്. ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നാണ് എഫ്ഐആറിലെ ആരോപണം. സംഭവത്തിൽ ഇരു വിദ്യാർഥി സംഘടനകളുടെയും പ്രവർത്തകർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.
Read More » -
News
സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങി
സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. പേരുമാറ്റവുമായി ബന്ധപ്പെട്ട നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കുന്നതിനുള്ള അന്തിമ നടപടിക്രമങ്ങൾ പൂർത്തിയായി. ഇതുസംബന്ധിച്ച വിജ്ഞാപനം തിരുവോണത്തിന്റെ തലേന്നാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്രത്തെ സമീപിച്ചിരുന്നു. നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തിന് കൈമാറിയതിന് പിന്നാലെയാണ് ഭരണഘടനാപരമായ നടപടികൾ പുരോഗമിച്ചത്. പേരുമാറ്റത്തിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിക്കുകയും ഇതുസംബന്ധിച്ച നിയമനടപടികൾ പൂർത്തിയാക്കുകയും ചെയ്തതോടെയാണ്…
Read More » -
News
കൊച്ചി മെട്രോയുടെ പേര് മാറ്റരുത്, ‘കേരളം മെട്രോ’ എന്ന പുനര്നാമകരണം വിചിത്രം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഹൈബി ഈഡന്
കൊച്ചി മെട്രോ റെയില് ലിമിറ്റഡിന്റെ പേര് ‘കേരളം മെട്രോ’ റെയില് ലിമിറ്റഡ് എന്ന് പുനര്നാമകരണം ചെയ്യണമെന്ന കെഎംആര്എല് എംഡിയുടെ ശുപാര്ശ തളളണമെന്ന് എറണാകുളം എംപി ഹൈബി ഈഡന്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈബി ഈഡന് മുഖ്യമന്ത്രിക്ക് കത്തയച്ചു. പേരുമാറ്റുകയെന്നത് വിചിത്രമായ കാര്യമാണെന്നും അഭിപ്രായ ഐക്യമില്ലാതെ തിടുക്കത്തില് തീരുമാനമെടുക്കരുതെന്നും ഹൈബി മുഖ്യമന്ത്രിക്കയച്ച കത്തില് പറയുന്നു. മറ്റു പദ്ധതികള്ക്ക് കൊച്ചി മെട്രോയുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താം. മറ്റു മെട്രോ പദ്ധതികള്ക്ക് എന്തു പേരിടണം എന്ന് പദ്ധതി പൂര്ത്തിയാകുന്ന വേളയില് ആലോചിക്കേണ്ട കാര്യമാണ്. കൊച്ചി മെട്രോയുടെ പേരുമാറ്റുന്ന കാര്യത്തില് എടുത്തുചാടി തീരുമാനം…
Read More » -
News
കേരളം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ഔദ്യോഗിക രേഖകളില് ഇനി ‘കേരളം’
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള ‘കേരള (പേരുമാറ്റ) ബിൽ 2026’ന് (Kerala Alteration of Name Bill, 2026) രാഷ്ട്രപതി ദ്രൗപദി മുർമു ഔദ്യോഗികമായി അംഗീകാരം നൽകി. ഇതോടെ ഭരണഘടനാപരമായിത്തന്നെ സംസ്ഥാനത്തിന്റെ പേരുമാറ്റം നിയമപരമായി പ്രാബല്യത്തിൽ വരികയാണ്. 2024 ജൂണിൽ കേരള നിയമസഭ പാസാക്കി കേന്ദ്രത്തിന് അയച്ച പ്രമേയമാണ് ഇപ്പോൾ പൂർണമായും യാഥാർഥ്യമായിരിക്കുന്നത്. ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ ഭാഗമായി, സംസ്ഥാനത്തിന്റെ പ്രതികരണത്തിനായി രാഷ്ട്രപതി ഈ നിർദേശം ആദ്യം നിയമസഭയ്ക്ക് തിരിച്ചയച്ചിരുന്നു. തുടർന്ന് നിയമസഭ ഐകകണ്ഠ്യേന ബില്ലിനെ അനുകൂലിച്ച്…
Read More » -
News
കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെവിജ്ഞാപനം ഇന്ന്; രാഷ്ട്രീയ പാർട്ടികളുടെ യോഗം വൈകീട്ട്
കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. കേരളത്തിന് പുറമെ, അസം, പുതുച്ചേരി എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഇന്ന് പുറപ്പെടുവിക്കും. നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. അതിനിടെ, സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കും. വൈകീട്ട് മൂന്നുമണിക്കാണ് യോഗം. മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റു തെരഞ്ഞെടുപ്പ് മാര്ഗനിര്ദേശങ്ങളും യോഗത്തില് വ്യക്തമാക്കും. തെരഞ്ഞെടുപ്പിന് സംസ്ഥാനം എല്ലാ തരത്തിലും സജ്ജമാണെന്ന് ചീഫ് ഇലക്ടറല് ഓഫീസര് രത്തന് യു ഖേല്ക്കര് അറിയിച്ചു. കേരളത്തിലെ പൊതുജനങ്ങള്ക്കുള്ള മാര്ഗനിര്ദേശങ്ങളും യോഗത്തില്…
Read More »