kerala
-
News
കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കോതമംഗലത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ്. മുഖ്യമന്ത്രിക്കും,സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു. കേരള പൊലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ എന്നാണ് കുടുംബത്തിന്റെ ആരോപണം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ മതതീവ്രവാദ ഭീകര സംഘടനകളുടെ പങ്കാളിത്തം ഉള്ളതായി സംശയിക്കുന്നതായി കുടുംബം വ്യക്തമാക്കി. മകള്‍ ആത്മഹത്യ ചെയ്തത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ശ്രമമായി. എന്‍ഐഎക്ക് കേസ് കൈമാറാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മകള്‍ കോളജില്‍ പഠിക്കുന്ന സമയം റമീസുമായി പരിചയത്തിലായെന്നും പിന്നീട് വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ ശാരീരികമായ പീഡനം തടങ്കല്‍, മാനസിക സമ്മര്‍ദം എന്നിവയ്ക്ക് വിധേയയായെന്നും കത്തില്‍…
Read More » -
News
നിലമ്പൂര്‍-കോട്ടയം, നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസുകളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിച്ചു
നിലമ്പൂര്‍-കോട്ടയം, നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസുകളില്‍ 2 സെക്കന്‍ഡ് സിറ്റിങ് കോച്ചുകള്‍ കൂടി അനുവദിച്ചു. കോട്ടയം-കൊല്ലം പാസഞ്ചര്‍, കൊല്ലം-ആലപ്പുഴ പാസഞ്ചര്‍, ആലപ്പുഴ-കൊല്ലം പാസഞ്ചര്‍, കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍, തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവയിലും കുടുതല്‍ കോച്ചുകള്‍ അനുവദിക്കും. നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസില്‍ 15 മുതലും കോട്ടയം-നിലമ്പൂര്‍, നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസുകളില്‍ 16 മുതലും മറ്റു ട്രെയിനുകളില്‍ 17 മുതലും അധിക കോച്ചുകള്‍ ഉണ്ടായിരിക്കും. ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ തിരക്ക് പരിഗണിച്ച് ട്രെയിനില്‍ 2 റിസര്‍വ്ഡ് സെക്കന്‍ഡ് സിറ്റിങ് കോച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ പ്രിയങ്ക ഗാന്ധി, ഇടി മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍, പിവി…
Read More » -
Business
സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 760 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 9375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. രണ്ടുദിവസത്തിനിടെ പവന് 760 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം 23ന് 75000 കടന്ന് കുതിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവിലയാണ് പിന്നീട്…
Read More » -
News
‘കേരളം കൂടെ നിന്നു, കൂടെയുള്ളവര്‍ വെള്ളി നാണയങ്ങള്‍ക്ക് വേണ്ടി പിന്നില്‍ നിന്നും കുത്തി’; തുറന്നടിച്ച് ഡോ. ഹാരിസ്
കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവര്‍ത്തകര്‍ തന്നെ ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോള്‍ ലോകം കൂടെനിന്നു. എന്നാല്‍ ചിലര്‍ ഡോക്ടര്‍മാരുടെ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു. വെള്ളിനാണയങ്ങള്‍ക്ക് വേണ്ടി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചവരുണ്ടെന്നും ഡോ. ഹാരിസ് തുറന്നടിച്ചു. സഹപ്രവര്‍ത്തകനെ ജയിലില്‍ അയക്കാന്‍ വ്യഗ്രതയുണ്ടായി. കാലം അവര്‍ക്കെല്ലാം മാപ്പ് നല്‍കട്ടെ എന്നും കെജിഎംസിറ്റിഎ ഗ്രൂപ്പിലെ സന്ദേശത്തില്‍ ഡോ. ഹാരിസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി കാണുന്നവരും, ഒപ്പം പഠിച്ചവരും ഒപ്പം പഠിച്ചവരും ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍. എന്തായാലും പിന്നില്‍…
Read More » -
News
കയർപിരി തൊഴിലാളികളുടെ ദിവസക്കൂലി 350 ൽ നിന്ന് 400 ആക്കി വർധിപ്പിച്ചു
കയർപിരി തൊഴിലാളികളുടെ ദിവസക്കൂലി 350 ൽ നിന്ന് 400 ആക്കി വർധിപ്പിച്ചു. നിലവിൽ കയർപിരി സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഒരു കിലോ കയറിന് 3.5 മുതൽ 6.5 രൂപ വരെ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ പരമ്പരാഗത ഇ-റാട്ടിൽ പ്രവർത്തിക്കുന്ന കയർ പിരി തൊഴിലാളികളുടെ ദിവസക്കൂലി വർധിപ്പിച്ച വിവരം മന്ത്രി പി രാജീവ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കേരളത്തിൻ്റെ പ്രധാന പരമ്പരാഗത വ്യവസായങ്ങളിലൊന്നാണ് കയർ. കയർ വ്യവസായത്തെ കൂടുതൽ ശക്തിയോടെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. ഈ കൂലി നൽകുന്നതിനായി 3.5 കോടി…
Read More » -
News
കോഴിക്കോട്ടെ സഹോദരിമാരുടെ മരണം കൊലപാതകം; സഹോദരനെ കാണാനില്ല
വാടകവീട്ടില്‍ രണ്ട് സഹോദരിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സഹോദരിമാരുടെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൂഴിക്കല്‍ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്‌ലോറിക്കല്‍ റോഡിലെ വാടകവീട്ടിലായിരുന്നു സംഭവം. ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരന്‍ പ്രമോദിനെ കാണാനില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ പ്രമോദ് സഹോദരിമാര്‍ മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തിനെയും വിളിച്ചറിയിച്ചിരുന്നു. ഇതനുസരിച്ച് ബന്ധുക്കള്‍…
Read More » -
News
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല: കായികമന്ത്രി
മലപ്പുറം: ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ വ്യക്തമാക്കി. ടീമിനെ എത്തിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സറാണെന്നും, ആവശ്യമായ മുഴുവന്‍ ചെലവും സ്‌പോണ്‍സര്‍ വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പെയിനിലേക്ക് പോയതിന് 13 ലക്ഷം രൂപ ചെലവഴിച്ചെന്ന ആരോപണത്തിനും മന്ത്രി മറുപടി നല്‍കി. സ്‌പെയിനില്‍ മാത്രമല്ല പോയത്; ഓസ്ട്രേലിയ, ക്യൂബ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി കായിക വികസനത്തിനായി കരാറുകള്‍ ഉണ്ടാക്കാനാണ്…
Read More » -
News
സെബാസ്റ്റ്യൻ്റെ കാറില്‍ കത്തിയും ചുറ്റികയും ഡീസല്‍ കന്നാസും; പള്ളിപ്പുറം തിരോധാനക്കേസില്‍ നിര്‍ണായക തെളിവുകള്‍
കോട്ടയം പള്ളിപ്പുറത്തെ നാലു സ്ത്രീകളുടെ തിരോധാനക്കേസ് പ്രതി സെബാസ്റ്റ്യൻ്റെ കാറിൽ നിന്ന് കത്തിയും ചുറ്റികയും ഡീസൽ കന്നാസും കണ്ടെത്തി. ഏറ്റുമാനൂർ വെട്ടിമുകളിലെ സെബാസ്റ്റ്യൻ്റെ ഭാര്യാ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് സംഘം വാഹനം പരിശോധിച്ചു. ഈ വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനക്കായി അയക്കും.ജെയ്നമ്മ, ബിന്ദു പത്മനാഭന്‍,സിന്ധു,ആയിഷ എന്നിവരുടെ തിരോധാനക്കേസിലാണ് നിര്‍ണായ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. കസ്റ്റഡിയിലുള്ള പ്രതി സെബാസ്റ്റ്യനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. പ്രതിയെ ഈ മാസം 12 വരെ ഏറ്റുമാനൂർ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു. പള്ളിപ്പുറത്തെ…
Read More » -
News
സ്വർണവില കുത്തനെ ഉയർന്നു; ഈ മാസത്തെ കൂടിയ നിരക്കിൽ
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 75200 യാണ് സംസ്ഥാനത്തെ വില. ഇന്നലെ 75040 രൂപയായിരുന്നു. ഇന്ന് മാത്രം പവന് 160 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 9400 രൂപയാണ് വില. ഇന്നലെ പവന് 80 രൂപ വർധിച്ചിരുന്നു. വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണ്ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണ്ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ…
Read More » -
News
സര്‍വകലാശാലാ ഫണ്ട് ഉപയോഗിച്ച് അഭിഭാഷകയെ നിയോഗിച്ചു; പുതിയ ഉത്തരവുമായി കേരള വി സി
രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കാനിരിക്കെ പുതിയ ഉത്തരവുമായി കേരള സര്‍വ്വകലാശാല താത്കാലിക വി സി മോഹനന്‍ കുന്നുമ്മല്‍. വി സിക്കും രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പനും അഭിഭാഷകയെ നിയോഗിച്ചാണ് ഉത്തരവിറക്കിയത്. രജിസ്ട്രാര്‍ നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കാനാണ് സര്‍വ്വകലാശാലാ ഫണ്ടില്‍ നിന്നും അഭിഭാഷകയെ വെച്ചത്. നിലവില്‍ മിനി കാപ്പന്‍ ഹര്‍ജിയില്‍ കക്ഷി അല്ല എന്നിരിക്കെയാണ് വി സിയുടെ നടപടി. അഭിഭാഷകയെ വെക്കാന്‍ സര്‍വ്വകലാശാലയുടെ ഫണ്ട് ഉപയോഗിക്കുന്നതിനായാണ് വി സി ഉത്തരവിറക്കിയത്. അഡ്വ. ഗിരിജ ഗോപാല്‍ ആണ്…
Read More »