kerala
-
News
282 പേർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; സ്വാതന്ത്ര്യദിനത്തിൽ പട്ടിക പുറത്തുവിട്ടത് വൈകി
ഏറെ വൈകി മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക പുറത്തിറങ്ങി. വിവിധ സേനകളിലായി സ്തുത്യർഹസേവനം കാഴ്ചവെച്ച 282 പേർക്കാണ് മെഡൽ. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപനമില്ലാത്ത വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി ഇടപെട്ട് നടപടികൾ പൂർത്തിയാക്കാൻ നിർദേശിച്ചത്. സേനാംഗങ്ങളുടെ മികച്ച സേവനത്തിന് സംസ്ഥാനം നൽകുന്ന ബഹുമതിയാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. പതിവായി സ്വാതന്ത്ര്യദിന തലേന്നാണ് മെഡൽ പ്രഖ്യാപിക്കുന്നത്. എന്നാൽ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണം ഇക്കുറി പട്ടിക വൈകുകയായിരുന്നു. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് രാവിലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ…
Read More » -
News
‘വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂ, അത് നേരത്തെയുള്ള നിലപാട്’; എം.വി ഗോവിന്ദൻ
വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള തങ്ങളുടെ നിലപാടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബാക്കിയുള്ള വരികൾ വർഗീയ ചുവയുള്ളത്. അത് മതനിരപേക്ഷതക്ക് വേണ്ടിയാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”മതനിരപേക്ഷതയ്ക്ക് വേണ്ടിയിട്ടാണ് അത്. ആ രീതി തന്നെ വേണം എന്ന് തന്നെയാണ് ഞങ്ങൾ ഇന്നലെവരെയും, ഇപ്പോഴും, ഈ നിമിഷം വരെയും ശക്തിയായിട്ട് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഈ ആവശ്യം ചില മേഖലയിലൊക്കെ നടപ്പിലാക്കാൻ വേണ്ടിയിട്ട് തയ്യാറാകുന്നു എന്നുള്ളത് സ്വാഭാവികമായിട്ടും സ്വാഗതം ചെയ്യപ്പെടേണ്ടുന്ന കാര്യം തന്നെയാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 80-ാം വാർഷിക…
Read More » -
News
മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല
മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരം ഒഴിവാക്കി. കാര്യപരിപാടികളിൽ ഉൾപ്പെടുത്തിയത് ദേശീയ ഗാനം മാത്രമാണ്. പതാക ഉയർത്തിയതിനു ശേഷം ദേശീയ ഗാനം ആലപിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ നടന്നത്. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനും അതിന് നേതൃത്വം നൽകുന്ന യുഡിഎഫിനും വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ സർക്കാരിന്റെ നയം എന്താണെന്ന് എല്ലാവർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം…
Read More » -
News
സ്വാതന്ത്ര്യദിനാഘോഷം: വന്ദേമാതരം ഒഴിവാക്കും; ദേശീയഗാനം മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ സംസ്ഥാനത്തെ സ്കൂളുകളിലും നാളെ വന്ദേമാതരം പാടില്ല. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം ഇറക്കിയ സർക്കുലർ അനുസരിച്ച് ദേശീയഗാനം പാടാനുള്ള നിർദ്ദേശമാണ് പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്ക് കൈമാറിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും മുഖ്യാതിഥികളാകുന്ന ആഘോഷ ചടങ്ങുകളിലും വന്ദേമാതരം ഉണ്ടാകില്ല. വന്ദേമാതര വിവാദത്തിൽ മുഖ്യമന്ത്രി സസ്പെൻസാണ് ഇട്ടത്. എങ്കിലും സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിലും സ്കൂളുകളിലും വന്ദേമാതരം നാളെ പാടില്ല. വന്ദേമാതരം മുഴുവനായും പാടണമെന്ന കേന്ദ്ര സാംസ്ക്കാരിക വകുപ്പ് നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി അയച്ച സർക്കുലറാണ് വൻവിവാദത്തിലായത്. സർക്കുലർ തിരുത്തിയില്ലെങ്കിലും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് പുറമെ സ്കൂളുകളിലും…
Read More » -
News
പ്രളയ പ്രതിരോധത്തിന് കേരള ഫ്‌ളഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്; ഐഐടി സംഘം പ്രാഥമിക റിപ്പോർട്ട് നൽകി
കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് (Kerala Flood Resilience Initiative) നടപ്പാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഐഐടികളിലെ വിദഗ്ധര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിനുതന്നെ മാതൃകയാകുന്ന വിധത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികച്ച പ്രളയ പ്രതിരോധ സംവിധാനം സംബന്ധിച്ച സമഗ്ര രൂപരേഖ ഐഐടി റൂര്‍ക്കി, ഐഐടി പാലക്കാട്, ഐഐഐടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തുണ്ടാകുന്ന തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുള്‍പൊട്ടല്‍,…
Read More » -
News
മദ്യശാലകളിൽ ‘ജവാൻ’ റമ്മിന്‍റെ വിൽപനയ്ക്ക് മുൻഗണന; കേരള ബിവറേജസ് കോർപറേഷന് സുപ്രിംകോടതിയുടെ നോട്ടീസ്
സംസ്ഥാനത്തെ മദ്യശാലകളിൽ ‘ജവാൻ’ റമ്മിന്‍റെ വിൽപനയ്ക്ക് മുൻഗണന നൽകിയ സർക്കാർ നടപടിയിൽ കേരള ബിവറേജസ് കോർപറേഷന് സുപ്രിംകോടതിയുടെ നോട്ടീസ്. ജവാന്‍റെ നിർമാതാക്കളായ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽ ലിമിറ്റഡിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. മദ്യനിർമാതാക്കളുടെ കോൺഫെഡറേഷൻ നൽകിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ നോട്ടീസ്. സർക്കാർ നടപടി ശരിവെച്ച കമ്പനി ട്രിബ്യൂണലിന്‍റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് ഈ അപ്പീൽ സുപ്രിംകോടതിയിലെത്തിയത്. നോട്ടീസ് ലഭിച്ച കക്ഷികൾ വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും ഈ വിഷയത്തിൽ കൂടുതൽ വാദം കേൾക്കലുകളിലേക്ക് കോടതി കടക്കുക.
Read More » -
News
കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി
തിരുവനന്തപുരം: മരണപ്പെട്ട കണ്ണൂർ മുൻ എഡിഎം കെ നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി. ഭക്ഷ്യസുരക്ഷാ ഓഫീസറായാണ് നിരഞ്ജനയ്ക്ക് നിയമനം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്. നവീൻ ബാബുവിന്റെ ഭാര്യ ഡി മഞ്ജുഷ, ആരോഗ്യമന്ത്രി കെ മുരളീധരൻ, പഴകുളം മധു എംഎൽഎ എന്നിവരും ഉത്തരവ് കൈമാറുന്ന സമയത്ത് എത്തിയിരുന്നു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിരഞ്ജനയ്ക്ക് യുഡിഎഫ് സർക്കാർ ആശ്രിത നിയമനം നൽകാൻ തീരുമാനിച്ചത്. 2024ൽ കണ്ണൂരിൽ…
Read More » -
News
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സർക്കാരിനും ഇഡിക്കും ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി!
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാരിനും എൻഫോഴ്‌സ്മെന്റ് ഡയറക്ടറടേറ്റിക്കും (ഇഡി) ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഒൻപതാംപ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാരും ഇഡിയും നൽകിയ ഹർജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. കേസിൽ മറ്റ് 24 പ്രതികൾക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഈ നിർണ്ണായക തീരുമാനം. മറ്റ് പ്രതികൾക്ക് ബാധകമാക്കിയ അതേ ജാമ്യവ്യവസ്ഥകൾ തന്നെയാണ് ഹരീഷ് കുമാറിനും ഹൈക്കോടതി ഏർപ്പെടുത്തിയിട്ടുള്ളത്. പ്രോസിക്യൂട്ടർ ഒത്തുകളിച്ചാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്നായിരുന്നു പ്രത്യേക…
Read More » -
News
മെസി വിവാദം: സർക്കാർ ഫയലുകളിൽ പലതും ലഭ്യമല്ല, പല കാര്യങ്ങളിലും അവ്യക്തതയെന്ന് മന്ത്രി ജനീഷ്
മെസി വിവാദത്തിൽ പല സർക്കാർ ഫയലുകളും ലഭ്യമല്ലെന്ന് കായിക മന്ത്രി ഒ ജെ ജനീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പോൺസർ പണം നൽകിയോ ഇല്ലയോ എന്നതല്ല വിഷയം. പരിപാടിക്കായി സ്വകാര്യ ഇവന്റ് മാനേജ്മെന്റിനെ തിരഞ്ഞെടുത്തതിലടക്കം പല കാര്യങ്ങളിലും വ്യക്തതക്കുറവുണ്ട്. അതെല്ലാം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. മെസി വിഷയത്തിൽ സർക്കാരിന് നഷ്ടപ്പെട്ട തുക ഈടാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം, മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച സംഭവത്തിൽ സ്പോൺസർക്ക് വേണ്ടി അന്നത്തെ സർക്കാർ ഇടപെട്ടതായുള്ള വിവരം പുറത്തുവന്നു. സ്പോൺസർക്ക് എഎഫ്എ ഈടാക്കിയ…
Read More » -
News
ജോൺ ബ്രിട്ടാസിനെതിരായ ‘ലുങ്കി വാല’ അധിക്ഷേപം, പരാമർശം നടത്തിയവർ വിഡ്ഢികൾ; രാജീവ് ചന്ദ്രശേഖർ
ജോൺ ബ്രിട്ടാസ് എംപിയെ ‘ലുങ്കി വാല’ എന്ന് അധിക്ഷേപിച്ച ആൾ വിഡ്ഢിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുൻപ് കോൺഗ്രസ് എം.പി ജയറാം രമേശും തന്നെ സമാനമായ രീതിയിൽ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാജ്യസഭയിൽ സംസാരിക്കുന്നതിനിടെ ബിജെപി അംഗം സുഷ്മിത ദേബ് ജോൺ ബ്രിട്ടാസിനെ ലുങ്കി വാല എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. ജയറാം രമേശ് തന്നെയും ലുങ്കി വാല എന്ന് വിളിച്ചിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹം ഒരു വിഡ്ഢിയായതുകൊണ്ടാണ് താന്‍ പ്രതികരിക്കാതിരുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ആര് എന്ത് കഴിക്കുന്നു, എന്ത്…
Read More »