kerala
-
News
ജാർഖണ്ഡിലെ വിദ്യാർത്ഥി സമരത്തിന് വിജയം; സർക്കാരും വിദ്യാർത്ഥികളും തമ്മിലുള്ള സമവായത്തെ സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി
ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും വിദ്യാർത്ഥികളും തമ്മിൽ സമവായത്തിലെത്തിയതിനെ സ്വാഗതം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി ഹേമന്ത് സോറനും ജാർഖണ്ഡ് സർക്കാരും വിദ്യാർത്ഥികളുമായി ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കണ്ടത് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികൾ ആത്മസംയമനം പാലിച്ചുകൊണ്ട് തങ്ങളുടെ അവകാശങ്ങൾ നേടിയെടുത്തെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുകയാണ് വേണ്ടതെന്നും, രാജ്യത്തെ ഓരോ വിദ്യാർത്ഥിക്കൊപ്പവും തങ്ങൾ നിലകൊള്ളുമെന്നും രാഹുൽ പറഞ്ഞു. കഠിനാധ്വാനത്തിന്റെ പൂർണ്ണഫലവും നിഷ്പക്ഷമായ മത്സരത്തിനുള്ള അവകാശവും ഉറപ്പാക്കാൻ നിലവിലുള്ള…
Read More » -
News
കടുത്ത പനി; ഗതാഗത മന്ത്രി സി.പി. ജോണിന്റെ ഓഗസ്റ്റ് 20 വരെയുള്ള പരിപാടികൾ റദ്ദാക്കി
കടുത്ത പനിയെ തുടർന്ന് ഗതാഗത മന്ത്രി സി.പി. ജോണിന്റെ ഓഗസ്റ്റ് 20 വരെയുള്ള ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മന്ത്രിക്ക് ഡോക്ടർമാർ സമ്പൂർണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. ഈ മാസം 20 വരെയുള്ള മന്ത്രിയുടെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മാറ്റിവെച്ച പരിപാടികളുടെ പുതിയ തീയതികൾ പിന്നീട് ഔദ്യോഗികമായി അറിയിക്കുന്നതാണെന്നും ഓഫീസ് വ്യക്തമാക്കി.
Read More » -
News
നിയമസഭാ കയ്യാങ്കളിക്കേസ്; സിപിഎമ്മിന് തിരിച്ചടി, യുഡിഎഫ് മുൻ എംഎൽഎമാരെ കുറ്റവിമുക്തരാക്കി ഹൈക്കോടതി
നിയമസഭാ കയ്യാങ്കളിക്കേസിൽ സിപിഎമ്മിന് തിരിച്ചടി നൽകി വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരായ കേസാണ് റദ്ദാക്കിയത്. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ യുഡിഎഫ് എംഎൽഎമാരായിരുന്ന ശിവദാസൻ നായർ, ഡൊമനിക് പ്രസന്റേഷൻ, എം എ വാഹിദ്, എ ടി ജോർജ് എന്നിവരായിരുന്നു പ്രതികൾ. 2015 മാർച്ച് 13നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു കയ്യാങ്കളി ഉണ്ടായത്. എൽഡിഎഫ്…
Read More » -
News
പെൻഷൻ വിതരണം നാളെ മുതൽ; കൊച്ചി ആമന്തുരുത്തിൽ ഷിപ് ബ്ലോക്ക് നിർമ്മാണത്തിന് സ്ഥലം
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നാളെമുതൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഈ മാസം 25-ാം തീയതിമുതൽ നൽകേണ്ട പെൻഷനാണ് നാളെമുതൽ നൽകിത്തുടങ്ങുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്നതിനായി 1105 കോടി രൂപ അനുവദിച്ചെന്നും വിഡി സതീശൻ പറഞ്ഞു. 59,0472 ഗുണഭോക്താക്കൾക്കായുള്ള സാമൂഹ്യസുരക്ഷാ പെൻഷനിൽ സംസ്ഥാനവിഹിതമായി 951.40 കോടി രൂപ അനുവദിച്ചെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. കൊച്ചി നഗരത്തിന് അടുത്തുള്ള ആമന്തുരുത്തിൽ കൊച്ചി ഷിപ്‌യാർഡിന് 18,17 ഏക്കർ സ്ഥലം ലീസിന് കൊടുക്കാൻ തീരുമാനമായെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഷിപ് ബ്ലോക്ക്…
Read More » -
News
കേരളം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ഔദ്യോഗിക രേഖകളില്‍ ഇനി ‘കേരളം’
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള ‘കേരള (പേരുമാറ്റ) ബിൽ 2026’ന് (Kerala Alteration of Name Bill, 2026) രാഷ്ട്രപതി ദ്രൗപദി മുർമു ഔദ്യോഗികമായി അംഗീകാരം നൽകി. ഇതോടെ ഭരണഘടനാപരമായിത്തന്നെ സംസ്ഥാനത്തിന്റെ പേരുമാറ്റം നിയമപരമായി പ്രാബല്യത്തിൽ വരികയാണ്. 2024 ജൂണിൽ കേരള നിയമസഭ പാസാക്കി കേന്ദ്രത്തിന് അയച്ച പ്രമേയമാണ് ഇപ്പോൾ പൂർണമായും യാഥാർഥ്യമായിരിക്കുന്നത്. ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ ഭാഗമായി, സംസ്ഥാനത്തിന്റെ പ്രതികരണത്തിനായി രാഷ്ട്രപതി ഈ നിർദേശം ആദ്യം നിയമസഭയ്ക്ക് തിരിച്ചയച്ചിരുന്നു. തുടർന്ന് നിയമസഭ ഐകകണ്‌ഠ്യേന ബില്ലിനെ അനുകൂലിച്ച്…
Read More » -
News
ബിജെപി ദേശീയഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു; കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി, അനിൽ ആൻ്റണിയും തുടരും
ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറിയാകും. അനിൽ ആൻ്റണി ദേശീയ സെക്രട്ടറിയായി തുടരും. സ്മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറിയാകും. രാം മാധവ്, താരിഖ് മൻസൂർ എന്നിവർ ഉപാധ്യക്ഷന്മാരുടെ പട്ടികയിലുണ്ട്. അതേസമയം, ദേശീയ വൈസ് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് എ പി അബ്ദുള്ളക്കുട്ടിയെ മാറ്റി. ബി എൽ സന്തോഷ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും. ഹേമന്ത് ജോഷിയാണ് യുവമോർച്ച അധ്യക്ഷൻ. ബിജെപി സാമൂഹിക മാധ്യമ കൺവീനർ അമിത് മാളവ്യയെ മാറ്റി ദീപക് മസ്കെയെ പുതിയ കൺവീനർ…
Read More » -
News
ഇന്ന് ചിങ്ങം ഒന്ന് ; , സമൃദ്ധിയുടെ സ്വർണപ്രഭയുമായി കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി
ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസത്തിന്റെ പട്ടിണിപ്പാടങ്ങൾ താണ്ടി, സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ പൂവിളികൾ കൂടിയാണ് ഉണർത്തുന്നത്. തുമ്പ, മുക്കൂറ്റി, കണ്ണാന്തളി എന്നിവ പൂത്തു നിറഞ്ഞ തൊടികളും പറമ്പുകളും, പച്ചപ്പാടങ്ങളിൽ പൊൻകതിരുകൾ പാകുന്ന കാഴ്ചകളും കേരളത്തിനാകെ പുതുചിത്രമെഴുതുന്നു. തോരാമഴയുടേയും വറുതിയുടേയും മാസമായ കർക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങപ്പുലരി. പഞ്ഞമാസമായ കർക്കടകത്തിലെ കഷ്ടതകൾ മറക്കാൻ തുടങ്ങുന്ന സമയം. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ പൂവിളികൾ കൂടിയാണ് ഉണർത്തുന്നത്. തുമ്പയും മുക്കൂറ്റിയും കണ്ണാന്തളിയും പൂവിടുന്ന…
Read More » -
News
നടൻ ദേവൻ ബി.ജെ.പി. വിട്ടു; വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചു
നടൻ ദേവൻ ബി.ജെ.പി. വിട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമികാംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് ഉടൻ തന്നെ നേതൃത്വത്തിന് കൈമാറും. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പൊതുവേദിയിലാണ് ദേവൻ ബി.ജെ.പി. വിടുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും, വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി. 2004-ൽ ദേവൻ ‘നവകേരള പീപ്പിൾസ് പാർട്ടി’ എന്ന പേരിൽ സ്വന്തമായി പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബി.ജെ.പി.യിൽ ലയിപ്പിക്കുകയായിരുന്നു. കേരളം പുരോഗതി പ്രാപിക്കാതെ തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾസ്…
Read More » -
News
‘ഇമ്മാതിരി തള്ള് തള്ളരുത്’; എ എ റഹീമിന്റെ പ്രസ്താവനയിൽ പരിഹാസവുമായി കെ മുരളീധരൻ
ഇടതുപക്ഷം എതിർത്തതുകൊണ്ടാണ് വന്ദേമാതരം പാടാത്തതെന്ന എ എ റഹീമിന്റെ പ്രസ്താവനയിൽ മറുപടിയുമായി മന്ത്രി കെ മുരളീധരൻ. റഹീം ഇമ്മാതിരി തള്ള് തള്ളരുതെന്ന് കെ മുരളീധരൻ പരിഹസിച്ചു. എഐസിസി ആസ്ഥനത്ത് വന്ദേമാതരം മുഴുവൻ പാടിയത്, ദേശീയ നേതൃത്വം ആണ് നിലപാട് വ്യക്തമാക്കേണ്ടത്. ദേശീയ ഗാനം മാത്രമേ നിർബന്ധമൊള്ളു. വിവാദം ആയതുകൊണ്ടാണ് കേരളത്തിൽ പാടേണ്ടെന്ന് വച്ചത്. മലപ്പുറത്ത് യു ഡി എഫ് മുഴുവൻ സീറ്റിലും വിജയിച്ചു കയറിയതിൽ വി.ഡി സതീശന്റെ പങ്ക് പരാമർശിക്കാതെ മൂന്ന് എം.എൽ.എമാർ പ്രസംഗിച്ച സംഭവത്തിലും മുരളീധരൻ പ്രതികരിച്ചു. അതിൻ്റെ നേട്ടം മുഖ്യമന്ത്രിക്കും അവകാശപ്പെട്ടതാണെന്ന്…
Read More » -
Business
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; ഇന്ന് ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് വര്‍ധിച്ചത്. 1,13,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് വര്‍ധിച്ചത്. 14,220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. ഇന്നലെ രാവിലെ ഇടിഞ്ഞ സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറി. ഈ മുന്നേറ്റം ഇന്ന് തുടരുന്നതാണ് കണ്ടത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍…
Read More »