kerala

  • Business

    സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില : രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 2080 രൂപ

    സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 1040 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 86,000 കടന്ന് 87,000ലേക്ക് അടുക്കുകയാണ് സ്വര്‍ണവില. 86,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 10,845 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെയാണ് സ്വര്‍ണവില ആദ്യമായി 85000 കടന്നത്. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 85,000 കടന്നത്. എന്നാല്‍ ഉച്ചയോടെ വീണ്ടും 360 രൂപ വര്‍ധിച്ചു. ഇന്നലെ രണ്ടു തവണയായി 1040…

    Read More »
  • News

    ‘സംസ്ഥാനത്തെ ജയിലുകളിൽ പലതും കാലപ്പഴക്കമുള്ളവ, ഇത് വലിയ സാമൂഹ്യ പ്രശ്നം’; സംസ്ഥാനത്ത് പുതിയ ജയിലുകൾ ആവശ്യമെന്നും മുഖ്യമന്ത്രി

    സംസ്ഥാനത്തെ ജയിലുകളിൽ പലതും കാലപ്പഴക്കമുള്ളവയാണെന്നും പുതിയ ജയിലുകൾ ആവശ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇത് വലിയ സാമൂഹ്യ പ്രശ്നമാണ്. ജയിലിലെ സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ജയിലുകളിൽ സംഘർഷാവസ്ഥയില്ല. ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ജയിലിലെ അന്തേവാസികളുടെ ഭാഗത്തുനിന്നും ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം- പത്തനംതിട്ട മേഖലയില്‍ പുതിയ സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കാൻ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു. വിയ്യൂര്‍ കഴിഞ്ഞാല്‍ തിരുവനന്തപുരത്താണ് മറ്റൊരു സെന്‍ട്രല്‍ ജയില്‍ ഉള്ളത്. ഈ സാഹചര്യത്തിലാണ് മധ്യ മേഖലയില്‍ സെന്‍ട്രല്‍ ജയിലിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും…

    Read More »
  • News

    തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ഇന്ന് മുതൽ വീണ്ടും പേര് ചേർക്കാം

    തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഇന്ന് മുതൽ വീണ്ടും പേര് ചേർക്കാം. സവിശേഷ തിരിച്ചറിയൽ നമ്പർ ഉൾപ്പെടുത്തിയുള്ള കരട് പട്ടികയും ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കും. ഒക്ടോബർ 14 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടാകും. സെപ്റ്റംബർ രണ്ടിന് പുറത്തുവിട്ട അന്തിമ വോട്ടർ പട്ടികയാണ് കരടായി പ്രസിദ്ധീകരിക്കുന്നത്. 2.83 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്.ഈ പട്ടികയിലുള്ളർക്ക് സവിശേഷ നമ്പർ നൽകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻഅറിയിച്ചിരുന്നു . 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് പൂർത്തിയായവർക്ക് പട്ടികയിൽ പേര് ചേർക്കാം.അന്തിമ…

    Read More »
  • News

    സംസ്ഥാനത്ത് ഇന്നും മഴ തുടരും ; 4 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിന് സാധ്യത

    സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

    Read More »
  • News

    ബാലരാമപുരം ദേവേന്ദു കൊലപാതക കേസിൽ അമ്മ അറസ്റ്റില്‍

    ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസിൽ അമ്മ അറസ്റ്റില്‍. ശ്രീതുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിൽ നിന്നാണ് ബാലരാമപുരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശ്രീതുവിനെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. നേരത്തേ ശ്രീതുവിനെ കൊലപാതകത്തില്‍ പ്രതി ചേര്‍ത്തിരുന്നില്ല. സഹോദരന്‍ ഹരികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിനെ പ്രതി ചേര്‍ത്തത്. കേസില്‍ ഒന്നാം പ്രതിയാണ് ഹരികുമാര്‍. ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവെന്ന് ഹരികുമാർ കഴിഞ്ഞ ജൂണിൽ മൊഴി നൽകിയിരുന്നു. ജയില്‍ സന്ദര്‍ശനത്തിന് പോയപ്പോള്‍ പ്രതി ഉറക്കെ ഇക്കാര്യം വിളിച്ചു പറയുകയായിരുന്നു. ശ്രീതു…

    Read More »
  • News

    ഓപറേഷൻ നുംഖോർ; മാഹിൻ അൻസാരിയുടെ മൊഴി വിശദമായി പരിശോധിക്കാൻ കസ്റ്റംസ്

    ഭൂട്ടാൻ വാഹന കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് വിളിച്ചു വരുത്തിയ മുവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയുടെ മൊഴി വിശദമായി പരിശോധിക്കാൻ കസ്റ്റംസ്. ഫെയ്‌സ് ബുക്ക് പരസ്യം കണ്ട് വണ്ടി വാങ്ങിയ താൻ കബളിപ്പിക്കപ്പെട്ടെന്നായിരുന്നു മാഹിന്റെ മൊഴി. പതിനഞ്ച് വർഷം ഡൽഹിയിൽ ഉപയോഗിച്ച വാഹനമെന്ന് പറഞ്ഞാണ് തന്നതെന്നും എൻഒസിക്കു വേണ്ടി കൈമാറിയ ആധാർ കാർഡിൽ കൃത്രിമം കാണിച്ചെന്നുമാണ് മാഹിന്റെ വാദം. വാഹനം നൽകിയവരെക്കുറിച്ച് മാഹിൻ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ഇടനിലക്കാരിലേക്കെത്താമെന്നാണ് കസ്റ്റംസിന്റെ കണക്ക് കൂട്ടൽ. മാഹിന്റെ പേരിലുള്ള ലാൻഡ് ക്രൂയീസ് വാഹനം കുണ്ടന്നൂരിലെ വർക് ഷോപ്പിൽ…

    Read More »
  • News

    ഹജ്ജ് തീർഥാടകർക്ക് ആശ്വാസം; കരിപ്പൂരിൽ നിന്നുള്ള യാത്രാനിരക്ക് കുറയും

    കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയും. അടുത്ത വർഷത്തേക്കുള്ള ഹജ്ജ് യാത്രക്ക് 1,07,000 രൂപയാകും വിമാന ടിക്കറ്റിന് ആവുക. കഴിഞ്ഞ വർഷം 1,25,000 രൂപയാണ് ഈടാക്കിയിരുന്നത്. കൂടുതൽ വിമാന കമ്പനികൾ ടെൻഡറിൽ പങ്കെടുത്തതാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണം 40,000 രൂപ അധിക വിമാനക്കൂലി നൽകി കരിപ്പൂരിൽ നിന്ന് ഹജ്ജ് യാത്ര ചെയ്തുകൊണ്ടിരുന്ന മലബാറിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് ആശ്വാസമാവുകയാണ്. അടുത്ത വർഷത്തെ ഹജ്ജ് സർവീസിനുള്ള വിമാനക്കമ്പനികളെ തെരഞ്ഞെടുക്കാനുള്ള ടെൻഡർ പൂർത്തിയാകുമ്പോൾ കരിപ്പൂരിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് 1,07,000 രൂപയാണെന്ന് ഉറപ്പായി. കഴിഞ്ഞ…

    Read More »
  • News

    പേട്ടയിൽ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വിധി ഇന്ന്

    തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസ്സുകാരി നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം പോക്‌സോ കോടതിയാണ് വിധി പ്രസ്താവിക്കുക. 2024 ഫെബ്രുവരി 19 ആയിരുന്നു ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ ആറ്റിങ്ങൽ സ്വദേശിയായ ഹസൻകുട്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടിയെ ടെന്റിൽ നിന്നും കടത്തിക്കൊണ്ടു പോയശേഷം ആളൊഴിഞ്ഞ് പൊന്തക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പ്രതിയുടെ വസ്ത്രത്തിൽ നിന്ന് കുട്ടിയുടെ തലമുടി കണ്ടെത്തിയതും പ്രധാന തെളിവായി. കേസിൽ 41 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്.

    Read More »
  • News

    തീവ്രന്യൂനമര്‍ദം; സംസ്ഥാനത്ത് ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായാണ് കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും (അതി ശക്ത മഴ), എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. ന്യൂനമര്‍ദം ശനിയാഴ്ച രാവിലെയോടെ ആന്ധ്ര, ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത. അടുത്ത ദിവസങ്ങളി ലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വ്യാപക മഴയുണ്ടാകും. തെക്കന്‍ കേരളത്തിലും…

    Read More »
  • News

    സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ ഗൂഡാലോചന അന്വേഷിക്കാൻ ജുഡീഷ്യല്‍ കമ്മീഷൻ; ഹൈക്കോടതി തീരുമാനം ഇന്ന്

    സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ ഗൂഡാലോചന അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമ്മിഷന്റെ നിയമ സാധുതയില്‍ ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമപരമല്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പറയുക. മുഖ്യമന്ത്രി, സ്പീക്കർ, ഉള്‍പ്പടെയുള്ളവരെ സ്വര്‍ണക്കടത്ത് കേസില്‍ ബന്ധപ്പെടുത്താൻ ഗൂഢാലോചന നടന്നോ എന്ന് അന്വേഷിക്കാനാണ് ജസ്റ്റിസ് വി.കെ മോഹനന്‍ അധ്യക്ഷനായ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംസ്ഥാന സർക്കാർ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

    Read More »
Back to top button