kerala
-
News
മിൽമ പാലിന് വില കൂടും; ലിറ്ററിന് 4 രൂപ കൂട്ടാൻ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ
മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധിപ്പിക്കാനുള്ള ശുപാർശ. പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും.
Read More » -
News
സ്‌കൂള്‍ പ്രവേശനം; രേഖകള്‍ ഇല്ലെങ്കിലും കുട്ടികളെ ചേര്‍ക്കാം
പുതിയ അധ്യായന വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ ചേരാനെത്തുന്ന കുട്ടികള്‍ക്ക് രേഖകളില്ലാത്തതിന്റെ പേരില്‍ പ്രവേശനം നിഷേധിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയില്ലെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളുടേയും പ്രവാസികളുടേയും കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്നു വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു. സംസ്ഥാന സിലബസിലുള്ള സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെല്ലാം മെയ് രണ്ടിനു പ്രവേശനം തുടങ്ങും. രേഖകളില്ലാത്ത കുട്ടികള്‍ക്ക് അവ ലഭിക്കും വരെ താത്കാലികമെന്ന നിലയിലായിരിക്കും പ്രവേശനം. ഒരു തരത്തിലുള്ള പ്രവേശന പരീക്ഷകളും പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. രേഖകളില്ലാതെ പ്രവേശനം നല്‍കുന്ന കുട്ടികളുടെ രേഖകള്‍ സ്‌കൂള്‍ തുറന്നു ആറാം ദിവസം നടക്കുന്ന…
Read More » -
News
കൊച്ചി ഡിസിസി ഓഫീസിന് എതിര്‍വശം വി ഡി സതീശനെതിരെ ഫ്ലക്സ്
കൊച്ചി നഗരത്തിൽ വി ഡി സതീശനെതിരെ ഫ്ലക്സ് .ഡിസിസി ഓഫീസിന്റെ എതിർവശത്താണ് രമേശ് ചെന്നിത്തലയ്ക്കായി ഫ്ലക്സ് ഉയര്‍ത്തിയത്. പിആർ വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്ന് ഫ്ളക്സില്‍ പറയന്നു. കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ് മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് എഐസിസി നിര്‍ദ്ദേശ പ്രകാരം കെപിസിസി കര്‍ശന വിലക്ക് പ്രഖ്യാപിച്ചു . മുഖ്യമന്ത്രി പോരിലെ എതിര്‍പ്പ് എല്ലാ നേതാക്കളെയും എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വിളിച്ചറിയിച്ചു. ഏറ്റുമുട്ടലിൽ ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികള്‍ക്കും അതൃപ്തിയുണ്ട്…
Read More » -
News
നിതിൻ രാജിൻ്റെ മരണത്തിലെ പ്രതിഷേധ ഹർത്താൽ ശക്തം; തിരുവനന്തപുരത്തടക്കം പലയിടത്തും വാഹനങ്ങൾ തടഞ്ഞു
നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് ഹർത്താൽ. തലസ്ഥാന നഗരയിലടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. അടൂരിൽ കെഎസ്ആർടിസി സ്റ്റാൻഡിന് മുമ്പിലായി പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. നെടുമങ്ങാടും കെഎസ്ആർടിസി ബസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. ഇടുക്കി ജില്ലയിലും പലയിടങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്. എന്നാൽ, ഇരുചക്ര വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. തിരുവനന്തപുരത്തും, കണ്ണൂർ പഴയങ്ങാടിയിലും വാഹനങ്ങൾ തടഞ്ഞു. അതേസമയം, ഹർത്താൽ കോഴിക്കോട് ജില്ലയിലെ ജനജീവിതത്തെ ബാധിച്ചില്ല. സിറ്റി സർവീസടക്കം സ്വകാര്യബസുകളും നിരത്തിൽ ഓടുന്നുണ്ട്. ജില്ലയിൽ ഇതുവരെ മറ്റു…
Read More » -
News
വൈദ്യുതി പ്രതിസന്ധി രൂക്ഷം; പരിഹാരം ആലോചിക്കാൻ ഉന്നതതല യോഗം ഇന്ന് ചേരും
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നത തല യോഗം ചേരും. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം കൂട്ടുന്നതടക്കം കടുത്ത തീരുമാനങ്ങളുണ്ടായേക്കും. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും. ഇന്നലെ ബോർഡിന്റെ കോർ കമ്മിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. നിലവിലുള്ള അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം കൂട്ടുന്നത് അടക്കം ബോർഡിന്റെ പരിഗണനയിൽ ഉണ്ട്. സംസ്ഥാനത്ത് പീക്ക് ലോഡ് മാനേജ്മെന്‍റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പാക്കുക. ബില്ല് കൂടുമോയെന്ന്…
Read More » -
News
നെടുങ്കണ്ടത്ത് വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. സംഭവം ഇരട്ട കൊലപാതകമാണെന്ന് സംശയമുണ്ട്. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതല്‍ കാണാതായിരുന്നു. ഇരുവരെയും കൊന്നു കുഴിച്ചു മൂടിയതാണോയെന്നാണ് സംശയിക്കുന്നത്. പാന്റിട്ട നിലയില്‍ കാലിന്റെ ഒരു ഭാഗമാണ് കണ്ടെടുത്തിട്ടുള്ളത്. എന്നാല്‍ ശാസ്ത്രീയപരിശോധന നടത്തിയശേഷമെ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാനാകൂ എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത് മേരിക്കുട്ടിയെയും മകനെയും കാണാതായതില്‍ മകളാണ് പൊലീസില്‍ പരാതി…
Read More » -
Business
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 280 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കുറഞ്ഞത്. 1,13,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,155 രൂപയാണ്. എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണുണ്ടായത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഹോര്‍മൂസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളുമാണ് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ്…
Read More » -
News
കവർച്ച കേസ് പ്രതികൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവം: ഒരാൾ പിടിയിൽ
കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിലൊരാൾ പിടിയിലായി. ആലപ്പുഴ സ്വദേശി സൂരജിനെയാണ് കസ്റ്റഡിയിലെടുത്തത്. പത്തനതിട്ട സ്വദേശി റസലിനായി അന്വേഷണം തുടരുകയാണ്. ചെന്ദമംഗലത്ത് വെച്ചാണ് സൂരജിനെ പിടികൂടിയത്. കനാലിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം തിരികെ വരുമ്പോഴാണ് കവര്‍ച്ചാ കേസ് പ്രതികളായ ഇവർ കടവന്ത്ര പൊലീസിൽ നിന്നും രക്ഷപ്പെട്ടത്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പൊലീസ് പ്രതികളുടെ കൈ വിലങ്ങ് ആഴിച്ചു കൊടുത്തു. അടുത്ത നിമിഷം ഓടി രക്ഷപ്പെടുകയായിരുന്നു.
Read More » -
News
വട്ടിയൂർക്കാവ് മാർച്ചിൽ നടപടി ; ആർ. ശ്രീലേഖയ്ക്കെതിരെ ഡിജിപി റവാഡ ചന്ദ്രശേഖർ
തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ മുൻ ഡിജിപിയും എൻഡിഎ സ്ഥാനാർഥിയുമായ ആർ ശ്രീലേഖയെ വിമർശിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ. ശ്രീലേഖ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയും സഹപ്രവർത്തകയുമാണ്. സേനയോട് അനുഭാവപൂർവ്വം പെരുമാറണമായിരുന്നു, ശ്രീലേഖക്കെതിരായ കേസ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. കേസിലെ അഞ്ചാം പ്രതിയാണ് ആർ ശ്രീലേഖ. ഡെപ്യൂട്ടി മേയർ ആശാനാഥ് കേസിൽ ആറാം പ്രതിയാണ്. ഇരുവർക്കും എതിരായ നടപടി ‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെയാണ്. കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരത്തെ ഏറെ വിവാദമായ സംഭവങ്ങളിൽ ഒന്നായിരുന്നു നെട്ടയത്തുണ്ടായ സംഘർഷം. അതേസമയം,…
Read More » -
News
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ‘പരുക്കേറ്റവരെ ചൊവ്വാഴ്ച സന്ദർശിക്കും’; ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരെ ചൊവ്വാഴ്ച സന്ദർശിക്കുമെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ. ജില്ല പൊലീസ് മേധാവി, കളക്ടർ തുടങ്ങിയവരെ നേരിൽ കാണുമെന്നും അപകട സ്ഥലം നേരിട്ട് സന്ദർശിക്കുമെന്ന് അദ്ദേഹം അറിയിച്ചു. റിപ്പോർട്ട് തയ്യാറാക്കാൻ ആറു മാസം സമയം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അത്രയും സമയം വേണമെന്ന് അദ്ദേഹം പറഞ്ഞു. വെടിക്കെട്ട് അപകടരഹിതമായി നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മുൻകരുതൽ വേണം. മറ്റ് രാജ്യങ്ങളിൽ വർണശബളമാണ് വെടിക്കെട്ട്. ഇവിടെ അങ്ങനെയല്ല. ആരും വരുത്തി വെക്കുന്നതല്ലിത്. അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതാണ്. ഏറ്റവും മോശം കാലാവസ്ഥയിലാണ് തൃശൂർ പൂരം…
Read More »